മമ്മൂട്ടിയുടെ അടുത്ത 100 കോടി ചിത്രമോ? ഗള്‍ഫിലെത്തിയ 'ഉണ്ട' യ്ക്ക് വമ്പന്‍ സ്വീകരണം!
Recommended Video
നൂറ് കോടി സിനിമയടക്കം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം മമ്മൂട്ടിയുടേതായി റിലീസനനെത്തിയ എല്ലാ സിനിമകളും തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. അവസാനമെത്തിയ ഉണ്ട ആണ്് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഈദിന് മുന്നോടിയായി റിലീസ് തീരുമാനിച്ചിരുന്ന ഉണ്ട ഒരാഴ്ച വൈകിയാണ് എത്തിയത്.
ആദ്യ പ്രദര്‍ശനം കഴിഞ്ഞതിന് പിന്നാലെ തന്നെ സിനിമ ഹിറ്റാണെന്നുള്ള പ്രതികരണം വന്നു. പിന്നീട് സിനിമ കാണാന്‍ വമ്പന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. കേരളത്തില്‍ പലയിടങ്ങളിലും ഉണ്ട ഹൗസ്ഫുള്‍ പ്രദര്‍ശനം ആരംഭിച്ചു. ഇപ്പോഴിതാ വിദേശത്തേക്ക് കൂടി പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ് ഉണ്ട. സൗദിയിലടക്കം റിലീസ് ചെയ്യുന്ന ഉണ്ടയെ കുറിച്ചുള്ള വിശേഷങ്ങള്‍ വന്ന് കൊണ്ടേ ഇരിക്കുകയാണ്.

പോലീസുകാരനായി മമ്മൂട്ടി
അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ സിനിമയാണ് ഉണ്ട. റിയലിസ്റ്റിക് കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നത്. ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കേരളത്തില്‍ നിന്ന് പോകുന്ന പോലീസുകാരുടെ കഥയാണ് ഉണ്ടയിലൂടെ പറയുന്നത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് സംഭവിച്ച യഥാര്‍ത്ഥ സംഭവമായിരുന്നു സിനിമയ്ക്ക് ആസ്പദമാക്കിയത്. തോക്കിലിടാന്‍ ഉണ്ട പോലുമില്ലാതെ ഒത്തിരിയധികം കഷ്ടപ്പാടുകള്‍ നേരിട്ടാണ് പോലീസുകാര്‍ മാവോയിസ്റ്റുകളെ നേരിട്ടത്.

തിയറ്ററുകളില്‍ വമ്പന്‍ സ്വീകരണം
ജൂണ്‍ പതിനാലിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തില്‍ മാത്രം 161 തിയറ്ററുകളിലാണ് ലഭിച്ചത്. ആദ്യ പ്രേക്ഷക പ്രതികരണം വന്നതോടെ പ്രദര്‍ശനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു. ഇപ്പോഴിതാ യുഎഇ/ജിസിസി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി ഉണ്ട എത്തിയിരിക്കുകയാണ്.യുഎഇ യില്‍ 55 തിയറ്ററുകളിലും ജിസിസിയില്‍ 37 തിയറ്ററുകളിലുമാണ് ഉണ്ടയ്ക്ക് പ്രദര്‍ശനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജിസിസി മേഖലയില്‍ ഒമാനിലാണ് ഏറ്റവും വലിയ റിലീസ്. 15 ഓളം തിയറ്ററുകളിലാണ് ചിത്രമെത്തിയത്. കൂടാതെ സൗദിയിലും സിനിമ എത്തി. ഇതോടെ സൗദിയില്‍ റിലീസിനെത്തുന്ന ആദ്യ മമ്മൂട്ടി ചിത്രമായി ഉണ്ട മാറി.

എങ്ങും വിജയാഘോഷം
ഉണ്ടയുടെ വിജയം കേരളത്തിലുടനീളം ആഘോഷിക്കപ്പെട്ടിരിക്കുകയാണ്. നേരത്തെ തൃശൂരില്‍ ഫാന്‍സ് സംഘടിപ്പിച്ച വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിയും എത്തിയിരുന്നു. ഇപ്പോഴിതാ രമേഷ് പിഷാരടിയുടെ സംവിധാനത്തിലെത്തുന്ന ഗാനഗന്ധര്‍വ്വന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ഉണ്ടയുടെ വിജയം ആഘോഷിച്ചിരിക്കുകയാണ്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് മമ്മൂട്ടി കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. മുകേഷ്, രമേഷ് പിഷാരടി, തുടങ്ങിയവരെല്ലാം ആഘോഷത്തില്‍ പങ്കെടുത്തു.

റിയലിസ്റ്റിക് പ്രകടനം
ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഏറെ കാലത്തിന് ശേഷം റിയലിസ്റ്റിക് കഥാപാത്രത്തില്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു സിനിമയിലേത്. മമ്മൂട്ടി മാത്രമല്ല ചിത്രത്തിലെ മറ്റ് താരങ്ങളെല്ലാം പ്രേക്ഷക പ്രശംസ സ്വന്തമാക്കി. ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, തുടങ്ങിയ താരങ്ങളാണ് ഉണ്ടിയില്‍ അണിനിരന്നത്. മലയാളത്തിലെ താരങ്ങള്‍ക്ക് പുറമേ ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടവും. ആസിഫ് അലി ചെറിയൊരു വേഷത്തിലെത്തി ഞെട്ടിച്ചു.

ബോക്‌സോഫീസില്‍ മിന്നിച്ചു
അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണിത്. സംവിധാനത്തിനൊപ്പം ഖാലിദ് റഹ്മാനും ഹര്‍ഷാദും ചേര്‍ന്നാണ് ഉണ്ടയ്ക്ക് തിരക്കഥ ഒരുക്കിയത്. പോസിറ്റീവ് റിവ്യൂ വന്നതോടെ ബോക്‌സോഫീസിലും അതി ഗംഭീര പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചത്. ആദ്യ ദിനം കേരളത്തില്‍ നിന്നും രണ്ട് കോടിയ്ക്ക് അടുത്ത് കളക്ഷന്‍ സ്വന്തമാക്കിയെന്ന് തരത്തില്‍ ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേ സമയം അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ കളക്ഷന്‍ എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications