മമ്മൂട്ടി തകര്‍ക്കും! ഉണ്ടയിലെ മെഗാസ്റ്റാറിന്‍റെ ക്യാരക്ടര്‍ പോസ്റ്ററിന് അടപടലം ട്രോളാണ്! കാണൂ!

മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഉണ്ട . ചിത്രീകരണം കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. അനുരാഗകരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ ഈ സിനിമ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പേരിലടക്കമുള്ള പ്രത്യേകതകളെക്കുറിച്ചായിരുന്നു ആരാധകര്‍ ചര്‍ച്ച ചെയ്തത്. റിലീസിന് മുന്നോടിയായി കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന തരത്തില്‍ വ്യത്യസ്തമായ ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവരുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ദിവസങ്ങള്‍ക്ക് ശേഷം 9ാമനായാണ് മമ്മൂട്ടിയുടെ പോസ്റ്ററെത്തിയത്.

മമ്മൂട്ടിയുടെ പോസ്റ്റര്‍ ക്ഷണനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയത്. ഇന്‍സ്‌പെക്ടര്‍ മണിസാര്‍ എന്നാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിളിക്കുന്നത്. എസ് ഐ മണികണ്ഠന്‍ സിപിയായാണ് മമ്മൂട്ടി എത്തുന്നത്. പോലീസ് യൂണിഫോമിലുള്ള മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്. ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോവുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥയുമായാണ് ഉണ്ടയെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. മമ്മൂട്ടിയുടെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ ട്രോളര്‍മാരും സജീവമായെത്തിയിട്ടുണ്ട്. രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

ഈദ് റിലീസായെത്തുന്നു

ഈദ് റിലീസായെത്തുന്നു

തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായ ഉണ്ട എന്നാണ് എത്തുന്നതെന്നാണ് ആരാധകരുടെ ചോദ്യം. ഇത്തവണത്തെ ചെറിയ പെരുന്നാളിന് ആരാധകര്‍ക്ക് മമ്മൂട്ടിയുടെ സമ്മാനമായാണ് ഈ സിനിമയെത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പുതുമ നിറഞ്ഞ കാഴ്ചയുമായിത്തന്നെയാണ് ചിത്രമെത്തുകയെന്നാണ് ട്രോളര്‍മാരും പറയുന്നത്.

ഇനി മണിയുടെ ഊഴമാണ്

ഇനി മണിയുടെ ഊഴമാണ്

വിശേഷാവസരങ്ങളില്‍ സിനിമയുമായി എത്താനായി എല്ലാ താരങ്ങളും ശ്രമിക്കാറുണ്ട്. പെരുന്നാളും ഓണവും ക്രിസ്മസും വിഷുവുമൊക്കെ തിയേറ്ററില്‍ ഉത്സവപ്രതീതിയാണ് സമ്മാനിക്കാറുള്ളത്. ഇത്തവണ ഉണ്ടയാണെങ്കില്‍ മുന്‍ വര്‍ഷങ്ങളില്‍ കസബയും അബ്രഹാമിന്‍രെ സന്തതികളുമായിരുന്നു പെരുന്നാള്‍ റിലീസായെത്തിയത്. രാജന്‍ സ്‌കറിയയ്ക്കും ഡെറിക്ക് അബ്രഹാമിനും ശേഷം മണിസാറായാണ് മമ്മൂട്ടി എത്തിയത്. ഇനി മണിസാറിന്റെ ഊഴമാണ്.

വന്താച്ച്

വന്താച്ച്

മമ്മൂട്ടിയുടെ പോസ്റ്റര്‍ എന്നാണ് വരുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. ഓരോ പോസ്റ്റര്‍ വരുമ്പോഴും ആരെക്കുറിച്ചുള്ളതാണെന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. അതിനിടയിലാണ് ഒന്‍പതമനായി മമ്മൂട്ടിയെ ഇറക്കിയത്. അതോടെ ആരാധകരും സന്തോഷത്തിലായിരുന്നു.

ഇതുവരെ കണ്ടിട്ടില്ല

ഇതുവരെ കണ്ടിട്ടില്ല

പ്രമേയത്തിലും അവതരണത്തിലും മാത്രമല്ല പ്രമോഷനിലും വ്യത്യസ്തതയുമായാണ് ഓരോ സിനിമയുമെത്തുന്നത്. പൃഥ്വിരാജ് ചിത്രമായ ലൂസിഫറാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ശ്രദ്ധ നേടിയത്. ഇതിന് പിന്നാലെയായി പല സംവിധായകരും ഈ ശൈലി പിന്തുടരുകയായിരുന്നു. ഇത്രയും നാച്ചുറലായ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു പ്രേക്ഷകരും പറഞ്ഞത്.

  4 വര്‍ഷം 4 പോലീസ് കഥാപാത്രം

4 വര്‍ഷം 4 പോലീസ് കഥാപാത്രം

2016-2019 വര്‍ഷങ്ങളിലായി നാല് പോലീസ് കഥാപാത്രവുമായാണ് മമ്മൂട്ടി എത്തിയത്. എന്നെന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രവുമായാണ് മമ്മൂട്ടി എത്തിയത്. സി ഐ രാജന്‍ സ്‌കറിയ, ആന്റോ ആന്റണി, ഡെറിക് ്ബ്രഹാം ഐപിഎസ്, മണികണ്ഠന്‍ എസ് ഐ ഈ പേരുകളിലുള്ള കഥാപാത്രവുമായാണ് ഈ നാല് വര്‍ഷവും അദ്ദേം പകര്‍ന്നാടിയത്. ഇതില്‍ മണികണ്ഠനെ കാണാനായി കാത്തിരിക്കുകയാണ് എല്ലാവരും.

 എങ്ങനെ സാധിക്കുന്നു

എങ്ങനെ സാധിക്കുന്നു

ലുക്കിലും എടുപ്പിലും നടപ്പിലുമൊക്കെ വ്യത്യസ്തമായ പോലീസ് വേഷങ്ങള്‍, തനിക്ക് മാത്രം ഇതെങ്ങനെ ചെയ്യാന്‍ സാധിക്കുന്നുവെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. നടനെന്ന നിലയില്‍ ഇതിലും മികച്ച ചോദ്യം അദ്ദേഹത്തെ തേടിയെത്താനില്ല.

അടുത്ത ബ്ലോക്ക് ബസ്റ്ററാണ്

അടുത്ത ബ്ലോക്ക് ബസ്റ്ററാണ്

പോലീസ് വേഷത്തില്‍ മമ്മൂട്ടി നിരവധി തവണ തിളങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ളൊരു വരവ് തന്നെയാണ് ഇത്തവണയെന്നുമുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. അടുത്ത ബ്ലോക്ക് ബസ്റ്ററാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നും ആരാധകര്‍ പറയുന്നു.

മാസ്സാണ് പിന്നെ റിയലിസ്റ്റികും

മാസ്സാണ് പിന്നെ റിയലിസ്റ്റികും

മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് ചോദിച്ചപ്പോഴുള്ള പ്രതികരണമാണിത്. ആളിത്തിരിയല്ല ഒത്തിരി മാസ്സാണ്, പിന്നെ കുറച്ച് റിയലിസ്റ്റിക്കും. ഈ പറച്ചില്‍ ശരിവെക്കുകയാണ് ആരാധകര്‍.

ആ ലുക്ക് മതി

ആ ലുക്ക് മതി

പോലീസ് വേഷത്തിലെത്താത്ത താരങ്ങള്‍ വിരളമാണ്. മിക്കവരും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ പോലീസ് ലുക്കിലുള്ള മമ്മൂട്ടിയുടെ വരവ് ഒന്നൊന്നര തന്നെയാണ്. പോലീസ് ലുക്കില്‍ ഇത്രയും ലുക്കുള്ള മറ്റൊരു താരം മലയാളത്തിലുണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

ആരും നോക്കിപോവും

ആരും നോക്കിപോവും

56കാരനായ പോലീസ് ഓഫീസറായാണ് ഇത്തവണ മമ്മൂട്ടി എത്തുന്നത്. ഡെറിക് അബ്രഹാമിന്റെ അത്ര ഗ്ലാമറില്ലെങ്കിലും ഈ വരവിലും ആരും ്അദ്ദേഹത്തെ നോക്കിപ്പോവുമെന്നാണ് ആരാധകരും പറയുന്നത്. ഒരുങ്ങിവന്നാ നോക്കിപോവും.

അഭിനയ മികവും സസ്‌പെന്‍സും

അഭിനയ മികവും സസ്‌പെന്‍സും

വന്‍വിജയമായി മാറിയേക്കാവുന്ന അഡാര്‍ ഐറ്റം തന്നെയാണ് ഉണ്ട്. അഭിനയമികവും സസ്‌പെന്‍സ് കൊണ്ടും ഈ സിനിമ പ്രേക്ഷകരെ ഞെട്ടിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നിട്ടുള്ളതും.

 ബോക്‌സോഫീസിന്റെ കാലന്‍

ബോക്‌സോഫീസിന്റെ കാലന്‍

ബോക്‌സോഫീസില്‍ കൊടുങ്കാറ്റുയര്‍ത്തിയായിരിക്കും ഉണ്ടയുടെ വരവെന്നും ഇത്തവണത്തെ താരം മമ്മൂട്ടി തന്നെയാണെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ ട്രോളര്‍മാരും ഇക്കാര്യം ശരിവെച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ചാര്‍ജ് എടുത്തെന്ന് പറഞ്ഞേക്ക്

ചാര്‍ജ് എടുത്തെന്ന് പറഞ്ഞേക്ക്

ഇതുവരെ കണ്ട പോലീസ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതുചരിത്രം കുറിക്കാനായുള്ള വരവിലാണ് മണിസാര്‍. പോലീസ് കഥകള്‍ നിരവധി കണ്ടിട്ടുണ്ടെങ്കിലും അവയില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന സിനിമ തന്നെയായിരിക്കും ഇതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

മാതൃകയാക്കാവുന്നതാണ്

മാതൃകയാക്കാവുന്നതാണ്

പേരന്‍പിലെ അമുദവനായും യാത്രയിലെ വൈഎസ്ആറായും മധുരരാജയിലെ രാജയായും പകര്‍ന്നാടിയതിന് ശേഷമാണ് മമ്മൂട്ടി ഉണ്ടയിലേക്ക് എത്തിയത്. എങ്ങനെയാണ് ഇങ്ങനെ അഭിനയിക്കാന്‍ കഴിയുന്നതെന്ന ചോദ്യവുമായാണ് ആരാധകരെത്തിയിട്ടുള്ളത്.

വയസ്സ് പിന്നിലേക്കാണ്

വയസ്സ് പിന്നിലേക്കാണ്

പ്രായം തളര്‍ത്താത്ത സൗന്ദര്യമെന്നൊക്കെയാണ് പൊതുവെ മമ്മൂട്ടിയെ വിശേഷിപ്പിക്കാറുള്ളത്. കുറച്ച് മാസം മുന്‍പ് ചിത്രീകരണം കഴിഞ്ഞ സിനിമയിലെ ലുക്കും ഇപ്പോഴത്തെ ലുക്കും കൂടി നോക്കിയാല്‍ ഇക്കാര്യം കൃത്യമായി വ്യക്തമാവും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X