ഏഴുമാസം കൊണ്ട് 85 കിലോയിൽ നിന്ന് 60 കിലോയിൽ എത്തി, മാറ്റത്തെ കുറിച്ച് കാർത്തിക
മമ്മൂട്ടി ചിത്രമായ അങ്കിളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് കാർത്തിക മുരളിധരൻ. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകൻ പികെ മുരളിധരന്റെ മകളാണ് കാർത്തിക. ദുൽഖർ ചിത്രമായ സി.ഐ,എയിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടിയുടെ അഭിമുഖമാണ്. നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ചാണ്. കേരളകൗമുദിയ്ക്ക് നൽകിയ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശരീരഭാരം 85 കിലോയിൽ നിന്ന് 60 കിലോയിലേയ്ക്ക് എത്തിയതിനെ കുറിച്ചാണ് നടി പറയുന്നത്. കാർത്തികയുടെ വാക്കുകൾ ഇങ്ങനെ...''. രണ്ടുവർഷമായി വെയ്റ്റ് ലോസിൽ ഉടക്കി കിടക്കുകയായിരുന്നു കരിയർ. പലപ്രാവശ്യം ബോഡി ഷെയ്മിങ്ങ് നേരിടേണ്ടി വന്നു. കോളേജിൽ പഠിക്കുമ്പോൾ ശരീരം വേണ്ടപോലെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ശരീരഭാരം 85 കിലോയിൽ എത്തി. എന്നാൽ എനിക്ക് ഇഷ്ടമാണ് എന്റെ ശരീരം . ചുറ്റുമുള്ളവർക്ക് അത് പ്രശ്നമാണ്. അത് എന്നോടു വന്ന് പറയാൻ അവർ ആഗ്രഹിക്കുന്നു. പറയാതെ ഇരിക്കാൻ കഴിയില്ല. എനിക്കോ വീട്ടുകാർക്കോ കൂട്ടുകാർക്കോ കുഴപ്പമില്ല. സിനിമാ താരമായാൽ എന്തും വന്നു പറയാമെന്ന് ധാരണ പുലർത്തുന്നവരുണ്ട്.
വണ്ണം കൂടിയാൽ എല്ലാവരും ശ്രദ്ധിക്കും. 'തടിച്ചി'എന്ന വിളി കുറെ കേട്ടു. ഞാൻ അവർക്ക് ഒരു മറുപടിയും കൊടുത്തില്ല. വണ്ണം കുറച്ചില്ലെങ്കിൽ സിനിമ കിട്ടില്ല എന്നു കേട്ടു. അഭിനയിക്കാനറിയാം, വണ്ണം കുറയ്ക്കണമെന്ന ഉപദേശം നൽകി നഷ്ടപ്പെട്ട സിനിമയുണ്ട്. വിക്ടോറിയ സൂപ്പർ മോഡൽ ആണ് എല്ലാവരുടെ സങ്കല്പത്തിലെ പെണ്ണ്. മുയലിനെ പോലെ ഭക്ഷണം കഴിക്കാൻ എനിക്ക് കഴിയില്ല. മുംബയിൽ ജീവിക്കുന്ന ചോറും കൂട്ടാനും ഉച്ചയ്ക്ക് കഴിക്കുന്ന മലയാളിയാണ് ഞാൻ. മനസിനെ പാകപ്പെടുത്തി ശരീരം നിലനിറുത്താൻ ആത്മാർത്ഥമായി ശ്രമിച്ചു. ഇരുപതു മുതൽ 29 വയസുവരെ വളർച്ചയുടെ നല്ല കാലഘട്ടമാണ്. പിന്നെ ശരീരം ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല.
കഴിഞ്ഞ ജനുവരിയിൽ വെയ്റ്റ് ലോസ് തുടങ്ങി. വണ്ണം കുറച്ചശേഷം എന്നെ കണ്ടപ്പോൾ നിങ്ങള് മറ്റുള്ളവർക്ക് പ്രചോദനമാണ്, ഉലക്കയുടെ മൂടാണ് എന്നൊക്കെ കേട്ടു. ആറ് ആഴ്ച ആയുർവേദ യോഗ ചെയ്തു. അതിന്റെ പരിണിത ഫലമായി ഏഴുമാസം കൊണ്ട് 60 കിലോയിൽ എത്തി. മുടിയും ശരീരവും സംരക്ഷിക്കണമെന്നും നായികയ്ക്ക് വണ്ണം പാടില്ലെന്നും എന്ന ധാരണ ഇപ്പോഴുമുണ്ട് എന്നാൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു മറികടക്കുകയാണെങ്കിൽ വണ്ണം വലിയ കാര്യമായി ആളുകള് കാണില്ല.മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ കഴിയാനാണ് ഇഷ്ടം. വണ്ണം കുറഞ്ഞപ്പോൾ ആളുകൾക്ക് എന്നോട് സ് നേഹം കൂടിയിട്ടുണ്ട്. 'ആഹാരം കഴിക്കുന്നില്ലേ"? 'കണ്ടിട്ട് മനസിലായില്ല" 'ഇപ്പോഴത്തെ കോലം കണ്ടില്ലേ". തിരികെ വന്ന കമന്റുകൾ ഇങ്ങനെ. വണ്ണം കൂടിയാലും കുറഞ്ഞാലും കുഴപ്പമാണെന്ന് നടി പറയുന്നത്.
അഭിനയത്തിലേയ്ക്കുള്ള ചുവട് വയ്പ്പിനെ കുറിച്ചും നടി പറയുന്നുണ്ട്. നാടകത്തിലൂടെയാണ് അഭിനയത്തിലേയ്ക്ക് ചുവട് വയ്ക്കുന്നത്. നാടകത്തിലൂടെയാണ് തുടക്കം. രണ്ടാംക്ളാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത് . കറുപ്പ് ഷർട്ടും കറുപ്പ് പാന്റ്സും അണിഞ്ഞ് ഇൗവിൾ കഥാപാത്രത്തെ അവതരിപ്പിച്ചു. അരങ്ങ് അന്നുമുതൽ ഇഷ്ടമാണ്. ഗിരീഷ് കർണാടിന്റെ നാടകങ്ങൾ അവതരിപ്പിച്ചു. മുംബയിൽ ന്യൂ തിയേറ്റർ കമ്പനിയുടെ നിരവധി ഏകാങ്ക ഹിന്ദി നാടകങ്ങളിൽ അഭിനയിച്ചു. ആദ്യവർഷം പഠിക്കുമ്പോഴാണ് കോളേജിൽ 'മണ്ഡലി" നാടക ഗ്രൂപ്പ് ആരംഭിച്ചത്. നാലുവർഷം മണ്ഡലിയുടെ ഭാഗമാവാൻ കഴിഞ്ഞു. അത് വേറൊരു ലോകം.കലയെ പ്രോത്സാഹിപ്പിക്കുന്ന സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും ലഭിച്ചതാണ് ഭാഗ്യം.
നാടകത്തിന്റെ ഭാഗമാകുന്ന എന്നെയാണ് അച്ഛന് ഇഷ്ടം. പാട്ടും നൃത്തവും ചേരുന്ന എന്നെയാണ് അമ്മയ്ക്ക് ഇഷ്ടം.കലയാണ് എന്നും എന്റെ മേഖല.പണത്തിനും പ്രശസ്തിക്കുംവേണ്ടി മാത്രമല്ലാതെ എനിക്ക് വേണ്ടിയുള്ള ഇടം.വീണ്ടും നാടകത്തിന്റെ ഭാഗമാകാൻ പോവുന്നു.സൃഷ്ടിയിലെ പഠനം കഴിഞ്ഞപ്പോൾ ക്രിയാത്മകമായി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും തിരിച്ചറിയാൻ സാധിച്ചു.കാമറയുടെ പിന്നിൽ നിൽക്കുന്നതും കല തന്നെയാണെന്ന് കരുതുന്നു.


Click it and Unblock the Notifications











