എന്‍റെ സഹോദരങ്ങളേക്കാളും കൂടുതല്‍ കാണുന്നത് മോഹന്‍ലാലിനെയെന്ന് മമ്മൂട്ടി, അനീഷയെ ആശീര്‍വദിച്ച് മെഗാസ്റ്റാര്‍

മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെ വന്‍താരനിരയായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. കൊവിഡ് നിബന്ധനകള്‍ പാലിച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹത്തിലും വിവാഹനിശ്ചയത്തിലുമെല്ലാം മോഹന്‍ലാല്‍ കുടുംബസമേതം പങ്കെടുത്തിരുന്നു. നാളുകള്‍ക്ക് ശേഷം പ്രണവിനേയും വിസ്മയയേയും കാണാനായതും ഈ ചടങ്ങിലായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ഡോ അനീഷ ആന്റണിയേയും ഡോ എമിലിനേയും കാണാനും ആശീര്‍വദിക്കാനുമായി താരങ്ങളെല്ലാം എത്തിയിരുന്നു. പള്ളിയില്‍ വെച്ച് നടന്ന വിവാഹ ചടങ്ങിലും വിരുന്നിലുമെല്ലാം മോഹന്‍ലാല്‍ കുടുംബസമേതം പങ്കെടുത്തിരുന്നു. എന്റെ വീട്ടില്‍ നടക്കുന്ന ചടങ്ങ് പോലെയായാണ് തോന്നുന്നത്. 33 വര്‍ഷമായി ആന്റണി കൂടെക്കൂടിയിട്ട്. അതൊരു വലിയ കാലയളവാണ്. അനീഷ സ്വന്തം വീട്ടിലെ കുട്ടിയാണെന്നായിരുന്നു സുചിത്ര മോഹന്‍ലാലും പറഞ്ഞത്.

mammootty

മോഹന്‍ലാലും കുടുംബവും തിളങ്ങിയ വിരുന്നില്‍ പങ്കെടുക്കാനായി മമ്മൂട്ടിയും എത്തിയിരുന്നു. മമ്മൂട്ടിയും നവദമ്പതികളെ ആശീര്‍വദിച്ച് സംസാരിച്ചിരുന്നു. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ലാലിനെ സംബന്ധിച്ചിടത്തോളം ആന്റണിയെ സഹോദരനായാണ് ലാല്‍ കാണുന്നത്. പത്ത് നാല്‍പത് വര്‍ഷമായി എന്റരെ സഹോദരങ്ങളെ കാണുന്നതില്‍ കൂടുതല്‍ ഞാന്‍ ലാലിനെ കാണുന്നു. അങ്ങനെ വെച്ച് നോക്കുമ്പോള്‍ ലാല്‍ എന്റെ സഹോദരനാണ്. അതിനാല്‍ ആന്റണിയും എന്റെ സഹോദരനാണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം

Recommended Video

അഞ്ച് ഭാഷകളില്‍ ചിത്രയുടെ ശബ്ദത്തില്‍ മരയ്ക്കാറിലെ ഗാനമെത്തി

കറുപ്പിലായിരുന്നു താരങ്ങളെല്ലാം എത്തിയത്. നസ്രിയ- ഫഹദ് ഫാസില്‍, ദിലീപ്-കാവ്യ മാവന്‍, പാര്‍വതി-ജയറാം ഇവരെല്ലാം കളര്‍ഫുളായാണ് വസ്ത്രം ധരിച്ചത്. വിവാഹം കഴിഞ്ഞിട്ട് നാളേറെയായെങ്കിലും വീഡിയോ ഇപ്പോഴാണ് പുറത്തുവന്നത്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമുള്‍പ്പടെ നിരവധി പേരാണ് വീഡിയോ പങ്കുവെച്ച് ത്തെിയിട്ടുള്ളത്. കൊവിഡ് കാലത്ത് നിബന്ധനകളെല്ലാം പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. വിവാഹ വീഡിയോയ്ക്ക സംഗീതമൊരുക്കിയത് മക്കള്‍ തന്നെയാണെന്നും ആന്റണി പെരുമ്പാവൂര്‍ കുറിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X