മമ്മൂട്ടി ചളി പറയുമോ? ഫാമിലി വാട്‌സാപ് ഗ്രൂപ്പില്‍ വാപ്പച്ചി ആക്ടീവാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍!

പുറമേ കാണുമ്പോള്‍ കര്‍ക്കശക്കാരനും പരുക്കനുമൊക്കെയായി തോന്നുമെങ്കിലും വാപ്പച്ചി ശരിക്കും അങ്ങനെയല്ലെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്. ആരാധകര്‍ക്ക് അറിയാനാഗ്രഹമുള്ള വിശേഷങ്ങളുമായാണ് താരപുത്രന്‍ എത്തിയത്. ഒരേ സമയം സിനിമകളുമായെത്തിയിരിക്കുകയാണ് ഈ അച്ഛനും മകനും. ഏപ്രില്‍ 12നായിരുന്നു മധുരരാജ റിലീസ് ചെയ്ത്. 25നായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ ഒരു യമണ്ടന്‍ പ്രേമകഥയുമായി എത്തിയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. ഗമണ്ടന്‍ വിജയവുമായി കുതിക്കുകയാണ് യമണ്ടന്‍ പ്രേമകഥ. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടയിലായിരുന്നു വാപ്പച്ചിയെക്കുറിച്ചും ഉമ്മച്ചിയെക്കുറിച്ചും അമാലിനെക്കുറിച്ചും മറിയത്തിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞത്.

സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊക്കെ ഇടയില്‍ ഏറെ സജീവമാണ് മമ്മൂട്ടി. ഏത് തിരക്കിനിടയിലായാലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനും യാത്ര പോവാനുമൊക്കെയായി അദ്ദേഹം എത്താറുണ്ട്. യുവതാരങ്ങള്‍ക്കും ഇക്കാര്യത്തില്‍ അദ്ദേഹം ഉപദേശം നല്‍കാറുണ്ട്. ദുല്‍ഖര്‍ സിനിമയിലേക്കെത്തിയപ്പോള്‍ സ്വന്തമായ രീതിയില്‍ വളര്‍ന്നുവരണമെന്ന ഉപദേശമായിരുന്നു അദ്ദേഹം നല്‍കിയത്. ശക്തമായ പിന്തുണ നല്‍കിയിരുന്നുവെങ്കിലും അത് പ്രകടമായിരുന്നില്ല. താരപുത്രന്‍ എന്നതിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് ദുല്‍ഖര്‍ മുന്നേറുന്നത്. മമ്മൂട്ടിയുടെ വാട്‌സാപ് പ്രൊഫൈല്‍ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അദ്ദേഹത്തിന്റെ വാട്‌സാപ് വിശേഷങ്ങളെക്കുറിച്ചാന്‍ തുടര്‍ന്നുവായിക്കൂ.

മമ്മൂട്ടിയുടെ വാട്‌സാപ് ചിത്രം

മമ്മൂട്ടിയുടെ വാട്‌സാപ് ചിത്രം

മമ്മൂട്ടിയുടെ വാട്‌സാപ് പ്രൊഫൈല്‍ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കൂളിങ് ഗ്ലാസ് വെച്ച് സ്റ്റൈലിഷായി നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. 67 ന്റെ ചെറുപ്പവുമായി നില്‍ക്കുന്ന അദ്ദേഹത്തെ കണ്ട് ആരാധകരും അമ്പരന്നിരുന്നു. സൗന്ദര്യത്തിന് പിന്നിലെ രഹസ്യത്തെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചിരുന്നു. കൂളിങ് ഗ്ലാസ് വാപ്പച്ചിക്കും തനിക്കും ഒരുപോലെ വീക്ക്‌നെസ്സാണെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. വാഹനപ്രേമത്തിന്റെ കാര്യത്തില്‍ താനാണ് അദ്ദേഹത്തിന് മുന്നിലെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

ഗ്രൂപ്പുകളില്‍ സജീവമാണ്

ഗ്രൂപ്പുകളില്‍ സജീവമാണ്

വാട്‌സാപിലും ഇന്‍സ്റ്റഗ്രാമിലും താന്‍ സജീവമാണെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹത്തിന്‍രെ സ്ഥാനം. എത്ര ഗ്രൂപ്പുകളിലുണ്ടെന്ന് ഇത് വരെ ശ്രദ്ധിച്ചിട്ടില്ല. താന്‍ മാത്രമല്ല വാപ്പച്ചിയും വാട്‌സാപ് ഗ്രൂപ്പുകളില്‍ സജീവമാണെന്നും കുഞ്ഞിക്ക പറയുന്നു. ഗ്രൂപ്പുകളില്‍ ചളി പറയാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ താന്‍ പറയാറുണ്ട് എന്നായിരുന്നു താരപുത്രന്റെ മറുപടി. വാപ്പച്ചിയുടെ കാര്യത്തെക്കുറിച്ചും അവതാരകന്‍ ചോദിച്ചിരുന്നു.

വാപ്പച്ചി ചളി പറയാറുണ്ട്

വാപ്പച്ചി ചളി പറയാറുണ്ട്

വാപ്പച്ചിയുടെ വാട്‌സാപ് ചാറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ടാണ് വാപ്പച്ചയും ചളി പറയാറുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞത്. ഞങ്ങള്‍ കസിന്‍സും ബന്ധുക്കളും ഉള്ള ഗ്രൂപ്പ് കൂടാതെ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമുള്ള ഒരു ഗ്രൂപ്പുണ്ട്. അതില്‍ വാപ്പച്ചി ആക്ടീവാണ്. ആ ഗ്രൂപ്പില്‍ പുള്ളിക്കാരന്‍ ചളികള്‍ പറയാറുണ്ട്. പിന്നെ ഈ ചളി എന്ന് പറയുന്നത് ഓരോരുത്തരും ഇതിന് കൊടുക്കുന്ന ഡെഫനിഷന്‍ വ്യത്യസ്തമായിരിക്കുമല്ലോ എന്നും ദുല്‍ഖര്‍ ചോദിക്കുന്നു.

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്

മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്കെത്തിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ചോദിച്ചിരുന്ന കാര്യമാണിത്. എന്നായിരിക്കും ഇരുവരും ഒരുമിച്ചുള്ള സിനിമയെത്തുന്നതെന്ന കാര്യം. ഇടയ്ക്ക് അത്തരത്തില്‍ ചില സിനിമകളൊരുങ്ങുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അത് പ്രാവര്‍ത്തികമായിരുന്നില്ല. അവസരം ഒത്തുവന്നാല്‍ തീര്‍ച്ചയായും ഒരുമിച്ച് അഭിനയിക്കുമെന്നാണ് ദുല്‍ഖറിന്‍രെ ഉത്തരം.

സംവിധാനം ചെയ്യുമോ?

സംവിധാനം ചെയ്യുമോ?

താരങ്ങളില്‍ പലരും സംവിധായകരായി തുടക്കം കുറിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പൃഥ്വിരാജ് സുകുമാരന്‍ ലൂസിഫറിലൂടെ സംവിധായകനായി അരങ്ങേറിയതിന് പിന്നാലെയായാണ് ദുല്‍ഖറിനോടും ഇതേക്കുറിച്ച് ചോദിച്ചത്. സംവിധാനമോഹം മനസ്സിലുണ്ടെന്നും ഇപ്പോള്‍ അഭിനയത്തിലാണ് ശ്രദ്ധയെന്നും ദുല്‍ഖര്‍ പറയുന്നു. പൃഥ്വിരാജ് സംവിധായകനായി തുടക്കം കുറിച്ചത് കൊണ്ടായിരിക്കാം എല്ലാവരും ഇതേക്കുറിച്ച് ഇപ്പോള്‍ ചോദിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

വാപ്പച്ചിയുടേയും മകന്റേയും ചിത്രങ്ങള്‍

വാപ്പച്ചിയുടേയും മകന്റേയും ചിത്രങ്ങള്‍

അടുത്തിടെ പുത്തന്‍ മേക്കോവര്‍ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിരുന്നു. അതിന് പിന്നാലെയായാണ് മമ്മൂട്ടിയും പുതിയ ലുക്കിലുള്ള ചിത്രവുമായെത്തിയത്. വാപ്പച്ചിയും മകനും സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കുന്ന തരത്തിലുള്ള ചിത്രങ്ങളുമായെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. കുടുംബത്തിലെ കുഞ്ഞതിഥിയായ മറിയത്തിന്റെ ചിത്രങ്ങളും ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X