twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോയി മാത്യു ചതിച്ചില്ല മക്കളേ, ഇക്കയുടെ വില്ലനിസമാണ് മാസ്! സത്യം തിരിച്ചറിഞ്ഞ് ട്രോളന്മാര്‍..!

    |

    ജോയി മാത്യുവിന്റെ വാക്ക് അതുപോലെ ഫലിച്ചിരിക്കുകയാണ്. കുടുംബ പ്രേക്ഷകരെ സ്വാധീനിക്കാനുള്ള എല്ലാ ഉപാധികളുമായിട്ടായിരുന്നു മമ്മൂട്ടിയുടെ അങ്കിളിന്റെ വരവ്. റിലീസ് ദിനത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ആദ്യപകുതി കിടിലനായിരുന്നെന്നും രണ്ടാമത്തെ പകുതി അതിലും കേമാമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

    അങ്കിളിന്റെ കാറും റോഡും പ്രതീക്ഷിച്ച പോലെ തന്നെ.. (പക്ഷെ, പോസിറ്റീവ് മാത്രേ പറയൂ) ശൈലന്റെ റിവ്യൂ..!അങ്കിളിന്റെ കാറും റോഡും പ്രതീക്ഷിച്ച പോലെ തന്നെ.. (പക്ഷെ, പോസിറ്റീവ് മാത്രേ പറയൂ) ശൈലന്റെ റിവ്യൂ..!

    മമ്മൂട്ടി അവതരിപ്പിച്ച കൃഷ്ണ കുമാര്‍ എന്ന കെ കെ (കിച്ചു), അഭിപ്രായ പ്രധാന്യമുള്ള വേഷം തന്നെയായിരുന്നു. മാത്രമല്ല ഇന്നത്തെ സാമൂഹം അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ടതും.. ഇപ്പോഴത്തെ സാമൂഹിക പ്രശ്‌നങ്ങള്‍ ചുണ്ടി കാണിച്ച് കൊണ്ടുമായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. റിലീസിനെത്തിയതിന് ശേഷം സിനിമയെ കുറിച്ച് ട്രോളന്മാര്‍ പറയുന്നതിങ്ങനെയാണ്..

     അങ്കിള്‍ കിടുക്കി...

    അങ്കിള്‍ കിടുക്കി...

    റിലീസിനെത്തിയ ആദ്യ പ്രദര്‍ശനം മുതല്‍ അങ്കിളിന് മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഷട്ടര്‍ എന്ന സിനിമയ്ക്ക് ശേഷം ജോയി മാത്യു തിരക്കഥ എഴുതുന്ന സിനിമ നവാഗതനായ ഗിരീഷ് ദാമോദറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ ഒരുക്കിയതിനൊപ്പം ജോയി മാത്യു പ്രധാന കഥാപാത്രമായി സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കാര്‍ത്തിക മുരളിധരനാണ് നായിക. കെപിഎസ്‌സി ലളിത, മുത്തുമണി, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. അങ്കിളിനൊപ്പമെത്തിയ രണ്ട് സിനിമകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ട്രോളന്മാര്‍ അങ്കിളിനെ കുറിച്ച് പറയുന്നത് ശ്രദ്ധേയമായിരിക്കുകയാണ്.

     ചരിത്രം

    ചരിത്രം

    ഒരു ശതമാനം പോലും ഹൈപ്പ് ഇല്ലാത്ത സിനിമയായിരുന്നു മമ്മൂട്ടിയുടെ പത്തേമാരി. എന്നാല്‍ സിനിമയുടെ റിലീസിന് ശേഷം നടന്നത് ചരിത്രമായിരുന്നു. അങ്കിളും അങ്ങനെ തന്നെ ആയി തീരുമെന്നാണ് ആരാധകര്‍ പറയുന്നത്.

    അങ്കിളിങ്ങനെയല്ല..

    അങ്കിളിങ്ങനെയല്ല..

    വിലയ്ക്ക് വാങ്ങിയ റിവ്യൂസും അഭിപ്രായങ്ങളുമല്ല അങ്കിളിന് ഇന്ന് കിട്ടിയിരിക്കുന്നത്. മികച്ചൊരു സിനിമയ്ക്ക് പ്രേക്ഷകര്‍ നല്‍കിയ സ്വീകരണമായിരുന്നു.

    രണ്ട് കാരണം..

    രണ്ട് കാരണം..

    ലോ ഹൈപ്പിലുള്ളൊരു സിനിമയായിരുന്നു അങ്കിള്‍. എന്നാല്‍ മമ്മൂട്ടി നായകനാവുന്നു.. ജോയി മാത്യു തിരക്കഥ എഴുതി അഭിനയിക്കുന്നു എന്നതായിരുന്നു ഇന്ന് അങ്കിളിന് വന്ന തിരക്കിന് കാരണം.

    അതാണ് അങ്കിള്‍...

    അതാണ് അങ്കിള്‍...

    ചിരിയും സന്തോഷവും നിറഞ്ഞ ആദ്യ പകുതിയും ത്രില്ലിംഗ് ആയിട്ടുള്ള രണ്ടാം പകുതിയും മികച്ചൊരു സന്ദേശം നല്‍കി കൊണ്ടുള്ള ക്ലൈമാക്‌സും അതാണ് അങ്കിള്‍ എന്ന സിനിമ.

     ഗംഭീര പ്രതികരണം..

    ഗംഭീര പ്രതികരണം..

    ഇപ്പോഴത്തെ സാമൂഹിക പ്രശ്‌നങ്ങള്‍ എടുത്ത് കാണിച്ചിട്ടുള്ള ആദ്യ പകുതിയായിരുന്നു. ആദ്യ പകുതി കഴിഞ്ഞതോപ്പോള്‍ മുതല്‍ ഗംഭീര റിപ്പോര്‍ട്ടായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.

     സിനിമയുടെ പ്രത്യേകത...

    സിനിമയുടെ പ്രത്യേകത...

    ഷട്ടറിന് ശേഷം ജോയി മാത്യുവിന്റെ പ്രോമിസിംഗ് സ്‌ക്രീപ്റ്റ്. മമ്മൂക്ക പ്രതിഫലം വാങ്ങാതെ അഭിനയിച്ച സിനിമ. മമ്മൂക്കയുടെ നെഗറ്റീവ് റോള്‍. കാലങ്ങള്‍ക്ക് ശേഷമുള്ള റോഡ് മൂവി. പിന്നെ മമ്മൂക്കയുടെ കിടിലന്‍ പാട്ടും ഇതൊക്കെയായിരുന്നു അങ്കിളിന്റെ വലിയ പ്രത്യേകതകള്‍.

    നെഗറ്റീവ് റോള്‍

    നെഗറ്റീവ് റോള്‍

    നെഗറ്റീവ് ഷേഡുള്ള റോള്‍ ഇക്ക ചെയ്യുന്നുണ്ട് എന്ന് ഈ പടത്തിന്റെ തുടക്കം മുതലേ സംവിധായകന്‍ പറഞ്ഞു തുടങ്ങിയതാണ്. അപ്പൊ പിന്നെ അറിയാത്തവരായി ആരും കാണില്ല!! ഇതില്‍ എങ്ങനെ നെഗറ്റീവിലേക്ക് പോകുന്നു എന്നതാണ് സിനിമ അത് കൊണ്ട് വില്ലനാണെന്ന് പറയുന്നതിന് ഇതും തമ്മില്‍ ഒരു ബന്ധവും ഇല്ല! പടം തിയേറ്ററില്‍ പോയി കണ്ടാല്‍ അതിന്റെ ബാക്കി അറിയാന്‍ പറ്റും അതാണ് ആ സ്‌ക്രീപ്റ്റിന്റെ പ്രത്യേകത. പ്രത്യേകിച്ച എടുത്ത് പറയാന്‍ ഉള്ളത് സദാചാരകാര്‍ക്ക് വയറു നിറയെ കിട്ടിയിട്ടുണ്ട്..

    വില്ലനായി ഇക്ക...

    വില്ലനായി ഇക്ക...

    സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ വന്നപ്പോഴെ പറഞ്ഞില്ലേ.. മമ്മൂക്ക വില്ലനായാല്‍ പടം വേറെ ലെവല്‍ ആയിരിക്കുമെന്ന്. അത് തന്നെ സംഭവിച്ചു.

     നായകന്‍ മമ്മൂട്ടിയാണ്...

    നായകന്‍ മമ്മൂട്ടിയാണ്...

    അങ്കിളിന്റെ തിരക്ക് കാണുന്ന ഹേറ്റേഴ്‌സ്.. ഇത്ര ചെറിയ പടത്തിന് ഇത്രയും തിരക്ക് ഉണ്ടാവാന്‍ കാരണം എന്താണെന്ന ചോദിക്കുന്നു. കാരണം അതിലെ നായകന്റെ പേര് മമ്മൂട്ടി എന്നാണ്. ബഡ്ജറ്റ് വലുതായാലും ചെറുതായാലും മലയാളികള്‍ കയറിയിരിക്കും.

     മോശമാക്കുന്നവര്‍...

    മോശമാക്കുന്നവര്‍...

    ഒരു സിനിമ ഇറങ്ങിയാല്‍ അത് മോശമാണ് കളക്ഷന്‍ കുറവാണ്.. മള്‍ട്ടിപ്ലെക്‌സില്‍ ഓടുന്നില്ല.. അവഞ്ചേഴ്‌സിന്റെ കളക്ഷന്‍ റെക്കോര്‍ഡ് എടുത്തു.. ഇതൊന്നും പറയാതിരുന്നാല്‍ സമാധാനമാവില്ലെന്ന് പറഞ്ഞ് അങ്കിളിനെ ഡീഗ്രേഡ് ചെയ്യാന്‍ നില്‍ക്കുന്നവരും കൂട്ടത്തിലുണ്ട്.

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു! ഇക്കയുടെ പാട്ടില്‍ ആരും കാണാത്ത കാര്യം ട്രോളന്മാര്‍ കണ്ടുപിടിച്ചു!!ഇതൊക്കെ എങ്ങനെ സാധിക്കുന്നു! ഇക്കയുടെ പാട്ടില്‍ ആരും കാണാത്ത കാര്യം ട്രോളന്മാര്‍ കണ്ടുപിടിച്ചു!!

    English summary
    Mammootty's Uncle trolls viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X