ക്രഷ് അദ്ദേഹത്തിനോട് മാത്രം, വിവാഹം കഴിച്ചോട്ടെ എന്ന് ആരാധകൻ, അമേയയുടെ മറുപടി വൈറലാകുന്നു
കരിക്ക് വെബ് സീരീസിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് അമേയ മാത്യു. ജയസൂര്യ നായകനായി എത്തിയ ആട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയതെങ്കിലും കരിക്കിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിലും അമേയ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് നടി രംഗത്ത് എത്താറുണ്ട്. അമേയയുടെ ക്യാപ്ഷനുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുമുണ്ട്.
ആടിന് ശേഷം ഷാഫി ചിത്രമായ ഒരു പഴയ ബോംബ് കഥയിലാണ് നടി അഭിനയിച്ചത്. തിമിരം, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിൽ അധ്യാപികയുടെ കഥാപാത്രത്തിലായിരുന്നു നടി എത്തിയത്. മികച്ച അഭിപ്രായമായിരുന്നു ഈ കഥാപാത്രത്തിന് ലഭിച്ചത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അമേയയെ ബിഗ് സ്ക്രീനിൽ കാണുന്നത്.

ഇപ്പോഴിത തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് അമേയ . ഇൻസ്റ്റഗ്രാം ക്യു എ സെക്ഷനിലാണ് നടി ഇക്കാര്യം പറഞ്ഞത്. സെലിബ്രിറ്റി ക്രഷ് ആരാണെന്നുള്ള ചോദ്യത്തിനായിരുന്നു അമേയ മറുപടി നൽകിയത്. ദുൽഖറിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടനോടുള്ള ആരാധന വെളിപ്പെടുത്തിയത്. ഒരെയൊരു ഡിക്യു എന്നായിരുന്നു നടിയുടെ മറുപടി. അമേയയുടെ ഉത്തരം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. യുവനടന്മാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ സഹതാരങ്ങൾക്കിടയിൽ പോലും ഡിക്യൂവിന് ആരാധകരുണ്ട്.

സെലിബ്രിറ്റി ക്രഷിനെ മാത്രമല്ല ഇഷ്ടപ്പെട്ട ഭക്ഷണത്തെ കുറിച്ചും യാത്രകളെ കുറിച്ചും തന്റെ ഇഷ്ടങ്ങളെ കുറിച്ചുമൊക്കെ അമേയ ആരാധകരോട് പറയുന്നുണ്ട്. ചോറും മീൻ വറുത്തതുമാണ് നടിയുടെ ഏറ്റവും ഇഷ്ട ഭക്ഷണം. ചിത്രം പങ്കുവെച്ച് കൊണ്ടാണ് ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്. കൂടാതെ അടുത്ത യാത്ര നോർത്ത് ഈസ്റ്റിലേയ്ക്ക് ആണെന്നും അമേയ ചോദ്യത്തിന് ഉത്തരമായി പറയുന്നു. ബീച്ചിനെക്കാളും പർവ്വതങ്ങൾ സന്ദർശിക്കാനാണ് നടിക്ക് താൽപര്യം.

ഇന്ത്യയിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ലഡാക്കാണെന്നും അമേയ പറയുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് സന്ദർശിച്ചതിൽ ദുബായി ആണ് നടിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം. അമേയയുടെ ഇൻസ്റ്റഗ്രാം ക്യാപ്ഷനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ക്യുഎയിൽ നടിയുടെ ക്യാപ്ഷനെ കുറിച്ചും പ്രേക്ഷകർ പറയുന്നുണ്ട്. കൂടാതെ ആരാധകന്റെ വിവാഹാഭ്യർഥനയ്ക്കും നടി മറുപടി നൽകിയിട്ടുണ്ട്. എനിക്ക് ഇഷ്ടമാണ്. കല്യാണം കഴിക്കാൻ തയ്യാറുമാണ് അപ്പോ എന്താണ് വെച്ചാൽ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഓകെ ബായ് എന്ന് കുറിച്ചുകൊണ്ട് തിരിഞ്ഞു നടക്കുന്ന ചിത്രമായിരുന്നു അമേയ പങ്കുവെച്ചത്. ഡ്രൈവറിനെ വേണോ എന്നുള്ള ചോദ്യത്തിനും നടി രസകരമായ മറുപടി നൽകിയിട്ടുണ്ട്. അയാം ദി സോറി അളിയ.. താൽക്കാലം ഒഴിവില്ല എന്നായിരുന്നു നടിയുടെ മറുപടി . ആരാധകർക്കായി കുട്ടികാലത്തെ ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.
Recommended Video

തന്റെ പുതിയ പ്രൊജക്ടുകളെ കുറിച്ചും നടി പറയുന്നുണ്ട്. മമ്മൂട്ടി ചിത്രമായ പ്രീസ്റ്റാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന അമേയയുടെ ചിത്രം. നവാഗതനായ ജോഫിൻ ടി ചാക്കോ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ഗണത്തിലുള്ള ചിത്രമായിരുന്നു ഇത്. മമ്മൂട്ടി, മഞ്ജു വാര്യർ, നിഖില, വിമൽ എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രമായിരുന്നു പ്രീസ്റ്റ് .തിയേറ്റർ റിലീസായിട്ടാണ് സിനിമ പുറത്ത് വന്നത്


Click it and Unblock the Notifications











