അമീറും ബിലാലുമടക്കം ബിഗ് ബജറ്റില്‍ മമ്മൂക്കയുടെ വിസ്മയങ്ങള്‍ നിരവധി! ബോക്‌സോഫീസ് ഇക്കയ്ക്ക് സ്വന്തം!

സെപ്റ്റംബര്‍ 7 ന് 67-ാം പിറന്നാള്‍ ആഘോഷിച്ച മലയാളത്തിന്റെ മെഗാസ്റ്റാര്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ അത്ഭുതമായി മാറി കൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ പതിനാലിന് തിയറ്ററുകളിലേക്കെത്തിയ ഒരു കുട്ടനാടന്‍ ബ്ലോഗാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. വ്യത്യസ്ത പ്രതികരണങ്ങളാണ് സിനിമയെ കുറിച്ച് ഇതുവരെ വന്നിരുന്നത്. ഈ വര്‍ഷം തിയറ്ററുകളില്‍ എത്തുന്ന അഞ്ചാമത്തെ സിനിമയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്.

ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി-മമ്മൂട്ടി കൂട്ടുകെട്ടില്‍ ബിഗ് ബജറ്റ് ചിത്രം വരികയാണ്. 'അമീര്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. മമ്മൂട്ടി നായകനാവുന്ന ഇരുപതോളം ചിത്രങ്ങളാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ പകുതിയോളം ബിഗ് ബജറ്റില്‍ ഒരുക്കുന്നതാണെന്നുള്ളതാണ് പ്രത്യേകത.

അമീര്‍

അമീര്‍

കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിയുടെ ഹിറ്റ് സിനിമയായിരുന്നു ദി ഗ്രേറ്റ് ഫാദര്‍. ഹനീഫ് അദേനിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിന് ശേഷം അബ്രഹാമിന്റെ സന്തതികളിലൂടെ ഇരുവരും ഒന്നിച്ചിരുന്നു. വീണ്ടും അമീറിലൂടെ ഇരുവരും ഒന്നിക്കുകയാണ്. വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം 25 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. കണ്‍ഫഷന്‍സ് ഓഫ് എ ഡോണ്‍ എന്ന ടാഗ് ലൈനോട് കൂടി സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി അധോലോക നായകനായിട്ടാണ് അഭിനയിക്കുന്നത്. മമ്മൂട്ടി സ്‌റ്റൈലിഷ് ഗെറ്റപ്പിലായിരിക്കും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന് പുറമേ അന്യഭാഷയില്‍ നിന്നുള്ള നിരവധി താരങ്ങളും അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മാമാങ്കം

മാമാങ്കം

ചരിത്രത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമകളിലൊന്നാണ് മാമാങ്കം. നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം നാല് ഷെഡ്യൂളുകളായിട്ടാണ് ഒരുക്കുന്നത്. അതില്‍ ആദ്യ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. സ്ത്രീ വേഷമുള്‍പ്പെടെ നാലോളം ഗെറ്റപ്പുകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി അടുത്ത വര്‍ഷത്തോടെ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. 50 കോടി മുതല്‍ മുടക്ക് കണക്കാക്കുന്ന ചിത്രം ഷാജി നടേശന്റെ കീഴിലുള്ള ആഗസ്റ്റ് സിനിമയാണ് നിര്‍മ്മിക്കുന്നത്. കോഴിക്കോട്ടെ സാമുതിരിയുടെ പടത്തലന്മാരായിരുന്നു കുഞ്ഞാലി മരക്കാര്‍മാരുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകര്‍. തമിഴ്, ഹിന്ദി, തെലുങ്ക്, എന്നീ ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രം ഉടനെ ഉണ്ടാവില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ തിരക്ക് കഴിഞ്ഞതിന് ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

വമ്പന്‍

വമ്പന്‍

ആക്ഷന്‍ ത്രില്ലര്‍ സിനിമയായി നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് വമ്പന്‍. രതീഷ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഘട്ടനമൊരുക്കുന്നത് പീറ്റര്‍ ഹെയിനാണ്. പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ ത്രസിപ്പിക്കുന്നൊരു ചിത്രമായിരിക്കും വമ്പനെന്നാണ് സൂചന. ചിത്രീകരണമടക്കം സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ മമ്മൂട്ടിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണിതെന്ന സൂചനകളുണ്ട്.

കാട്ടാളന്‍ പൊറിഞ്ചു

കാട്ടാളന്‍ പൊറിഞ്ചു

ഒരു മെക്സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രമാണ് കാട്ടാളന്‍ പൊറിഞ്ചു. മമ്മൂട്ടി നായകനാവുന്ന ചിത്രം 1980 കളില്‍ തൃശൂരില്‍ ജീവിച്ചിരുന്ന വ്യക്തിയുടെ ജീവിതകഥയാണ് പറയുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആകസ്മികമായി സംഭവിച്ച കാര്യങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുന്നതെന്നാണ് സൂചന. കാട്ടാളന്‍ പൊറിഞ്ചു എന്ന റോളിലാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഒരുപാട് സിനിമകളുടെ തിരക്കുകൡലായതിനാല്‍ അത് കഴിഞ്ഞിട്ടായിരിക്കും മമ്മൂട്ടി ഈ ചിത്രത്തിലേക്ക് എത്തുന്നത്.

മധുര രാജ

മധുര രാജ

മമ്മൂട്ടി, പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ഹിറ്റ് സിനിമ പോക്കിരി രാജയുടെ രണ്ടാം ഭാഗമായി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് മധുരരാജ. ചിത്രീകരണം ആരംഭിച്ചിരിക്കുന്ന സിനിമ ബിഗ് ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം ജയ്, ജഗപതി ബാബു, സിദ്ദിഖ്, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, നെടുമുടി വേണു, വിജയ് രാഘവന്‍, ആര്‍കെ സുരേഷ്, അജു വര്‍ഗീസ്, സലിം കുമാര്‍, ധര്‍മജന്‍, ബിജു കുട്ടന്‍, നോബി, ബാല, മണികുട്ടന്‍, കൈലാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു എഴുപുന്ന, ആംആര്‍ ഗോപകുമാര്‍, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴറ്റൂര്‍, എന്നിങ്ങനെ മലയാളം, തമിഴ്, തെലുങ്കു തുടങ്ങി വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നും വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ബിലാല്‍

ബിലാല്‍

മമ്മൂട്ടിയുടെ കരിയറിലെ മികച്ച സ്റ്റൈലിഷ് കഥാപാത്രവുമായി എത്തിയ ബിഗ് ബിയുടെ രണ്ടാം ഭാഗമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ബിലാല്‍. ബിഗ് ബി യില്‍ മമ്മൂട്ടി അവതരിപ്പിച്ച ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അതേ പേരിലാണ് രണ്ടാം ഭാഗമായി ബിലാല്‍ വരുന്നത്. 2007 ല്‍ ബിഗ് ബി റിലീസായിട്ടായിരുന്നു ബിഗ് ബി എത്തിയത്. ബിലാലിന് അതിലും വലിയ സ്വീകരണമായിരിക്കും ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X