ഡേവിഡ് നൈനാന്‍ മുതല്‍ ജോണ്‍ അബ്രഹാം വരെ! മമ്മൂക്കയുടെ തരംഗമായ ആ ചിത്രങ്ങള്‍ക്കു പിന്നില്‍ ഒരാള്‍

By Midhun Raj

മധുരരാജയ്ക്ക് പിന്നാലെ മമ്മൂട്ടിയുടെതായി തിയ്യേറ്ററുകളില്‍ എത്തുന്ന ചിത്രമാണ് പതിനെട്ടാം പടി. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ഫസ്റ്റ്‌ലുക്കിനു പിന്നാലെയായിരുന്നു മമ്മൂക്കയുടെ കഥാപാത്രത്തെ കാണിച്ചുളള പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്.

ആതിരപ്പളളി വെള്ളച്ചാട്ടത്തിനു സമീപത്ത് നിന്നും എടുത്ത ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു, മമ്മുക്ക തന്നെയായിരുന്നു കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പങ്കുവെച്ചിരുന്നത്. മമ്മൂക്കയുടെ ലുക്ക് തന്നെയാണ് പുതിയ ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്‌. വെെറലായ മൂന്ന് മമ്മൂക്ക ചിത്രങ്ങള്‍ക്കും പിന്നില്‍ ഒരേ ഫോട്ടോഗ്രാഫര്‍ ആണെന്നുളളതാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്‌.

 മമ്മൂക്കയുടെ വൈറല്‍ ചിത്രം

മമ്മൂക്കയുടെ വൈറല്‍ ചിത്രം

ആതിരപ്പളളി വെളളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാസ് ലുക്കിലായിരുന്നു മമ്മൂക്കയെ പുതിയ ചിത്രത്തില്‍ കാണിച്ചിരുന്നത്. വെളളച്ചാട്ടത്തെ ഔട്ട് ഓഫ് ഫോക്കസ് ആക്കികൊണ്ടുളള മമ്മൂക്കയുടെ മനോഹര ചിത്രത്തെ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. മുടി നീട്ടി വളര്‍ത്തി വേറിട്ടൊരു ഗെറ്റപ്പില്‍ തന്നെയാണ് പുതിയ ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്. നടന്റെ പുതിയ ഫോട്ടോയ്ക്ക് നിരവധി ഷെയറുകളും കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു.

യുവ ഫോട്ടോഗ്രാഫറായ ശ്രീനാഥ്

യുവ ഫോട്ടോഗ്രാഫറായ ശ്രീനാഥ്

യുവ ഫോട്ടോഗ്രാഫറായ ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണനായിരുന്നു മമ്മൂക്കയുടെ പുതിയ ചിത്രമെടുത്തിരുന്നത്. മമ്മൂക്കയുടെ തന്നെ മുന്‍ചിത്രങ്ങളായ ദ ഗ്രേറ്റ് ഫാദര്‍, സ്ട്രീറ്റ് ലൈറ്റ്‌സ്, അബ്രഹാമിന്റെ സന്തതികള്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നീ ചിത്രങ്ങളുടെ സ്റ്റില്‍ ഒരുക്കിയത് ശ്രീനാഥ് ആയിരുന്നു. മുന്‍പ് അബ്രഹാമിന്റെ സന്തതികള്‍ പ്രോജക്ട് ലോഞ്ചിങ് ഫംങ്ഷന്‍ വേദിയില്‍ വെച്ച് മമ്മൂക്ക ശ്രീനാഥിനെ അഭിനന്ദിച്ചിരുന്നു. ഡേവിഡ് നൈനാന്‍ മുതല്‍ ജോണ്‍ എബ്രഹാം പാലക്കല്‍ വരെയുളള വെെറലായ മൂന്ന് മമ്മൂക്ക ചിത്രങ്ങള്‍ക്കു പിന്നില്‍ ശ്രീനാഥ് ആണെന്നുളളതാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്.

ശ്രീനാഥ് സ്വതന്ത്രമായി ചെയ്ത സിനിമ

ശ്രീനാഥ് സ്വതന്ത്രമായി ചെയ്ത സിനിമ

ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലെ മമ്മൂക്കയുടെ മാസ്മരിക രൂപമാറ്റത്തിന് കാരണം ശ്രീനാഥ് തന്നെയായിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലെല്ലാം തന്നെ മമ്മൂക്ക തിളങ്ങിയിരുന്നു. ഗ്രേ്റ്റ് ഫാദറിനെ പോലെ അബ്രഹാമിന്റെ സന്തതികളിന്റെ പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. പ്രേമം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രാഫറായി തുടങ്ങിയ ശ്രീനാഥ് സ്വതന്ത്രമായി ചെയ്ത സിനിമ ആയിരുന്നു ഗ്രേറ്റ് ഫാദര്‍.

പ്രായം കൂടുന്തോറും സൗന്ദര്യം കൂടിവരുന്നു

പ്രായം കൂടുന്തോറും സൗന്ദര്യം കൂടിവരുന്നു

ഗ്രേറ്റ് ഫാദറിനും അബ്രഹാമിന്റെ സന്തതികള്‍ക്കും ലഭിച്ചതു പോലെയുളള ഒരു വരവേല്‍പ്പ് തന്നെയാണ് ഇപ്പോള്‍ പതിനെട്ടാം പടിയുടെ പോസ്റ്ററിനും ലഭിക്കുന്നത്. ജോണ്‍ എബ്രഹാം പാലക്കലിന്റെ പുതിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. മമ്മൂക്കയ്ക്ക് പ്രായം കൂടുന്തോറും സൗന്ദര്യം കൂടി വരികയാണല്ലോ തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.

പതിനെട്ടാം പടി

പതിനെട്ടാം പടി

അതേസമയം തിരക്കഥാകൃത്തായും അഭിനേതാവായും തിളങ്ങിയ ശങ്കര്‍ രാമകൃഷ്ണനാണ് മമ്മൂട്ടിയുടെ പതിനെട്ടാം പടി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നായകതുല്യമായ അതിഥി വേഷത്തിലാണ് മമ്മൂക്ക എത്തുന്നതെന്നാണ് അറിയുന്നത്. മമ്മൂക്കയ്‌ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്,.ആഗസ്റ്റ് സിനിമാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ്, ടൊവിനോ തോമസ്,ആര്യ,പ്രിയ ആനന്ദ്,അഹാന കൃഷ്ണ,സാനിയ അയ്യപ്പന്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X