»   » ദേ ഇതുപോലെ ഒരു അച്ഛന്‍, മമ്മൂട്ടിയുടെ ഈ കഥാപാത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും!

ദേ ഇതുപോലെ ഒരു അച്ഛന്‍, മമ്മൂട്ടിയുടെ ഈ കഥാപാത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും!

Posted By: Sanviya
Subscribe to Filmibeat Malayalam

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ഫ്രീക്കന്‍ വേഷങ്ങള്‍ ആരാധകര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഫ്രീക്കന്‍ വേഷങ്ങള്‍ മാത്രമല്ല, മമ്മൂട്ടി ബെസ്റ്റ് ഫോര്‍മന്‍സ് നടത്തിയ അച്ഛന്‍ വേഷങ്ങളുണ്ട്. അച്ഛന്‍ വേഷങ്ങളില്‍ അഭിനയിച്ചാല്‍ തന്റെ ഇമേജ് തകരുമെന്ന ഒരു പേടിയുമുണ്ടായിരുന്നില്ല. കാണൂ.. എക്കാലത്തും ശ്രദ്ധേയമായ മമ്മമൂട്ടിയുടെ അച്ഛന്‍ വേഷങ്ങള്‍.

അമരത്തിലെ അച്ചൂട്ടി

അമരത്തിലെ 17 വയസുകാരിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ അച്ചൂട്ടിയുടെ വേഷം പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. മമ്മൂട്ടിയുടെ 40 വയസുകാരനായ അച്ചൂട്ടി എന്ന വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. മലയാളത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി.

പാഥേയത്തിലെ ചന്ദ്രദാസ്

എക്കാലത്തും ഓര്‍മ്മിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു അച്ഛന്‍ വേഷമാണ് പാഥേയം. ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അച്ഛന്റെയും മകളുടെയും സ്‌നേഹ ബന്ധത്തിന്റെ കഥയാണ് പറയുന്നത്. അമരത്തിലെ അച്ചൂട്ടിയുടേത് പോലെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രം കൂടിയാണിത്.

കൗരവരിലെ ആന്റണി

1992ല്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് കൗരവര്‍. ആന്റണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചിട്ടില്ല.

പൂമുഖ പടിയില്‍ നിന്നെയും കാത്ത്- ഐസക് പീറ്റര്‍

പൂമുഖ പടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഐസക് പീറ്റര്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 18 വയസുള്ള പെണ്‍കുട്ടിയുടെ അച്ഛന്‍ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.

പടയോട്ടത്തിലെ കമാരന്‍

മോഹന്‍ലാലിന്റെ അച്ഛന്‍ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. കമാരന്‍ എന്ന ശ്രദ്ധേയമായ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

English summary
Mammootty's Tryst With Father Roles: The Best 5 Among The Lot!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam