ഹിറ്റ്ലര്‍ മാധവന്‍കുട്ടി പെങ്ങള്‍മാരുടെയും അവരുടെ മക്കളുടെ കൂടെയും വന്നാല്‍ എങ്ങനെ ഉണ്ടാവും!
സിനിമയില്‍ എത്തിയത് മുതല്‍ ഗ്ലാമര്‍ കൊണ്ട് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ഒരേ ഒരു ആള്‍ മെഗാസ്റ്റാര്‍ മമ്മുട്ടിയാണ്. അറുപത്തിയഞ്ച് വയസാണെങ്കിലും ഇന്നും മുപ്പതുക്കാരന്റെ ചെറുപ്പമാണ് മമ്മുക്കയ്ക്ക്. നിലവില്‍ ഒരുപാട് സിനിമകളിലാണ് മമ്മുട്ടി അഭിനയിക്കുന്നത്.
ഓണത്തിന് തിയറ്ററുകളിലെത്തുന്ന മമ്മുട്ടി ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ. കഴിഞ്ഞ ദിവസം സിനിമയുടെ ഓഡിയോ പുറത്ത് വന്നിരുന്നു. അതിനിടെ ചിത്രത്തിലെ മമ്മുട്ടിയുടെ ലുക്ക് പറഞ്ഞ് കൊണ്ട് നിരവധി ട്രോളുകളാണ് പുറത്ത് വന്നിരിക്കുന്നത്. ശ്യംധര്‍ സംവിധാനം ചെയ്യുന്ന ചിത്രം കോളേജ് പശ്ചാതലത്തിലാണ് ഒരുക്കുന്നത്.

മമ്മുട്ടിയുടെ ചെറുപ്പം
1979 ല്‍ മലയാള സിനിമയില്‍ അഭിനയിച്ചു തുടങ്ങിയതാണ് മമ്മുട്ടി. 65 വയസുക്കാരനായ മമ്മുക്ക ഇന്നും മുപ്പതുക്കാരനെ പോലെയാണ് അഭിനയിക്കുന്നത്. യുവത്വം ഇന്നും മമ്മുക്കയ്ക്ക മാത്രം കിട്ടിയതാണ്.

ഹിറ്റ്ലര്‍ മാധവന്‍കുട്ടി
മമ്മുക്ക നായകനായി അഭിനയിച്ച സിനിമയാണ് ഹിറ്റലര്‍. അഞ്ച് പെങ്ങള്‍മാരെ പൊന്നുപോലെ കാത്ത് സൂക്ഷിക്കുന്ന ചേട്ടന്റെ വേഷത്തിലായിരുന്നു മമ്മുക്ക ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.

അന്നും ഇന്നും
1996 ലായിരുന്നു ഹിറ്റലര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. അന്ന് പെങ്ങള്‍മാരുടെ കൂടെ നടന്ന് വരുന്ന മമ്മുക്കയുടെ ചിത്രവും ഇപ്പോള്‍ അഭിനയിക്കുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയിലെ ചിത്രവും ചേര്‍ത്ത് വെച്ച് ട്രോളുകള്‍ പുറത്തിറക്കിയിരിക്കുകയാണ്.

ട്രോളുകള്‍
ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി പെങ്ങള്‍മാരുടെ കൂടെ നടക്കുന്നതും പെങ്ങള്‍മാരുടെ മക്കളുടെ കൂടെ നടക്കുന്നതും എന്ന് പറഞ്ഞ് കൊണ്ടാണ് ട്രോള്‍ പുറത്ത് വന്നിരിക്കുന്നത്.

പുള്ളിക്കാരന്‍ സ്റ്റാറാ
മമ്മുട്ടിയുടെ ഏറ്റവും പുതിയ സിനിമയാണ് പുള്ളിക്കാരന്‍ സ്റ്റാറാ. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് തിയറ്ററുകളിലേക്കെത്തുകയാണ്.

അധ്യാപകനായി മമ്മുട്ടി
കോളേജ് പശ്ചാതലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇടുക്കിക്കാരനായ കെ രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്. അധ്യാപകന്റെ വേഷത്തിലാണ് മെഗാസ്റ്റാര്‍ ചിത്രത്തിലഭിനയിക്കുന്നത്.

ഓണത്തിന് തിയറ്ററുകളിലേക്ക്
പുള്ളിക്കാരന്‍ സ്റ്റാറാ ഓണത്തിന് തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതേ സമയം മോഹന്‍ലാല്‍ നായകനായി കോളേജ് പശ്ചാതലത്തിലൊരുങ്ങുന്ന വെളിപാടിന്റെ പുസ്തകം എന്ന സിനിമയും ഓണത്തിന് തിയറ്ററുകളിലെത്തും.


Click it and Unblock the Notifications











