ഡെറിക്കിന് ശേഷം മാസ് ലുക്കില്‍ മമ്മൂട്ടി! പോലീസുകാരന്റെ കൊലമാസ്! ഉണ്ടയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍
Recommended Video

2019 മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് അനുഗ്രഹത്തിന്റെ വര്‍ഷമാണ്. തുടക്കത്തില്‍ തന്നെ രണ്ട് സിനിമകളായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. രണ്ടും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന സിനിമകളുമായിരുന്നു. അന്യഭാഷ ചിത്രങ്ങളായിരുന്നെങ്കിലും കേരളത്തിലും പേരന്‍പും യാത്രയും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. എന്നാല്‍ ഇതൊന്നുമല്ല ഇനി കാണാനിരിക്കുന്നതാണ് പൂരം.
നവാഗത സംവിധായകരുടെയും അല്ലാതെയുമായി മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്ന സിനിമകള്‍ ഒന്നും രണ്ടുമല്ല. അതില്‍ മധുരരാജയുടെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്. പിന്നാലെ എത്തുന്നത് ഉണ്ട എന്ന ചിത്രമായിരിക്കും. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
ഉണ്ട
ചിത്രീകരണം ആരംഭിച്ച മറ്റൊരു മമ്മൂട്ടി ചിത്രമാണ് ഉണ്ട്. സിനിമയുടെ പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണിത്. ഉണ്ട എന്നുള്ള സിനിമയുടെ പേരായിരുന്നു അതിന് കാരണം. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ അവസാനഘട്ട ഷൂട്ടിംഗ് വയനാട്ടില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്നത് രണ്ടാം ഷെഡ്യൂളാണ്, ആദ്യ ഷെഡ്യൂള്‍ നേരത്തെ കണ്ണൂരിലും കാസര്‍ഗോഡുമായി പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഏതാനും രംഗങ്ങള്‍ ഛത്തീസ്ഗഡില്‍ നിന്നുമാണ് ചിത്രീകരിക്കാനുള്ളത്. ഈ വര്‍ഷം ഈദിന് മുന്നോടിയായിട്ടായിരിക്കും സിനിമയുടെ റിലീസ്.
ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍
അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകയും ഉണ്ടയ്ക്കുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പോലീസ് വേഷത്തില്‍ വയനാട്ടിലെ കാട്ടിനുള്ളില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെയും മറ്റ് അണിയറ പ്രവര്‍ത്തകരുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരിക്കുന്നത്. ലൊക്കേഷനില്‍ നിന്നും ആരാധകരോട് കുശലം പറഞ്ഞ് ചിരിക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോസും ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.
വമ്പന്‍ താരനിര
മമ്മൂട്ടി നായകനായി അഭിനയിക്കുന്നതിനൊപ്പം ആവിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. മലയാളത്തിലെ താരങ്ങള്‍ക്ക് പുറമേ ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ട്. ആസിഫ് അലി ഒരു അതിഥി വേഷത്തില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. പ്രശാന്ത് പിള്ളയാണ് സംഗീതം. ബോളിവുഡിലെയും തമിഴിലെയും ഹിറ്റായ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗാവ്മിക് യുറെ ആണ് ഉണ്ടയുടെ ഛായാഗ്രഹകന്‍.
സിനിമയുടെ ഇതിവൃത്തം
ഉണ്ടയുടെ പ്രമേയം ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയിട്ടാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്‌പെക്ടറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ആക്ഷന്‍ കോമഡിയായി ഒരുക്കുന്ന ചി്രത്തിന് രചന നിര്‍വഹിച്ചതും സംവിധാനം ചെയ്യുന്നതും ഖാലിദ് റഹ്മാന്‍ തന്നെയാണ്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്.

മധുരരാജ വരുന്നു
ഉടന്‍ റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. 2010 ലെ ഹിറ്റ് സിനിമയായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ വരുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം തമിഴിലെയും തെലുങ്കിലെയും നടന്മാരടക്കം വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഇത്തവണത്തെ വിഷുവിന് മുന്നോടിയായി മധുരരാജ തിയറ്ററുകളിലേക്ക് എത്തും.


Click it and Unblock the Notifications