മമ്മൂട്ടിയുടെ നെഗറ്റീവ് വേഷം! ഷൈലോക്കിന് പാക്കപ്പ്, സിനിമയിലെ താരങ്ങള്‍ക്കൊപ്പം മെഗാസ്റ്റാറും!
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഷൈലോക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഷൈലോക്കില്‍ അഭിനയിക്കുന്ന താരങ്ങളെ എല്ലാം ഒന്നിച്ചിരുത്തി എടുത്ത ചിത്രത്തിനൊപ്പം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുറത്തറിയിച്ചത്.
സിനിമയിലെ നായകനായ മമ്മൂട്ടി, സംവിധായകന്‍, നിര്‍മാതാവ്, മറ്റ് അണിയറ പ്രവര്‍ത്തകരെല്ലാം ചിത്രത്തിലുണ്ട്. ഓഗസ്റ്റ് ഒന്‍പതിന് ഷൂട്ടിംഗ് ആരംഭിച്ച ഷൈലോക്ക് ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. ഷൂട്ടിംഗ് കഴിഞ്ഞതോടെ ഇനി അധികം വൈകില്ലെന്നാണ് അറിയുന്നത്. ക്രിസ്തുമസ് റിലീസായി ഷൈലോക്ക് എത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

ഒരു പിശുക്കനായ പലിശക്കാരന്റെ കഥയുമായിട്ടാണ് ഷൈലോക്ക് എത്തുന്നത്. അങ്ങനെ കഴുത്തറപ്പന്‍ പലിശക്കാരനായി മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ രാജ് കിരണ്‍ ആണ് ചിത്രത്തിലെ നായകന്‍. രാജ് കിരണിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രമാണിത്. മീനയാണ് നായിക. നടന്‍ കലാഭവന്‍ ഷാജോണ്‍ ആണ് ഷൈലോക്കില്‍ വില്ലനായിട്ടെത്തുന്നത്.
Recommended Video
ദ് മണി ലെന്‍ഡര്‍ എന്ന ടാഗ്‌ലൈനോട് കൂടി എത്തുന്ന സിനിമ നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിക്കുന്നത്. രണദിവ് ഛായഗ്രാഹണം നിര്‍വഹിക്കുമ്പോള്‍ ഗോപി സുന്ദറാണ് സംഗീത സംവിധാനം.


Click it and Unblock the Notifications











