മോളിവുഡില്‍ എറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ഫസ്റ്റ്‌ലുക്ക് ഹാഷ്ടാഗായി ദ പ്രീസ്റ്റ്
മാമാങ്കത്തിന്റെ വിജയത്തിന് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് സിനിമകളടക്കം കൈനിറയെ ചിത്രങ്ങള്‍ സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രം ദ പ്രീസ്റ്റിന്റെ ഫസ്റ്റ്‌ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
മമ്മൂക്ക വൈദികനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ അടക്കം തരംഗമായി മാറിയിരുന്നു. മലയാളത്തിലെ യുവതാരങ്ങള്‍ അടക്കമുളളവരെല്ലാം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
Recommended Video

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പ്രീസ്റ്റിന്റെ ഫസ്റ്റ്‌ലുക്ക് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂക്ക ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ആരാധകരാണ് വലിയ ആഘോഷമാക്കിയത്.

ട്വിറ്ററില്‍ ഹാഷ്ടാഗുണ്ടാക്കിയാണ് ദ പ്രീസ്റ്റ് ഫസ്റ്റ് ലുക്കിനെ ആരാധകര്‍ ഒന്നടങ്കം വരവേറ്റത്. #ThePriestFL എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിരവധി ട്വീറ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. 12 മണിക്കൂര്‍ കൊണ്ട് 100kയിലധികം ട്വീറ്റുകള്‍ നേടി മോളിവുഡില്‍ എറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ്ടാഗായി ചിത്രം മാറിയിരുന്നു. മോഹന്‍ലാലിന്റെ മരക്കാര്‍ ഫസ്റ്റ് ലുക്ക് ഹാഷ്ടാഗിന്റെ റെക്കോര്‍ഡ് മറികടന്നുകൊണ്ടാണ് മമ്മൂട്ടിയുടെ ദ പ്രീസ്റ്റ് മുന്നിലെത്തിയിരിക്കുന്നത്.

നേരത്തെ 9 മണിക്കൂര്‍ 14 മിനിറ്റുകൊണ്ട് 75 കെ ട്വീറ്റുകള്‍ നേടിയ ഹാഷ്ടാഗ് വളരെ പെട്ടെന്നാണ് 100കെയിലേക്ക് എത്തിയത്. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയായിരുന്നു ദ പ്രീസ്റ്റ്. ഷൈലോക്ക്, വണ്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാകും ദ പ്രീസ്റ്റ് തിയ്യേറ്ററുകളിലേക്ക് എത്തുക. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മഞ്ജു വാര്യര്‍ മമ്മൂട്ടി ചിത്രത്തിലേക്ക് എത്തുന്നത്.

മഞ്ജുവിനൊപ്പം നിഖിലാ വിമലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒപ്പം ശ്രീനാഥ് ഭാസി, സാനിയ അയ്യപ്പന്‍,കൈതി, രാക്ഷസന്‍ തുടങ്ങിയ സിനിമകളിലൂടെ തിളങ്ങിയ ബേബി മോണിക്ക, തുടങ്ങിയവരും മറ്റു വേഷങ്ങളില്‍ എത്തുന്നു. ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.
ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.


Click it and Unblock the Notifications