For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നെഗറ്റീവ് റോളുകള്‍ കൂടുതല്‍ ചെയ്തതിന് കാരണം, ടേണിംഗ് പോയന്‌റ് ആയത് ഈ ചിത്രം, മനസുതുറന്ന് പ്രശാന്ത്‌

  |

  ടിവി അവതാരകനായി തുടങ്ങി പിന്നീട് സിനിമയില്‍ സജീവമായ താരമാണ് പ്രശാന്ത് അലക്‌സാണ്ടര്‍. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് നടന്റെ തുടക്കം. തുടര്‍ന്ന്‌ കാരക്ടര്‍ റോളുകള്‍ ചെയ്ത് നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. നെഗറ്റീവ് റോളുകളും കരിയറില്‍ ഒരുപാട് പ്രശാന്ത് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഓപ്പറേഷന്‍ ജാവയിലെ സൈബര്‍ സെല്‍ ഉദ്യോഗസ്ഥനായ ബഷീര്‍ എന്ന കഥാപാത്രം നടന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഓപ്പറേഷന്‍ ജാവയ്ക്ക് പുറമെ വണ്‍, മോഹന്‍കുമാര്‍ ഫാന്‍സ്, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയ സിനിമകളിലും പ്രശാന്ത് എത്തി.

  ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  ഇരുപത് വര്‍ഷത്തിനടുത്ത് ആയി മോളിവുഡ് ഇന്‍ഡസ്ട്രിയിലുണ്ട് പ്രശാന്ത്. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. കൂടാതെ മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് താരം.

  അതേസമയം നെഗറ്റീവ് കഥാപാത്രങ്ങളോട് ഇഷ്ടം കൂടുതലാണോ എന്ന ചോദ്യത്തിന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് നടന്‍. ടെലിവിഷനിലെ ജോലി ഉപേക്ഷിച്ച് ഒരുപാട് കാലം സിനിമയ്ക്ക് വേണ്ടി കാത്തിരുന്നു എന്ന് പ്രശാന്ത് പറയുന്നു. കുറച്ച് കഴിഞ്ഞപ്പോഴാണ് മനസിലായത് നമ്മള്‍ ചെയ്യേണ്ടി പണി കാത്തിരിക്കുകയല്ല വേണ്ടതെന്നും അങ്ങോട്ട് പോയി അന്വേഷിക്കണമെന്നും.

  നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു കരിയറില്‍ ഒരു ടേണിങ് പോയിന്‌റായിരുന്നു എന്നും പ്രശാന്ത് പറഞ്ഞു. അതിന് ശേഷം അവസരങ്ങള്‍ തേടി പോകാന്‍ തുടങ്ങി. പിന്നെ ജീവിതം പുതിയൊരു അധ്യായമായി മാറി. ഞാന്‍ തന്നെ മനസിനെ പറഞ്ഞ് പാകപ്പെടുത്തി. ആരോടും ചാന്‍സ് ചോദിക്കണം. പോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ നല്ലൊരു ചാന്‍സ്. അതെന്തിന് വേണ്ടെന്ന് വെക്കണം.

  മാധുരി ദീക്ഷിത്-അജയ് ജഡേജ ബന്ധത്തില്‍ സംഭവിച്ചത്, മാതാപിതാക്കള്‍ എതിര്‍ത്തതിന് കാരണം

  ലാല്‍ജോസ് സാര്‍ സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് സിനിമയിലാണ് ആദ്യത്തെ നെഗറ്റീവ് ടച്ചുളള കഥാപാത്രം ചെയ്തതെന്നും നടന്‍ പറഞ്ഞു. പിന്നീട് വന്നതൊക്കെയും കുറച്ച് തല്ലുകൊളളി വേഷങ്ങളായിരുന്നു. ഒന്നും ചെയ്യാതെ നില്‍ക്കുന്ന നന്മമരത്തേക്കാള്‍ നല്ലത് നെഗറ്റീവാണെങ്കിലും കുറച്ച് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളല്ലെ, പ്രശാന്ത് പറയുന്നു.. ലാല്‍ജോസ് സാര്‍ അന്ന് പറഞ്ഞിരുന്നു; നിനക്ക് നല്ലൊരു ഫ്രോഡ് ലുക്കുണ്ടെന്ന്.

  മമ്മൂട്ടി ചിത്രത്തിന്‌റെ കശ്മീര്‍ ലൊക്കേഷനില്‍ പെട്ടുപോയ മൂന്ന് പേര്‍, ഒടുവില്‍ സംഭവിച്ചത്

  നന്നായി ഉപയോഗിക്കണം എന്ന് സാറ് പറഞ്ഞു. ആ പറഞ്ഞത് കുറിക്ക് കൊണ്ട് കാണും. ആക്ഷന്‍ ഹീറോ ബിജുവും ഓപ്പറേഷന്‍ ജാവയുമാണ് കൂടുതല്‍ പ്രേക്ഷക പ്രശംസ നേടി തന്ന കഥാപാത്രങ്ങള്‍, അഭിമുഖത്തില്‍ പ്രശാന്ത് അലക്‌സാണ്ടര്‍ വ്യക്തമാക്കി. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ചെയ്ത മധുരരാജയിലെ റോളും പ്രശാന്ത് അലക്‌സാണ്ടറിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ഇന്ദ്രന്‍സ് ഏട്ടന്റെ ആ സീന്‍ സംവിധായകനെ കരയിപ്പിച്ചു, അനുഭവം പറഞ്ഞ് വിജയ് ബാബു

  ആദ്യം Anchor പോയി പടം കാണ് | മാരക Counter | Prashanth Alexander Interview | Filmibeat Malayalam

  എംഎല്‍എ ക്ലിറ്റസ് എന്ന റോളിലാണ് നടന്‍ എത്തിയത്. ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു നടന്‍. രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്ത ചിത്രത്തില്‍ രുദ്ര പിളെള എന്ന കഥാപാത്രമായാണ് പ്രശാന്ത് അലക്‌സാണ്ടര്‍ എത്തിയത്. നിരവധി ടിവി ഷോകള്‍ അവതരിപ്പിച്ചാണ് പ്രശാന്ത് അലക്‌സാണ്ടറിന്‌റെ തുടക്കം. ക്രേസി റെക്കോര്‍ഡ്‌സ്, വാല്‍ക്കണ്ണാടി, ബബിള്‍ഗം, ബോക്‌സോഫീസ്, സ്റ്റാര്‍ ചലഞ്ച് തുടങ്ങിയ പരിപാടികളുടെ ഭാഗമായി നടന്‍ പ്രവര്‍ത്തിച്ചു.

  Read more about: actor malayalam
  English summary
  Mammootty's The Great Father Movie Fame Prasanth Alexander Opens Up His Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X