twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    100 കോടി ചിത്രം, തുടര്‍ച്ചയായി 4 ഹിറ്റുകള്‍! മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും അതിശയിപ്പിക്കുന്നു!

    |

    Recommended Video

    2019ലെ താരം മമ്മുക്ക തന്നെ

    ഓരോ സിനിമകള്‍ കഴിയുംതോറും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. നാല് പതിറ്റാണ്ടുകളായി തുടരുന്ന അഭിനയ ജീവിതത്തിലെ ചില വലിയ നേട്ടങ്ങള്‍ ഈ വര്‍ഷം താരത്തെ തേടി എത്തിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രം പിറന്നത് 2019 ലായിരുന്നു. മാത്രമല്ല തമിഴിലും തെലുങ്കിലും അഭിനയിച് സിനിമകള്‍ സൂപ്പര്‍ ഹിറ്റായി മാറിയതും കാണാന്‍ കഴിഞ്ഞു.

    മൂന്ന് ഹിറ്റ് സിനിമകളുമായി യാത്ര തുടങ്ങിയ മമ്മൂട്ടി വീണ്ടുമൊരു ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ്. ഇന്ന് റിലീസിനെത്തിയ ഉണ്ടയ്ക്ക് ആദ്യദിനം ഗംഭീര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മെഗാസ്റ്റാറിന്റെ റിയലിസ്റ്റിക് സിനിമയാണെന്ന അഭിപ്രായം ഉണ്ട സ്വന്തമാക്കി. ഇതോടെ ഉണ്ട സൂപ്പര്‍ ഹിറ്റിലേക്കുള്ള യാത്രയ്ക്കുള്ള സാധ്യത തെളിഞ്ഞു. 161 തിയറ്ററുകളിലായിട്ടാണ് കേരളത്തില്‍ സിനിമ എത്തിയത്.

    mammootty-s-unda

    തമിഴില്‍ നിര്‍മ്മിച്ച പേരന്‍പായിരുന്നു ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യ ചിത്രം. ഫെബ്രുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തില്‍ അമുദാന്‍ എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. ഏറെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ചിത്രം ലോകത്തിലെ പല പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. പേരന്‍പ് തിയറ്ററുകളിലേക്ക് എത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു തെലുങ്കില്‍ നിര്‍മ്മിച്ച യാത്ര എന്ന ചിത്രം റിലീസ് ചെയ്യുന്നത്.

    ആന്ധ്രാപ്രദേശിന്റെ മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമക്കി മഹി വി രാഘവ് സംവിധാനം ചെയ്ത സിനിമയായിരുന്നു യാത്ര. ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത ചിത്രം കേരളത്തിലും തെലുങ്ക് നാട്ടിലും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. വിഷുവിന് മുന്നോടിയായിട്ടാണ് മധുരരാജ എത്തുന്നത്. 2010 ലെത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി നിര്‍മ്മിച്ച ചിത്രമാണ് നൂറ് കോടി സ്വന്തമാക്കിയത്. ഇങ്ങനെ മൂന്ന് സിനിമാ ഇന്‍ഡസ്ട്രികളില്‍ നിന്നായി തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച് മമ്മൂട്ടി ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഉണ്ട കൂടി വന്നതോടെ ആരാധകരും ആവേശത്തിലാണ്. ഇനി മാമാങ്കത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.

    English summary
    Mammootty's Unda also hit
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X