2019 ല്‍ മമ്മൂക്ക മിന്നിക്കും, മാസ് എന്‍ട്രി ഉടന്‍, തെലുങ്കിലും തമിഴിലും വരാനുള്ളത് അഡാറ് സിനിമകള്‍!

Recommended Video

2019 ലെ മമ്മൂട്ടി ചിത്രങ്ങൾ | filmibeat Malayalam

വീണ്ടുമൊരു പുതുവര്‍ഷം കൂടി പിറക്കാന്‍ പോവുകയാണ്. 2018 ല്‍ മലയാള സിനിമ ലാഭവും നഷ്ടവും ഫിഫ്റ്റി ഫിഫ്റ്റി സ്വന്തമാക്കിയതാണന്ന് പറയാം. മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങി താരരാജാക്കന്മാരുടെയും നിവിന്‍ പോളി, പൃഥ്വിരാജ്, ഫഹദ് തുടങ്ങി യുവതാരങ്ങളും നായകന്മാരായി അഭിനയിച്ച സിനിമകളെല്ലാം ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.

മലയാളത്തിന്റെ മെഗാസ്റ്റാറിനെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമായിരുന്നു കഴിയാന്‍ പോവുന്നത്. മമ്മൂട്ടി നായകനായി അഭിനയിച്ച അഞ്ചോളം ചിത്രങ്ങളായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഒരു ബ്ലോക്ക് ബസ്റ്റര്‍ മൂവിയടക്കം ഇക്കൊല്ലം മമ്മൂട്ടി ചിത്രങ്ങളെല്ലാം പ്രേക്ഷകപ്രീതി സ്വന്തമാക്കിയവയായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷത്തെ ചിത്രങ്ങളായിരിക്കും മമ്മൂട്ടിയെ വാനോളം പ്രകര്‍ത്തിക്കാന്‍ പോവുന്നത്.

 മമ്മൂക്കയുടെ തിരക്കുകള്‍

മമ്മൂക്കയുടെ തിരക്കുകള്‍

സിനിമയില്‍ എത്രത്തോളം ഉയരങ്ങള്‍ കീഴടക്കാന്‍ പറ്റുമോ അവിടെ വരെ എത്തിയ അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് മമ്മൂട്ടി. എല്ലാ വര്‍ഷവും ഒരു ബ്ലോക് ബസ്റ്റര്‍ മൂവിയെങ്കിലും സ്വന്തമാക്കുകയാണ് ഇക്കയുടെ ശൈലി. പ്രായത്തെ ഗ്ലാമറ് കൊണ്ട് തോല്‍പ്പിക്കുന്ന മെഗാസ്റ്റാറിന് കൈനിറയെ സിനിമകളാണ്. നവാഗത സംവിധായകന്മാരുടെ സിനിമകളിലെല്ലാം നായകന്‍ മമ്മൂട്ടിയാണ്. ഇതിനകം ചിത്രീകരണം ആരംഭിച്ചതടക്കം ഇരുപതോളം ചിത്രങ്ങളാണ് മമ്മൂക്ക ഏറ്റെടുത്തിരിക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം തിയറ്ററുകളിലെത്തുന്നത് അഡാറ് സിനിമകളായിരിക്കും.

പേരന്‍പ്

പേരന്‍പ്

ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിച്ച സിനിമയാണ് പേരന്‍പ്. ദേശീയ പുരസ്‌കാര ജേതാവ് റാം തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രശസ്തമായ ഒട്ടനവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനത്തിനെത്തിയതോടെയാണ് പേരന്‍പിന്റെ റിലീസ് വൈകിയത്. ചിത്രത്തില്‍ അമുദാന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മെഗാസ്റ്റാര്‍ അഭിനയിക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമയിലൂടെ അടുത്ത ദേശീയ പുരസ്‌കാരം മമ്മൂട്ടിയ്ക്ക് ലഭിക്കുമെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. അടുത്ത വര്‍ഷമായിരിക്കും പേരന്‍പിന്റെ റിലീസ്.

പതിനെട്ടാംപടി

പതിനെട്ടാംപടി

തിരക്കഥാകൃത്തും, നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മൂവിയാണ് പതിനെട്ടാംപടി. മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്. ഈ മാസം 28 ഓട് കൂടി മമ്മൂട്ടിയും ജോയിന്‍ ചെയ്യും. നായക സമാനമായ അതിഥി വേഷത്തിലായിരിക്കും പതിനെട്ടാംപടിയില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. 60 ല്‍ അധികം പുതുമുഖങ്ങള്‍ അണിനിരക്കുന്ന സിനിമയില്‍ പൃഥ്വിരാജും ടൊവിനോ തോമസും ഉണ്ടെന്നാണ് സൂചന. അടുത്ത വര്‍ഷം തിയറ്ററുകളിലേക്ക് എത്തുന്ന സിനിമകളില്‍ പ്രധാനപ്പെട്ട ഒന്നാണ് പതിനെട്ടാംപടി.

 ഉണ്ട

ഉണ്ട

ചിത്രീകരണം ആരംഭിച്ച മറ്റൊരു മമ്മൂട്ടി ചിത്രമാണ് ഉണ്ട്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ എസ് ഐ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷമായിരിക്കും സിനിമയുടെ റിലീസ്. മമ്മൂട്ടിയ്‌ക്കൊപ്പം ആസിഫ് അലിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ജനുവരിയോടെ ഉണ്ടയുടെ റിലീസ് ഉണ്ടാവുമെന്നാണ് സൂചന.

 മധുരരാജ

മധുരരാജ

2010 ലെ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുമ്പോള്‍ ഉദയ്കൃഷ്ണയാണ് തിരക്കഥ. മമ്മൂട്ടിയ്‌ക്കൊപ്പം ജയ്, സിദ്ദിഖ്, അജു വര്‍ഗീസ്, അന്ന രാജന്‍, അനുശ്രീ, നെടുമുടി വേണു, വിജയരാഘവന്‍, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. പോക്കിരിരാജയില്‍ പൃഥ്വിരാജ് ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതെങ്കില്‍ രണ്ടാം ഭാഗത്തില്‍ അതിഥി വേഷത്തിലായിരിക്കും താരം പ്രത്യക്ഷപ്പെടുന്നത്.

യാത്ര

യാത്ര

ഈ വര്‍ഷത്തെ ക്രിസ്തുമസ് റിലീസായി തിയറ്ററുകളിലേക്ക് എത്തുമെന്ന് പറഞ്ഞിരുന്ന മമ്മൂട്ടി ചിത്രമാണ് യാത്ര. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന സിനിമയാണ് യാത്ര. ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന സിനിമ 2019 ജനുവരിയോടെയായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. തെലുങ്ക് നാട്ടിലും മമ്മൂക്ക വിസ്മയിപ്പിക്കാന്‍ പോവുന്നത് ഈ ചിത്രത്തിലൂടെയായിരിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X