ആദ്യത്തെ അവാര്‍ഡ് അഹങ്കാരിയാക്കി! മമ്മൂട്ടിയുടെ തുറന്നുപറച്ചില്‍ വൈറലാവുന്നു! കാണൂ!

Recommended Video

ആദ്യത്തെ അവാര്‍ഡ് അഹങ്കാരിയാക്കി! | Filmibeat Malayalam

സ്വന്തം സിനിമകള്‍ മാത്രമല്ല മറ്റുള്ളവരുടെ സിനിമകള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കാറുണ്ട് മമ്മൂട്ടി. ഓഡിയോ ലോഞ്ചും മറ്റ് പരിപാടികളിലുമെല്ലാം അദ്ദേഹം സജീവമായി പങ്കെടുക്കാറുണ്ട്. പുതിയ സിനിമയായ മധുരരാജ റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് അദ്ദേഹം ഉയരെയുടെ ഓഡിയോ ലോഞ്ചിലേക്ക് എത്തിയത്. ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ വേഷത്തിലാണ് പാര്‍വതി എത്തുന്നത്. സിനിമയുടെ പോസ്റ്ററുകളെല്ലാം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ശ്രീവിദ്യയുടെ പ്രണയം കമല്‍ഹാസനോടായിരുന്നില്ല! മറ്റൊരാളോട്! വെളിപ്പെടുത്തലുമായി ജോണ്‍ പോള്‍!
മനു അശോകന്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് എസ് ക്യൂബ് ഫിലിംസാണ്. പിവി ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ വഴിയെയാണ് ഇവരും സഞ്ചരിക്കുന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി വന്‍താരനിരയാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. പേര് പോലെ തന്നെ വലിയ ഉയരത്തിലെത്തുന്ന സിനിമയാവട്ടെ ഇതെന്നായിരുന്നു മമ്മൂട്ടിയുടെ ആശംസ. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ആ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

4 പതിറ്റാണ്ടായുള്ള ബന്ധം

4 പതിറ്റാണ്ടായുള്ള ബന്ധം

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സുമായി തനിക്ക് 40 വര്‍ഷത്തെ ബന്ധമുണ്ട്. അവിടത്തെ പുതിയ തലമുറ സിനിമയിലേക്ക് കടന്നുവരുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇതിന്‍രെ സാരഥികളെയെല്ലാം ചേട്ടന്‍മാരായാണ് കണക്കാക്കുന്നത്. അത്തരത്തിലുള്ള ബന്ധമാണ് ഇവരുമായുള്ളത്. മമ്മൂട്ടിയുടെ വരവും ആശംസയുമാണ് തങ്ങള്‍ക്ക് വലിയ അനുഗ്രഹമായതെന്നായിരുന്നു നിര്‍മ്മാതാക്കള്‍ക്ക് പറയാനുണ്ടായിരുന്നു. ഓഡിയോ ലോഞ്ചിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അഹിംസയില്‍ അഭിനയിച്ചത്

അഹിംസയില്‍ അഭിനയിച്ചത്

ഗൃഹലക്ഷ്മിയുടെ സിനിമയ്ക്കായി കോഴിക്കോട് വരികയെന്ന് പറയുമ്പോള്‍ത്തന്നെ നമ്മള്‍ക്ക് സന്തോഷമാണെന്ന് അദ്ദേഹം പറയുന്നു. തൃഷ്ണയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് ഗംഗേട്ടനും ദാമോദരന്‍ മാഷും കൊടൈക്കനാലിലെ ലൊക്കേഷനിലേക്കെത്തിയത്. അഹിംസ എന്ന സിനിമയിലേക്കായി നേരിട്ട് ക്ഷണിക്കുന്നതിന് വേണ്ടിയായിരുന്നു അവരെത്തിയത്. ഈ സിനിമയില്‍ ഒരു കഥാപാത്രമുണ്ടെന്നും അത് ചെയ്യാന്‍ താന്‍ മാത്രമേയുള്ളൂവെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

കുറച്ച് മോശമാക്കി

കുറച്ച് മോശമാക്കി

അന്ന് താന്‍ കുറച്ച് സിനിമകളിലേ അഭിനയിച്ചിരുന്നൂള്ളൂ, ഇന്‍ഡസ്ട്രിയില്‍ എത്രയോ താരങ്ങളുണ്ടായിട്ടും അവര്‍ ആ കഥാപാത്രത്തെ തനിക്കായി മാറ്റിവെക്കുകയായിരുന്നു. ആദ്യമായി തനിക്ക് അവാര്‍ഡ് കിട്ടുന്നതും ആ സിനിമയിലൂടെയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അന്ന് ലഭിച്ചത്. പോത്സാഹനമാണെങ്കിലും അത് തന്നെ മോശമാക്കിയെന്നും മമ്മൂട്ടി പറയുന്നു. സിനിമയെ സ്വപ്‌നം കണ്ട് ജീവിച്ചിരുന്ന തന്നെ സംബന്ധിച്ച് അത് വലിയൊരു കാര്യമായിരുന്നു.

വടക്കന്‍ വീരഗാഥയിലേക്ക് തിരഞ്ഞെടുത്തത്

വടക്കന്‍ വീരഗാഥയിലേക്ക് തിരഞ്ഞെടുത്തത്

അത് പോലെ തന്നെ ഒരു വടക്കന്‍ വീരഗാഥയിലേക്ക് തന്നെ തിരഞ്ഞെടുത്തതിന് പിന്നിലും ഇവരുടെ നിര്‍ബന്ധമായിരുന്നു. എന്നെ തന്നെ വേണമെന്ന് പറയുമ്പോള്‍ അതിന് പിന്നില്‍ ഇവരുടെ നിര്‍ബന്ധം തന്നെയാണ്. ഇത് പുതിയ തലമുറയില്‍പ്പെട്ട സിനിമകളുടെ കാലമാണെന്നും ഇപ്പോഴും താനൊക്കെ ഇവിടെയുണ്ടല്ലോയെന്നും അദ്ദേഹം പറയുന്നു.

ഉയരങ്ങളിലെത്തട്ടെ

ഉയരങ്ങളിലെത്തട്ടെ

കാലം മാറുന്തോറും സിനിമയുടെ രൂപവും ഭാവവുമൊക്കെ മാറും. ഗംഗാധരേട്ടന്റെ മൂന്ന് കുട്ടികളാണ് ഈ ചിത്രത്തിന് പിറകില്‍. ഗൃഹലക്ഷ്മിയുടെ അടുത്ത തലമുറ നിര്‍മ്മാണ രംഗത്തെത്തുന്നതില്‍ സന്തോഷമുണ്ട്. സ്ത്രീകള്‍ അധികമില്ലാത്ത മേഖലയിലേക്കാണ് ഈ മൂന്ന് പെണ്‍കുട്ടികള്‍ ധൈര്യപൂര്‍വ്വം കടന്നുവരുന്നത്. ഈ സിനിമയുടെ പേര് പോലെ തന്നെ ഉയരത്തിലെത്തട്ടെയന്നായിരുന്നു അദ്ദേഹത്തിന്‍രെ വാക്കുകള്‍.

ടൊവിനോയും ആസിഫ് അലിയും

ടൊവിനോയും ആസിഫ് അലിയും

തന്റെ രണ്ട് സൈഡിലുമായി നില്‍ക്കുന്ന ആസിഫ് അലിയേയും ടൊവിനോ തോമസിനേയും കണ്ട് ഇവരായിരിക്കും അല്ലേ ഈ സിനിമയിലെ നായകന്‍മാര്‍ എന്നും മമ്മൂട്ടി ചോദിച്ചിരുന്നു. മമ്മൂക്കയുടെ വരവില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു ഇരുവരും പറഞ്ഞത്. തിയേറ്ററുകളിലേക്കെത്താനിരിക്കുന്ന മധുരരാജയ്ക്ക് ടൊവിനോ ആശംസ നേര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X