മമ്മൂക്ക വീണ്ടും വില്ലനായി? അങ്കിള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രോള്‍ പൂരം! പറയുന്നത് സത്യമാണോ?
മമ്മൂക്കയുടെ പരോളിന്റെ റിലീസ് മാറ്റി വെച്ചതോടെ ആരാധകര്‍ നിരാശയിലായിരുന്നു. എന്നാല്‍ പിന്നാലെ തന്നെ അങ്കിള്‍ എന്ന സിനിമ കൂടി റിലീസിനൊരുങ്ങുകയാണ്. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.
ഗ്രേറ്റ് ഫാദറിന് ശേഷം മാസ് ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ തന്നെയാണ് ഇക്ക സിനിമയില്‍ അഭിനയിക്കുന്നത്. പുറത്ത് വന്ന പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടി നായകനല്ലെന്നും വില്ലന്‍ വേഷമാണെന്നും തരത്തിലും വാര്‍ത്തകള്‍ വരുന്നഉണ്ട്.

അങ്കിള്‍
ചിത്രീകരണം പൂര്‍ത്തിയായി റിലീസിനൊരുങ്ങി കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ സിനിമയാണ് അങ്കിള്‍. ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് മുന്‍പ് തന്നെ ഹിറ്റായിരുന്നു. സിനിമയുടെ സാറ്റാലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കിയിരിക്കുകയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് അവകാശം വിറ്റ് പോയിരിക്കുന്നത്. എന്നാല്‍ അത് എത്ര തുകയ്ക്കാണെന്നുള്ളതിനെ കുറിച്ച് വ്യക്തമായ കണക്കുകളൊന്നുമില്ല. അതിനിടെ അങ്കിളിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്കിലുള്ള പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്.

സിനിമയുടെ ഇതിവൃത്തം..
സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചിത്രത്തില്‍ ഒരു അങ്കിളിന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കുടുംബ പശ്ചാതലത്തിലൊരുങ്ങുന്ന സിനിമയില്‍ 17 വയസുകാരിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളാണ് പറയുന്നത്. ഫാമിലി എന്റര്‍ടെയിന്‍മെന്റായി നിര്‍മ്മിക്കുന്ന സിനിമയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ജോയി മാത്യൂ, ആശ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, മുത്തുമണി, കൈലാഷ്, ഷീല തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നടന്‍ ജോയി മാത്യുവാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയിരിക്കുകയാണ്. ചിത്രത്തില്‍ മമ്മൂക്ക നെഗറ്റീവ് റോളില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒടുവില്‍ പോസ്റ്ററെത്തി...
അങ്കിള്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വേണ്ടി ആരാധകര്‍ വലിയ പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. എന്നാല്‍ അതിനെ സിംപിളായി കണ്ടിരുന്ന മമ്മൂട്ടി ഹേറ്റേഴ്‌സിന് ചുട്ട മറുപടിയുമായി അങ്കിളിന്റെ പോസ്റ്റര്‍ കിടുക്കി എന്ന് തന്നെ പറായം.

നെഗറ്റീവ് റോളിലാണോ?
അങ്കിളില്‍ മമ്മൂട്ടി നെഗറ്റീവ് റോളില്‍ അഭിനയിക്കുന്നു.. എന്ന തരത്തില്‍ വാര്‍ത്തകള്‍ വരികയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നതിന് ശേഷമാണ് സിനിമയെ കുറിച്ചും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പ്രത്യേകതയെ കുറിച്ചും ആരാധകര്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ പറ്റിക്കാനാണെങ്കിലും അങ്ങനെ ഒന്നും പറയല്ലേ.. എന്ന തരത്തിലാണ് മറ്റ് പ്രതികരണങ്ങള്‍.

അവാര്‍ഡ് ഉറപ്പാണ്..
ഇപ്പോള്‍ പുറത്ത് വന്ന അങ്കിളിലെ ലുക്ക് പോലെ മമ്മൂക്ക പണ്ടും ഒരു വരവ് വന്നിരുന്നു. അന്ന് ആരാധകരെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച മെഗാസ്റ്റാര്‍ അവാര്‍ഡുകളെല്ലാം വാരിക്കൂട്ടിയിരുന്നു. അതുപോലൊരു വരവാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ചിലര്‍ പറയുന്നത്.

എജ്ജാതി ലുക്കാണ്...
പ്രായം കൂടി വരും തോറും മമ്മൂക്കയ്ക്ക് ഗ്ലാമര്‍ കൂടുന്ന അസുഖമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അത് ശരിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. അങ്കിളില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററില്‍ എജ്ജാതി ലുക്കാണ് മമ്മൂക്ക..

എന്താ ചെയ്യുക..
അങ്കിളിന്റെ പോസ്റ്റര്‍ കണ്ട ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നതിങ്ങനെ.. സ്വന്തം വാപ്പച്ചിയാണെങ്കിലും ഗ്ലാമറിന്റെയും ലുക്കിന്റെയും കാര്യത്തില്‍ ഇങ്ങേര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണല്ലോ എന്നായിരിക്കും.

വില്ലനിസം
ഭാസ്‌കര്‍ പട്ടേലര്‍, അഹമ്മദ് ഹാജി, എന്നീ കഥാപാത്രങ്ങളിലൂടെ കട്ട വില്ലനിസം കാണിച്ച മമ്മൂക്ക വീണ്ടും ഒരു നെഗറ്റീവ് റോള്‍ ചെയ്യുമ്പോള്‍ നമ്മളെ വിസ്മയിപ്പിക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയം വേണ്ട എന്നാണ് അങ്കിള്‍ പറയുന്നത്.

ഏപ്രില്‍ ഫൂളാക്കിയോ?
അങ്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ ഏപ്രില്‍ ഫൂളാക്കിയോ എന്ന തരത്തിലും കമന്റുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

സൈക്കോളജിക്കല്‍ മൂവ്
അങ്കിള്‍ എന്ന് പറഞ്ഞ് 40 തികയാത്ത ചെറുപ്പക്കാരന്റെ ഫോട്ടോ കാണിച്ച് ഏപ്രില്‍ 1 ന് എല്ലാവരെയും ഫൂള്‍ ആക്കാനുള്ള സൈക്കോളജിക്കല്‍ മൂവ്. അതാണ് ഇന്നലെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കാണിച്ചിരിക്കുന്നത്.

നടനവിസ്മയം..
നടനവിസ്മയമെന്ന് മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നതാണ്. എന്നാല്‍ ഒരുപാട് നാളുകള്‍ക്ക് ശേഷം അങ്കിളില്‍ മമ്മൂക്ക നെഗറ്റീവ് റോള്‍ ചെയ്യുന്നു. അതോടെ മമ്മൂക്കയുടെ നടനവിസ്മയത്തിനായി കാത്തിരിക്കാം.

വീണ്ടും ഫൂള്‍
അങ്കിളായി വന്ന് മമ്മൂക്ക ഷാജി പാപ്പനെയും പിള്ളേരയുമടക്കം ഏപ്രില്‍ ഫൂളാക്കി കടന്ന് കളഞ്ഞു.. അല്ലാതെ എന്ത് പറയനാണ്...

മരണ മാസ് വില്ലന്‍
പട്ടേലര്‍ക്കും അഹമ്മദ് ഹാജിയ്ക്കും ശേഷം മലയാള സിനിമ കാണാന്‍ പോവുന്ന മമ്മൂട്ടിയുടെ ഒരു മരണ മാസ് വില്ലന്‍ അത് അങ്കിള്‍ ആയിരിക്കും.

ഒരു ചെയ്ഞ്ച്...
സാധാരണയായി ഫാമിലി കഥാപാത്രങ്ങള്‍ അല്ലെങ്കില്‍ മാസ് കഥാപാത്രങ്ങള്‍ ആണ് മമ്മൂട്ടി ചെയ്യാറുള്ളത്. എന്നാല്‍ ഒരു ചെയ്ഞ്ചിന് വേണ്ടി ഇത്തവണ അങ്കിളില്‍ എത്തുന്നത് ഒരു നെഗറ്റീവ് കഥാപാത്രവുമായിട്ടാണ്.

കഷ്ടം തന്നെ...
പുതിയ പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നിട്ടുണ്ട്. ഇതോടെ ബോക്‌സോഫീസ് താന്‍ എന്റെ പോക കണ്ടിട്ടേ അടങ്ങു ഉള്ളു... എന്ന വാശിയിലാണോ വരുന്നതെന്ന് ചോദിക്കേണ്ട അവസ്ഥയാണ്.

അതാണ് ഇക്ക..
മമ്മൂക്ക എന്ന് നെഗറ്റീവ് റോളില്‍ വന്നിട്ടുണ്ടോ, അന്നെക്കെ 1 നാഷണല്‍, 2 സംസ്ഥാന പുരസ്‌കാരങ്ങളും നേടി കൊണ്ടാണ് പോയിരിക്കുന്നത്.


Click it and Unblock the Notifications











