ഇന്ത്യന്‍ സിനിമയിലെ അപൂര്‍വ്വ റെക്കോര്‍ഡ് മമ്മൂക്കയ്ക്ക് സ്വന്തം! ദുല്‍ഖറിനും സാധ്യതയുണ്ടായിരുന്നു!!
മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകളെല്ലാം തന്നെ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഒരുപോലെ ആകാംഷ നല്‍കുന്നവയാണ്. പുതുമുഖ സംവിധായകന്മാരുടെയും അല്ലാതെയുമായി ഇരുപതോളം സിനിമകള്‍ക്ക് മുകളിലാണ് മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്നത്. അതില്‍ മാമാങ്കം, കുഞ്ഞാലി മരക്കാര്‍ എന്നിങ്ങനെ ബിഗ് ബജറ്റ് ചിത്രങ്ങളുമുണ്ട്. ഇവയെല്ലാം റിലീസിനെത്തുന്നതോടെ പുതിയൊരു ചരിത്രമായിരിക്കുമെന്ന കാര്യത്തില്‍ സംശമയില്ല.
2018 മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ലാഭവും നഷ്ടവും ഇടകലര്‍ന്ന് മോശമില്ലാത്തൊരു വര്‍ഷമായിരുന്നു. പുതുവര്‍ഷത്തില്‍ സൂപ്പര്‍ ഹിറ്റുകളുടെ ഒരു നീണ്ട നിരയായിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാവുന്നത്. അടുത്ത ഫെബ്രുവരിയോടെ ഇന്ത്യന്‍ സിനിമയില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് ഇക്ക സ്വന്തമാക്കാന്‍ പോവുകയാണ്.

ഫെബ്രുവരിയിലെത്തുന്ന സിനിമകള്‍
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഒരുപാട് സിനിമകളാണ് അണിയറയിലുള്ളത്. ഈ വര്‍ഷമിനി കൂടുതല്‍ സിനിമകളൊന്നും തിയറ്ററുകളിലേക്ക് എത്താന്‍ സാധ്യതയില്ല. അവയെല്ലാം 2019 ലായിരിക്കും റിലീസ് ചെയ്യുക. വരുന്ന ഫെബ്രുവരിയില്‍ രണ്ട് സിനിമകളുടെ റിലീസ് ഇതിനകം തീരുമാനിച്ചിട്ടുണ്ട്. അത് രണ്ടും അന്യഭാഷ ചിത്രങ്ങളാണ്. മലയാളത്തില്‍ നിന്നുമൊരു സിനിമ കൂടി ഫെബ്രുവരിയില്‍ റിലീസ് ചെയ്യുകയാണെങ്കില്‍ അപൂര്‍വ്വമായൊരു റെക്കോര്‍ഡ് മമ്മൂക്ക സ്വന്തമാക്കുമെന്നാണ് സൂചന.

റെക്കോര്‍ഡ് ഇക്ക സ്വന്തമാക്കുമോ?
മൂന്ന് വ്യത്യസ്ത ഭാഷകളിലായി നായകനായി അഭിനയിച്ച് ഒരു മാസം തന്നെ റിലീസ് ചെയ്യുന്ന സിനിമകളുടെ പേരിലായിരിക്കും മമ്മൂക്കയെ തേടി പുതിയ റെക്കോര്‍ഡ് കാത്തിരിക്കുന്നത്. ഇതിന് മുന്‍പ് ഇന്ത്യന്‍ സിനിമയില്‍ ഇത്തരമൊരു റെക്കോര്‍ഡ് ആരും സ്വന്തമാക്കിയിട്ടില്ലെന്നുള്ളതാണ് വസ്തുത. ഈ വര്‍ഷം തെലുങ്ക്, ബോളിവുഡ്, ഭാഷകളില്‍ അഭിനയിച്ച ദുല്‍ഖര്‍ സല്‍മാന്റെ മലയാളത്തിലോ തമിഴിലോ ഒരു സിനിമ കൂടി റിലീസിനെത്തിയാല്‍ ദുല്‍ഖറും ഇതുപോലൊരു അപൂര്‍വ്വ നേട്ടം സ്വന്തമാക്കുമായിരുന്നു.

പേരന്‍പ് റിലീസിനെത്തുന്നു
ഏറെ നാളുകളായി ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന പേരന്‍പ് ഫെബ്രുവരിയില്‍ റിലീസിനെത്തുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു പേരന്‍പ് ഫെബ്രുവരിയിലെത്തുമെന്ന കാര്യം മമ്മൂട്ടിയും സിനിമയുടെ അണിയറ പ്രവര്‍ത്തകരും വ്യക്തമാക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിച്ച സിനിമയാണ് പേരന്‍പ്. ദേശീയ പുരസ്‌കാര ജേതാവ് റാം തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രശസ്തമായ ഒട്ടനവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനത്തിനെത്തിയതോടെയാണ് പേരന്‍പിന്റെ റിലീസ് വൈകിയത്. ചിത്രത്തില്‍ അമുദാന്‍ എന്ന ടാക്‌സി െ്രെഡവറുടെ വേഷത്തിലാണ് മെഗാസ്റ്റാര്‍ അഭിനയിക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമയിലൂടെ അടുത്ത ദേശീയ പുരസ്‌കാരം മമ്മൂട്ടിയ്ക്ക് ലഭിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

യാത്ര
വര്‍ഷം ഡിസംബറില്‍ റിലീസിനെത്തിക്കുമെന്ന് പറഞ്ഞിരുന്ന സിനിമയായിരുന്നു യാത്ര. എന്നാല്‍ സിനിമയുടെ റിലീസ് ഫെബ്രുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന സിനിമയായ യാത്ര. ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന സിനിമ 2019 ജനുവരിയോടെയായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. തെലുങ്ക് നാട്ടില്‍ മമ്മൂക്ക വിസ്മയിപ്പിക്കാന്‍ പോവുന്നത് ഈ ചിത്രത്തിലൂടെയായിരിക്കും.

ഉണ്ട
ഒക്ടബോറില്‍ ചിത്രീകരണം ആരംഭിച്ച മറ്റൊരു മമ്മൂട്ടി ചിത്രമാണ് ഉണ്ട്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ എസ് ഐ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അടുത്ത ഫെബ്രുവരിയോടെ ഉണ്ടയും തിയറ്ററുകളിലേക്ക് എത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. ആസിഫ് അലിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

മധുരരാജ
പോക്കിരിരാജയുടെ രണ്ടാം ഭാഗമായി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുമ്പോള്‍ ഉദയ്കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. പോക്കിരിരാജ 2010 ലെ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായിരുന്നെങ്കില്‍ 2019 ല്‍ ലെ ഹിറ്റായിരിക്കും മധുരരാജ. മമ്മൂട്ടിയ്‌ക്കൊപ്പം ജയ്, സിദ്ദിഖ്, അജു വര്‍ഗീസ്, അന്ന രാജന്‍, അനുശ്രീ, നെടുമുടി വേണു, വിജയരാഘവന്‍, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. പോക്കിരിരാജയില്‍ പൃഥ്വിരാജ് ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതെങ്കില്‍ രണ്ടാം ഭാഗത്തില്‍ അതിഥി വേഷത്തിലായിരിക്കും താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രീകരണം നേരത്തെ ആരംഭിച്ച സിനിമ അടുത്ത വര്‍ഷം തിയറ്ററുകളിലേക്ക് എത്തും.


Click it and Unblock the Notifications