For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയിക്കാന്‍ അവസരം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‌റെ മറുപടി, സന്തോഷത്തോടെയാണ് തിരികെ എത്തിയത് എന്ന് പ്രശാന്ത്‌

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. കുടുംബ പശ്ചാത്തലത്തിലുളള സിനിമകള്‍ ഒരുക്കിയാണ് അദ്ദേഹം എല്ലാവരുടെയും പ്രിയങ്കരനായത്. സൂപ്പര്‍താരങ്ങളെ നായകന്മാരാക്കിയുളള സത്യന്‍ അന്തിക്കാട് സിനിമകളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഫഹദ്, ദുല്‍ഖര്‍. നിവിന്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം സംവിധായകന്‌റെ സിനിമകളില്‍ അഭിനയിച്ചു. പൊതുവെ സത്യന്‍ അന്തിക്കാട് സിനിമകളോട് മലയാളികള്‍ക്ക് പ്രത്യേക ഇഷ്ടമാണ്.

  സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള അദ്ദേഹത്തിന്‌റെ മിക്ക സിനിമകളും ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നില്‍ക്കുന്നവയാണ്. പൊന്മുട്ടയിടുന്ന താറാവ്, നാടോടിക്കാറ്റ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, മനസിനക്കരെ ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സത്യന്‍ അന്തിക്കാട് ഒരുക്കി. ഞാന്‍ പ്രകാശന്‍ എന്ന ഒടുവില്‍ പുറത്തിറങ്ങിയ സിനിമയും സംവിധായകന്‌റെതായി തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. അതേസമയം സത്യന്‍ അന്തിക്കാടിനെ കുറിച്ചുളള ഒരനുഭവം പങ്കുവെക്കുകയാണ് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍.

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയില്‍ അവസരം ചോദിച്ചുപോയ നിമിഷത്തെ കുറിച്ചാണ് പ്രശാന്ത് മനസുതുറന്നത്. ക്യാരക്ടര്‍ റോളുകളിലൂടെ മലയാളത്തില്‍ ഇപ്പോള്‍ സജീവമാണ് പ്രശാന്ത് അലക്‌സാണ്ടര്‍. ഓപ്പറേഷന്‍ ജാവ എന്ന സിനിമയിലെ കഥാപാത്രം സംവിധായകന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ അനുഗ്രഹീതന്‍ ആന്റണി സിനിമയിലും ഒരു പ്രാധാന്യമുളള റോളില്‍ ഈ വര്‍ഷം നടന്‍ എത്തി. സഹനടനായുളള വേഷങ്ങളിലാണ് പ്രശാന്ത് ഇപ്പോള്‍ മോളിവുഡില്‍ കൂടുതല്‍ എത്തുന്നത്.

  അവതാരകനായി കരിയര്‍ തുടങ്ങിയ താരം പിന്നീട് അഭിനേതാവായും മാറുകയായിരുന്നു. അതേസമയം ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് 2002ലാണ് പുറത്തിറങ്ങിയത്. ജയറാമിനൊപ്പം സൗന്ദര്യ, ഇന്നസെന്‌റ്, നെടുമുടി വേണു, ശ്രീനിവാസന്‍, ടിപി മാധവന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തി. ജയറാമും സൗന്ദര്യയും മുഖ്യവേഷങ്ങളില്‍ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയിരുന്നു.

  തന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി പരിചയപ്പെടുന്ന സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് എന്ന് പറയുകയാണ് പ്രശാന്ത് അലക്‌സാണ്ടര്‍. വല്ലാത്തൊരു ആരാധനയായിരുന്നു അദ്ദേഹത്തോട്. സുഹൃത്ത് വഴിയാണ് അദ്ദേഹത്തെ നേരില്‍ കാണുന്നത്. കോയമ്പത്തൂരില്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലം ഞാന്‍ അദ്ദേഹത്തിന്‌റെ താമസ സ്ഥലത്ത് ചെന്നു.

  അച്ഛന്‌റെ അസുഖത്തെ കുറിച്ച് പറഞ്ഞ് കണ്ണ് നിറഞ്ഞ് നയന്‍താര, വികാരധീനയായി നടി പറഞ്ഞത്‌

  ഇത്രയും വലിയൊരു സംവിധായകനാണ് നമ്മുടെ മുന്നില്‍ നില്‍ക്കുന്നതെന്ന് അത്ഭുതപ്പെടും. ഞങ്ങള്‍ കുറെ നേരം സംസാരിച്ചു. സത്യേട്ടന്‍ പറഞ്ഞു; ഈ ചിത്രത്തില്‍ കഥാപാത്രങ്ങളെല്ലാം ഫിക്‌സ് ആയി. നല്ലൊരു വേഷം വരട്ടെ. ഞാന്‍ വിളിക്കാം. ആ വാക്കുകള്‍ തന്നെ എനിക്ക് ധാരാളമായിരുന്നു. സന്തോഷത്തോടെയാണ് അന്ന് തിരികെ എത്തിയത് എന്നും പ്രശാന്ത് പറഞ്ഞു.

  ജയറാമുമായി അകന്നതിന്റെ കാരണം, നടനെ കുറിച്ച് മനസുതുറന്ന് രാജസേനന്‍

  ആദ്യം Anchor പോയി പടം കാണ് | മാരക Counter | Prashanth Alexander Interview | Filmibeat Malayalam

  2002ലാണ് ഇത് നടക്കുന്നത്. 2021 ആയിട്ടും എനിക്ക് സത്യേട്ടന്‌റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഓപ്പറേഷന്‍ ജാവ കണ്ടിട്ട് സത്യേട്ടന്‍ വിളിച്ചു. ഞാന്‍ അപ്പോഴും ചോദിച്ചു. എന്നാണ് എനിക്ക് സത്യേട്ടന്‌റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുക. എല്ലാത്തിനും അതിന്‌റതായ സമയം ഉണ്ടെന്ന് സത്യേട്ടന്‍ പറഞ്ഞു. അത് ശരിയാണെന്ന് എനിക്കും തോന്നി, പ്രശാന്ത് അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.

  അതേസമയം മമ്മൂട്ടിയുടെ മധുരാജയിലെ കഥാപാത്രം പ്രശാന്തിന്‌റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈശാഖ് സംവിധാനം ചെയ്ത സിനിമയില്‍ പ്രാധാന്യമുളള റോളിലാണ് നടന്‍ എത്തിയത്. നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ വരുന്നത്. തുടര്‍ന്ന് 2002മുതല്‍ സിനിമയില്‍ സജീവമാണ് പ്രശാന്ത്. ഈ വര്‍ഷം മമ്മൂട്ടിയുടെ വണ്‍, കുഞ്ചാക്കോ ബോബന്റെ മോഹന്‍കുമാര്‍ ഫാന്‍സ് എന്നീ സിനിമകളിലും നടന്‍ അഭിനയിച്ചു.

  ലാസ്റ്റ് ഷോട്ട് ഒന്ന് മാസ്‌ക് ഇട്ട് കാണിച്ചേ എന്ന് പൃഥ്വി, രസകരമായ ട്രോളിന് കമന്റുകളുമായി ആരാധകര്‍

  Read more about: sathyan anthikad
  English summary
  Mammootty's The Great Father fame prashanth alexander about first meeting with sathyan anthikad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X