For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സ്‌നേഹമാണിത്! ഉണ്ടയുടെ ടീസറിന് അടപടലം ട്രോളാണ്!

  |

  ഈ വര്‍ഷം മലയാളമടക്കം മൂന്ന് ഇന്‍ഡസ്ട്രികളില്‍ നിന്നും മൂന്ന് ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. വിഷുവിന് മുന്നോടിയായി റിലീസ് ചെയ്ത മധുരരാജയാണ് ബോക്‌സോഫീസില്‍ നിന്നും ഏറ്റവുമധികം സാമ്പത്തിക വരുമാനമുണ്ടാക്കിയ ചിത്രം. ഈ ചിത്രങ്ങള്‍ക്കിടയിലേക്ക് മറ്റൊരു മമ്മൂട്ടി ചിത്രം കൂടി വരികയാണ്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ നിന്ന ഉണ്ടയാണ് ജൂണില്‍ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

  വിദേശത്തും തരംഗമാകാന്‍ പാര്‍വതിയുടെ ഉയരെ! ദക്ഷിണ കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം

  ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്നലെ സിനിമയില്‍ നിന്നും ടീസര്‍ വ്ന്നിരിക്കുകയാണ്. നേരത്തെ പറഞ്ഞിരുന്നത് പോലെ നടന്‍ മോഹന്‍ലാലായിരുന്നു ഉണ്ടയുടെ ടീസര്‍ ആദ്യം പുറത്ത് വിട്ടത്. റിലീസ് ചെയ്ത ഉടനെ ടീസറിന് വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ കുറ്റം കണ്ടുപിടിച്ചും നല്ലത് പറഞ്ഞും ട്രോളന്മാരും എത്തിയിരിക്കുകയാണ്.

  ഉണ്ടയുടെ ടീസര്‍

  ഉണ്ടയുടെ ടീസര്‍

  സിനിമയുടെ പേര് കേട്ടപ്പോള്‍ കളിയാക്കി ചിരിച്ചവര്‍ ടീസര്‍ കണ്ടതോടെ ഒന്ന് ഞെട്ടിയിട്ടുണ്ടാവും. ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ പുറത്ത് വിട്ട ടീസര്‍ എല്ലാവരും ഏറ്റെടുത്ത് കഴിഞ്ഞു. ആകാംഷ നിറഞ്ഞതും ത്രസിപ്പിക്കുന്നതുമായ കാര്യങ്ങളുമായിട്ടാണ് ഉണ്ടയുടെ വരവ്. വെടി, പുക, തീ എല്ലാം നിറഞ്ഞ് അടിപൊളി ടീസറാണ് വന്നിരിക്കുന്നത്. തോക്കിലൂടെ വെടി വെക്കുന്നത് എങ്ങനെയാണെന്ന് പഠിപ്പിച്ച് കൊടുക്കുന്ന മമ്മൂട്ടിയെയും ടീസറില്‍ കാണാം. എന്തായാലും സിനിമ തിയറ്ററുകളില്‍ തരംഗമാവുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം മറ്റ് താരങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

   പോലീസുകാരനായി മമ്മൂട്ടി

  പോലീസുകാരനായി മമ്മൂട്ടി

  മമ്മൂട്ടിയുടെ പോലീസ് കഥാപാത്രങ്ങള്‍ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പോലീസ് വേഷത്തിലെത്തുന്ന മമ്മൂട്ടി ചിത്രങ്ങള്‍ കൂടുതലും ഈദിന് മുന്നോടിയായിട്ടാണ് റിലീസ് ചെയ്യാറുള്ളത്. കസബ, അബ്രഹാമിന്റെ സന്തതികള്‍ എന്നിങ്ങനെയുള്ള സിനിമകളെല്ലാം ഈ പതിവ് തെറ്റിക്കാതെ വന്നതായിരുന്നു. ഇക്കൊല്ലവും അത് അങ്ങനെയാണ്. ഇത്തവണത്തെ ഈദ് കണക്കാക്കി ജൂണ്‍ ഏഴിനാണ് ഉണ്ടയുടെ റിലീസ്. സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്.

   വമ്പന്‍ താരങ്ങള്‍

  വമ്പന്‍ താരങ്ങള്‍

  ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി ഉണ്ടയുടെ കഥ ഒരുക്കിയിരിക്കുന്നത് ഖാലിദ് റഹ്മാനാണ്. ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന പോലീസുകാരെ ചുറ്റി പറ്റിയാണ് കഥ നടക്കുന്നത്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങിയ താരങ്ങളാണ് ഉണ്ടിയില്‍ അണിനിരക്കുന്നത്. മലയാളത്തിലെ താരങ്ങള്‍ക്ക് പുറമേ ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടവും. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ബോളിവുഡിലെയും തമിഴിലെയും ഹിറ്റായ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗാവ്മിക് യുറെ ആണ് ഉണ്ടയുടെ ഛായാഗ്രഹകന്‍.

  തീ പാറും

  തീ പാറും

  അടിമുടി മെഗാസ്റ്റാറിന്റെ കാക്കി അവതാരമാണെന്ന് ഒറ്റ വാക്കില്‍ പറയാം. അതിനൊപ്പം അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ ഹിറ്റ് അടിച്ച ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ വരവാണ്. തിയറ്ററുകളില്‍ തീ പാറുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

   ഉണ്ടയ്ക്ക് വേണ്ടി അവരും

  ഉണ്ടയ്ക്ക് വേണ്ടി അവരും

  നേരത്തെ സിനിമയില്‍ നിന്നും ആദ്യമായി പുറത്ത് വന്ന ലുക്ക് വൈറലായിരുന്നു. നിരവധി പേരാണ് ഉണ്ടയുടെ പോസ്റ്ററിനെ അനുകരിച്ചെത്തിയത്. അവര്‍ക്കൊപ്പം സിആര്‍പിഎഫുകാരും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

   വേറിട്ട് നില്‍ക്കും

  വേറിട്ട് നില്‍ക്കും

  മലയാള സിനിമയില്‍ ഇതിനോടകം കണ്ട് മടുത്ത പോലീസ് ഫോര്‍മുലയില്‍ നിന്നും വ്യത്യസ്തമായ ഒന്ന് ആയിരിക്കും ഉണ്ട എന്ന കാര്യത്തില്‍ സംശയമില്ല. ടീസര്‍ സൂചിപ്പിക്കുന്നതും അതാണ്.

   എല്ലാം ഇവിടെ ഭദ്രമാണ്

  എല്ലാം ഇവിടെ ഭദ്രമാണ്

  കട്ട മാസ്, മസാല പടം വേണ്ടവര്‍ക്ക് അത് മധുരരാജയിലുണ്ട്. ഇി ക്ലാസ് പടങ്ങളാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ യാത്രയും പേരന്‍പുമുണ്ട്. ഇതെല്ലാം മാറ്റി നിര്‍ത്തി ഒരു റിയലിസ്റ്റിക് പടം ആഗ്രഹിക്കുന്നവര്‍ക്കായി ഉണ്ട വരികയാണ്.

   ജനറേഷന്‍ മാറിയപ്പോള്‍

  ജനറേഷന്‍ മാറിയപ്പോള്‍

  മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിച്ച സിനിമയായിരുന്നു രാക്ഷസ രാജാവ്. 2001 ല്‍ റിലീസിനെത്തിയ ചിത്രത്തില്‍ അന്നത്തെ ജനറേഷനിലെ യുവതാരങ്ങള്‍ക്കൊപ്പം ഒരേയൊരു നായകനായി മമ്മൂട്ടി അഭിനയിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം ഉണ്ടയിലൂടെ ഇന്നത്തെ ജനറേഷനൊപ്പമെത്തി അത്ഭുതപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി.

  ഭാഷ വേറെ, വേഷം വേറെ

  ഭാഷ വേറെ, വേഷം വേറെ

  പുതിയ വര്‍ഷം പിറന്നിട്ട് അധികമൊന്നും ആയില്ല. അതിനുള്ളില്‍ വ്യത്യസ്ത ഭാഷകളില്‍ ക്ലാസ്, ബയോപിക്, മാസ് എന്നിങ്ങനെ അതിനൊത്ത വേഷങ്ങള്‍ അവതരിപ്പിച്ച മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ മുഖം എന്ന വിശേഷണം ഈ മനുഷ്യനോളം മറ്റാര്‍ക്കും അസാധ്യം.

  വേറെ ലെവല്‍

  വേറെ ലെവല്‍

  പോലീസ് റോളുകള്‍ വ്യത്യസ്ത രീതിയില്‍ ചെയ്യുന്നതിനാല്‍ മമ്മൂക്ക വേറെ ലെവലാണ്.

  ഭാഷ വേറെ, വേഷം വേറെ

  ഭാഷ വേറെ, വേഷം വേറെ

  അമുദവാന്‍ എന്ന അച്ഛനില്‍ നിന്നും വൈഎസ്ആര്‍ എന്ന അതികായനിലൂടെ സഞ്ചരിച്ചു. മധുരരാജയിലെ ഗുണ്ടയിലൂടെ കടന്നു. ഇപ്പോള്‍ കാക്കി എടുത്തിട്ടു പേര് മണികണ്ഠന്‍. രൂപവും കഥാപാത്രവും മാറി വരുന്ന അദ്ദേഹമാണ് നല്ലൊരു നടന്‍.

   പോലീസ് അല്ലേ..

  പോലീസ് അല്ലേ..

  മണി സാര്‍ പാവം ആണോ എന്ന ചോദിച്ചാല്‍ പാവം തന്നെയാണ്. പക്ഷെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അല്ലെ, അങ്ങനെ പാവം ആവാന്‍ പറ്റില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

   സര്‍പ്രൈസ് ഒളിഞ്ഞിരിപ്പുണ്ട്

  സര്‍പ്രൈസ് ഒളിഞ്ഞിരിപ്പുണ്ട്

  ടീസറില്‍ സൂചിപ്പിരുന്നത് പോലെ മമ്മൂട്ടിയുടെ ആ മാസ് നടത്തം മാത്രം മതി റിയലിസ്റ്റിക് പോലീസ് സ്‌റ്റോറിയില്‍ നിന്നും മറ്റെന്തോ ഒളിഞ്ഞ് കിടക്കുന്നുണ്ടെന്ന് മനസിലാക്കാന്‍.

  സംഗീതവും മിന്നിക്കും

  സംഗീതവും മിന്നിക്കും

  മികച്ച ക്വാളിറ്റി, മികച്ച വിഷ്വല്‍സ്, എല്ലാം ഒത്ത് വന്നപ്പോള്‍ ഉണ്ടയിലെ എല്ലാവരും വാഴ്ത്തിയ മറ്റൊരു കാര്യം സെക്കന്റുകള്‍ മാത്രമുള്ള ബിജിഎം ആണ്. അത് ഒരുക്കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. അദ്ദേഹത്തിന് ഇരിക്കട്ടെ ഒരു ഒന്നൊന്നര കുതിരപ്പവന്‍.

   ഇത് അശോക് രാജ് അല്ലേ..

  ഇത് അശോക് രാജ് അല്ലേ..

  ഉണ്ടയിലെ മമ്മൂട്ടിയുടെ ചിരി കണ്ടപ്പോള്‍ ഇത് എവിടെയോ കണ്ട് മറന്നത് പോലെ എല്ലാവര്‍ക്കും തോന്നിയിട്ടുണ്ടാവും. ഒന്നൂടീ സൂക്ഷിച്ച് നോക്കിയാല്‍ മനസിലാവും അശോക് രാജിന്റെ ചിരി പോലെയുണ്ടെന്ന്.

  തൊണ്ടി മുതലിന് ശേഷം

  തൊണ്ടി മുതലിന് ശേഷം

  തൊണ്ടിമുതലിന് ശേഷം റിയലിസ്റ്റിക് പോലീസുകാരെയും പോലീസ് സ്‌റ്റേഷനും കാണാന്‍ പോവുന്നത് ഉണ്ടായിലായിരിക്കുമെന്നാണ് സൂചന.

  പല രഹസ്യങ്ങളും

  പല രഹസ്യങ്ങളും

  ഉണ്ടയുടെ ടീസര്‍ കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു. വെറുമൊരു റിയലിസ്റ്റിക് കഥ മാത്രമല്ലിത്, അതിലുപരി മറ്റെന്താക്കെയോ നമ്മളോട് പറയാന്‍ ആഗ്രഹിക്കുന്ന ചിത്രമായിരിക്കും.

  English summary
  Mammootty's Unda teaser troll viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X