ബേബി ചേട്ടന്റെ മകള്‍ സോണിയയുമായി സൗബിന്‍ ഷാഹിറിന് ഡിങ്കോള്‍ഫിയായിരുന്നോ? സോണിയ മുത്താണ്...
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സ് ജനുവരി 26 ന് റിലീസിന് ഒരുങ്ങുകയാണ്. അതിനിനിടെ സിനിമയില്‍ നിന്നും പുതിയ പാട്ട് പുറത്ത് വന്നിരിക്കുകയാണ്. ഹിറ്റായ പാട്ടിന് പിന്നില്‍ മറ്റൊരു സിനിമയുമായി ബന്ധമുണ്ടോന്ന് ആരാധകര്‍ക്ക് സംശയം. മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമയിലേക്കെത്തിയ ലിജോ മോള്‍ ജോസാണ് സ്ട്രീറ്റ് ലൈറ്റ്‌സില്‍ നായികയാവുന്നത്.
സൗബിന്‍ ഷാഹിറാണ് സ്ട്രീറ്റ് ലൈറ്റ്‌സില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൗബിന്‍ ഷാഹിറും ലിജോ മോളുമുള്ള പാട്ടാണ് ഇപ്പോള്‍ സിനിമയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഈ പാട്ടിന് പിന്നിലൊരു രഹസ്യം ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്.

ക്രിസ്പിന്‍
സൗബീന്‍ സാഹിര്‍ അവതരിപ്പിച്ച കഥാപാത്രമാണ് ക്രിസ്പിന്‍. ബേബിച്ചേട്ടന്റെ സഹായി എത്തുന്ന ക്രിസ്പിന്‍ സിനിമയിലെ കോമഡി കഥാപാത്രമാണ്. സൗബിന്റെ കോമഡികള്‍ തിയറ്ററുകളില്‍ ഹിറ്റായിരുന്നു. ആ വേഷം ചെയ്യാന്‍ ഒരു പക്ഷെ ജഗദീഷിന് മാത്രമെ സാധിക്കു.

ഡിങ്കോള്‍ഫിയാണോ?
മഹേഷിന്റെ പ്രതികാരത്തില്‍ അലന്‍സിയര്‍ അവതരിപ്പിച്ച ബേബി ചേട്ടന്‍ എന്ന കഥാപാത്രം തന്റെ സഹായിയായി വന്ന ക്രിസ്പിനെയും മകള്‍ സോണിയെയും ദുരൂഹ സാഹചര്യത്തില്‍ കാണുന്നുണ്ട്. ശേഷം ക്രിസ്പിനോട് സോണിയയുമായി നിനക്ക് എന്ത് ഡിഡിങ്കോള്‍ഫിയാണെന്നുള്ള ബേബി ചേട്ടന്റെ ചോദ്യം ഹിറ്റായിരുന്നു.

ക്രിസ്പിന്‍ പറയുന്നതിങ്ങനെ..
ഡിങ്കോള്‍ഫി അല്ലെ.. ഇത്രയ്ക്ക് ചീപ്പാണോ ആര്‍ട്ടിസ്റ്റ് ബോബി. സോണിയ അവള്‍ മുത്തല്ലേ ബേബി ചേട്ടാ എന്ന് തിരിച്ച് ചോദിക്കുന്ന ക്രിസ്പിനായ സൗബിന്റെ ഹിറ്റായൊരു ഡയലോഗും സിനിമയിലുണ്ടായിരുന്നു. എന്നാല്‍ ക്രിസ്പിന്‍ വിചാരിച്ച പോലെയല്ല, സോണിയയെ വളക്കാനുള്ള തയ്യാറെടുപ്പകളെല്ലാം നടത്തിയിരിക്കുകയാണ്.
സ്ട്രീറ്റ് ലൈറ്റ്‌സിലെ പാട്ട്
മഹേഷിന്റെ പ്രതികാരത്തിലുള്ള ഡയലോഗാണ് ഇതെങ്കിലും ഇരുവരും പ്രധാന കഥാപാത്രത്തെ അവതിരിപ്പിക്കുന്ന പുതിയ സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടില്‍ സൗബിന്‍ ഷാഹിറും ലിജോ മോളുമാണുള്ളത്.

സോണിയയുടെ പിന്നാലെ
പാട്ടില്‍ ലിജോ മോളുടെ പിന്നാലെ നടക്കുന്ന സൗബിനെയാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ആ ഇഷ്ടം കാണിക്കാതെ താല്‍പര്യമില്ലാതെ നടക്കുന്ന ലിജോ മോളെയും കാണാം. എന്നാല്‍ സിനിമയില്‍ ഇരുവരും പ്രണയിതാക്കളാണെ എന്ന കാര്യത്തെ കുറിച്ച് ഉറപ്പൊന്നുമില്ല.

സിനിമ വരുന്നു..
ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലാണ് സ്ട്രീറ്റ് ലൈറ്റ്‌സ് റിലീസ് ചെയ്യുന്നത്. അന്നേ ദിവസം മറ്റ് പല സിനിമകളും റിലീസിനെത്തുന്നുണ്ട്. എന്നാല്‍ മെഗാസ്റ്റാറിന്റെ 2018 ലെ ആദ്യ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications











