For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോക്‌സോഫീസ് തകര്‍ക്കാന്‍ മമ്മൂട്ടിയ്ക്ക് 2 ചിത്രങ്ങള്‍! രാജയുടെ മാസ് മാത്രമല്ല മണികണ്ഠനും വരുന്നു!

  |
  രാജയുടെ മാസ് മാത്രമല്ല മണികണ്ഠനും വരുന്നു | Filmibeat Malayalam

  2019 ന്റെ തുടക്കം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് അനുകൂലമായിരുന്നു. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത രണ്ട് സിനിമകളും തിയറ്ററുകളില്‍ ഗംഭീര പ്രകടനായിരുന്നു കാഴ്ച വെച്ചത്. ഉടന്‍ മറ്റൊരു മാസ് ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വൈശാഖിന്റെ സംവിധാനത്തിലെത്തുന്ന മധുരരാജയാണ് ഏപ്രില്‍ 12 ന് തിയറ്ററുകളിലേക്ക് എത്താന്‍ പോവുന്നത്.

  ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടാന്‍ മധുരരാജയ്ക്ക് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മധുരാജ തിയറ്ററുകളിലേക്ക് എത്തിയതിന് പിന്നാലെ തന്നെ മറ്റൊരു ചിത്രം കൂടി റിലീസിനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ അനൗണ്‍സ് ചെയ്തത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ഉണ്ടയാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു മമ്മൂട്ടിച്ചിത്രം.

   മമ്മൂട്ടി ചിത്രങ്ങള്‍

  മമ്മൂട്ടി ചിത്രങ്ങള്‍

  മലയാളത്തില്‍ നവാഗത സംവിധായകര്‍ക്ക് ഏറ്റവുമധികം അവസരങ്ങള്‍ കൊടുക്കുന്ന താരം ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളു. മമ്മൂട്ടി എന്നാണ് ആ ഉത്തരം. കഴിഞ്ഞ വര്‍ഷവും അതിന് മുന്‍പും തിയറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടിയുടെ പല ചിത്രങ്ങളും അത്തരത്തിലുള്ളതാണ്. അത്തരത്തില്‍ മൊഗസ്റ്റാര്‍ ഏറ്റടുത്തിരിക്കുന്ന സിനിമകള്‍ ഒന്നും രണ്ടുമല്ല. ഇരുപതിന് മുകളില്‍ സിനിമകള്‍ മമ്മൂട്ടിയുടേതായി വരാനുണ്ടെന്നാണ് കണക്കുകള്‍ സൂചിപിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട ഒരു സിനിമയാണ് ഉണ്ട. ഈ ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

   മമ്മൂട്ടിയുടെ ഉണ്ട

  മമ്മൂട്ടിയുടെ ഉണ്ട

  ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ ഇത്തവണത്തെ ഈദിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തുമെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്ത. കൃത്യമായ റിലീസ് തീയ്യതി പുറത്ത് വന്നിട്ടില്ലെങ്കിലും സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത് അപ്പോഴത്തേക്കാണെന്നാണ് റിപ്പോര്‍ട്ട്. അവധി ലക്ഷ്യമാക്കി വരുന്നതിനാല്‍ കുടുംബ പ്രേക്ഷകരുടെ പിന്തുണ കൂടി ചിത്രത്തിന് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

   ഉണ്ട താരസമ്പന്നമാണ്

  ഉണ്ട താരസമ്പന്നമാണ്

  മമ്മൂട്ടി നായകനായി അഭിനയിക്കുന്നതിനൊപ്പം നിരവധി താരങ്ങളാണ് ഉണ്ടയില്‍ അണിനിരക്കുന്നത്. ആസിഫ് അലി, വവിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങിയ താരങ്ങളാണ് ഉണ്ടിയില്‍ അണിനിരക്കുന്നത്. മലയാളത്തിലെ താരങ്ങള്‍ക്ക് പുറമേ ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. ചിത്രത്തില്‍ ആസിഫ് അലിയ്ക്ക് മുഴുനീള വേഷമില്ലെന്നും താരമൊരു അതിഥി വേഷത്തിലാണ് എത്തുന്നതെന്നും സൂചനയുണ്ട്.

  യഥാര്‍ത്ഥ കഥ പറയുന്നു

  യഥാര്‍ത്ഥ കഥ പറയുന്നു

  ഉണ്ടയുടെ പ്രമേയം ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയിട്ടാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്‌പെക്ടറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ആക്ഷന്‍ കോമഡിയായി ഒരുക്കുന്ന ചിത്രത്തിന് രചന നിര്‍വഹിച്ചതും സംവിധാനം ചെയ്യുന്നതും ഖാലിദ് റഹ്മാന്‍ തന്നെയാണ്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ബോളിവുഡിലെയും തമിഴിലെയും ഹിറ്റായ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗാവ്മിക് യുറെ ആണ് ഉണ്ടയുടെ ഛായാഗ്രഹകന്‍.

   പോലീസുകാരനായി മമ്മൂട്ടി

  പോലീസുകാരനായി മമ്മൂട്ടി

  കസബയ്ക്ക് ശേഷം അബ്രഹാമിന്റെ സന്തതികളില്‍ മമ്മൂട്ടി പോലീസ് വേഷത്തിലെത്തിയിരുന്നു. ഉണ്ടയുടെ പ്രത്യേകതകളിലൊന്നും മമ്മൂട്ടി പോലീസ് ആണെന്നുള്ളതാണ്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പോലീസ് വേഷത്തില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ചിത്രീകരണത്തിനിടെയുള്ള ലൊക്കേഷന്‍ ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയ വഴി തരംഗമായിരുന്നത്.

  English summary
  Mammootty's Unda movie releasing this eid?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X