Just In
- 9 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 9 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 9 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 10 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- News
അമേരിക്കയില്‍ ഇനി ബൈഡന്റെ കാലം; ജോ ബൈഡനും കമലഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
- Lifestyle
ശത്രുപക്ഷം സജീവമാകും; ഇന്ന് ജാഗ്രത വേണ്ട രാശിക്കാര്‍
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
താടി വളർത്തി തൊപ്പി വെച്ച് മമ്മൂട്ടി, മരയ്ക്കാറിന് പിന്നാലെ മെഗാസ്റ്റാറിന്റെ ദ പ്രീസ്റ്റ് ഉടൻ എത്തും
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ ചിത്രമാണ് ദ പ്രീസ്റ്റ്. പുതുമുഖ സംവിധായകൻ ജോഫിൽ ടി ചാക്കോയാണ് ചിത്രം സംവിധാനംചെയ്യുന്നത്. പ്രഖ്യാപനം മുതൽ പ്രേക്ഷകർ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യം പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമാ കോളങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചായാവുകയും ചെയ്തിരുന്നു.
ചിത്രത്തിന്റെ പേര് പോലെ തന്നെ പ്രേക്ഷകരെ ആകാംക്ഷയടെ മുൾമുനയിൽ നിർത്തുന്ന പോസ്റ്ററായിരുന്നു പുറത്തു വന്നത്. പുറത്തു വന്ന ഫസ്റ്റ്ലുക്കിൽ വൈദികന്റെ ഗെറ്റപ്പിലായിരുന്നു മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിത ദ പ്രീസ്റ്റിന്റെ പുതിയ പോസ്റ്റർ പുറത്ത്. മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്. ആദ്യത്തെ പോസ്റ്റർ പേലെ തന്നെ പുതിയതിലും മമ്മൂട്ടി തന്നെയാണ് ആകർഷണം. കണ്ണടയും തൊപ്പിയും ധരിച്ച് നീണ്ട താടിയിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂടാതെ റിലീസിനെ കുറിച്ചും സൂചന നൽകിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് ഉടനെയുണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

മമ്മൂട്ടിക്കൊപ്പം വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഇതാദ്യമായിട്ടാണ് മെഗാസ്റ്റാറിന്റെ നായികയായി മഞ്ജു വാര്യർ എത്തുന്നത് ചിത്രത്തിൽ ഒരു ശക്തമായ കഥാപാത്രം തന്നെയാണ് മഞ്ജു അവതരിപ്പിക്കുന്നത് . ഇവരെ കൂടാതെ നിഖില വിമൽ, ശ്രീനാഥ് ഭാസി, കൈദി ഫെയിം ബേബി മോണിക്ക, ജഗദീഷ്, മധുപാല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് ചിത്രീകരണം അവസാനിച്ചത്. വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് അണിയറ പ്രവര്‍ത്തകർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

മികച്ച അണിയറ പ്രവർത്തകരാണ് ചിത്രത്തിന്റെ അണിയറയിലും പ്രവർത്തിക്കുന്നത്. ശ്യാം പ്രദീപും ദീപു പ്രദീപും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിതക്കുന്നത്. രാഹുൽ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിചക്കുന്നത്. ഒരു മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ് ദി പ്രിസ്റ്റ്. ചിത്രത്തിന്റെ പോസ്റ്ററുകൾ മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. സിനിമയെ കുറിച്ചുളള മറ്റ് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ദ പ്രീസ്റ്റ് മാത്രമല്ല മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാറിന്റെ മറ്റൊരു ചിത്രമാണ് വൺ. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തി കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ബേബി-സഞ്ജയ് ടീം ആണ് വണ്ണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രീകരണം പൂർത്തിയായ സിനിമ തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ്.