മമ്മൂട്ടി- സത്യൻ അന്തിക്കാട് ടീം വീണ്ടും എത്തുന്നു!! ചിത്രത്തിനെ കുറിച്ച് സൂചന നൽകി സംവിധായകൻ

മലയാളി പ്രേക്ഷകരുടെ മനസ്സറിഞ്ഞ സംവിധായകന്മാരിൽ ഒരാളാണ് സത്യൻ അന്തിക്കാട് . ഗ്രാമാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരുടെ കഥ പറയുന്ന ചിത്രങ്ങളാണ് അദ്ദേഹം പ്രേക്ഷകർക്കായി നൽകാറുള്ളത്. ഗ്രാമത്തിന്റെ നിഷ്കളങ്കതയും ജനങ്ങളുടെ സന്തോഷവു സങ്കടവുമല്ലാം സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നു. ഇതു തന്നെയാണ് അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഫിലിം മേക്കറാക്കുന്നത്.

 mammootty-sathyan athikad

മോഹൻലാല-ശ്രീനിവാസന്-സത്യൻ അന്തിക്കാട് മലയാള സിനിമയിലെ ഹിറ്റ് കൂട്ട്കെട്ടാണ്. ത്രിമൂർത്തികൾ ചേർന്ന് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് മലയാള സിനിമയിൽ പിറന്നു വീണത്. കാലമാറിയിട്ടും ഇന്നു ഈ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. മമ്മൂക്കയുമായി വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്. ഇപ്പോഴിത മമ്മൂട്ടി-സത്യൻ അന്തിക്കാട് കൂട്ട്ക്കെട്ടിൽ സിനിമ എത്തുകയാണ്.കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന് കുറിച്ചുളള സൂചന നൽകിയത്.

സിനിമ തിരഞ്ഞെടുക്കുന്നത്

സിനിമ തിരഞ്ഞെടുക്കുന്നത്

ഒരേ കാലഘട്ടത്തിലേയും സമൂഹ്യ പ്രസക്തി അനുസരിച്ചാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. നാടോടിക്കാറ്റ് ചെയ്യുന്ന സമയത്ത് കേരളത്തിലെ ചെറുപ്പക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായിരുന്നു തൊഴിലില്ലായ്മ. തൊഴിൽ രഹിതരായ ദാസന്റേയും വിജയന്റേയും പ്രശ്നങ്ങളായിരുന്നു ഹാസ്യത്തിന്റെ മെന്ടി ചേർത്ത് ചിത്രത്തിൽ അവതരിപ്പിച്ചത്. ഗാന്ധിനഗർ സെക്കന്ഡറ് സ്ട്രീറ്റിലും ഇതു തന്നെയായിരുന്നു.ക്രമേണ മറ്റു പല വിഷയങ്ങളും കേരളത്തിൽ ചർച്ച ചെയ്യാൻ തുടങ്ങി.

 മമ്മൂട്ടിയുമായി ചിത്രം

മമ്മൂട്ടിയുമായി ചിത്രം

മമ്മൂട്ടിയുമായ വളരെ അടുത്ത സൗഹൃദമാണുളളത്. എങ്കിലും ഞങ്ങൾ തമ്മിലുളള സിനിമകളുടെ എണ്ണം വളരെ കുറവാണ്. പല കഥാപാത്രങ്ങളും മമ്മൂട്ടിയ്ക്ക് യോജിക്കാത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. കളിക്കളവും അർത്ഥവുമൊക്കെ ഗംഭീര വിജയവുമായിരുന്നു. എന്നാൽ മമ്മൂട്ടിയെ വെച്ച് ഒരു ചിത്രം ചെയ്യാനുള്ള കഥ മനസ്സിലുണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. എന്നാൽ സിനിമയെ കുറിച്ച് കൂടുതൽ വിവരം പുറത്തു വിട്ടിട്ടില്ല

 മമ്മൂട്ടി തന്റെ നിർമ്മാണ പങ്കാളി

മമ്മൂട്ടി തന്റെ നിർമ്മാണ പങ്കാളി

മലയാള സിനിമ ചരിത്രത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു നടോടിക്കാറ്റ്. മോഹൻലാലും ശ്രീനിവാസനും ദാസനും വിജയനുമായി എത്തിയപ്പോൾ ചിത്രത്തിന്റെ പിന്നണിയിൽ മമ്മൂക്കയുമുണ്ടായിരുന്നു. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിന്റെ സഹനിർമ്മാതാവായിരുന്നു മമ്മൂട്ടി. മികച്ച സാമ്പത്തിക വിജയം നേടിയ ചിത്രമായിരുന്നു ഇത്.

  2019 മമ്മൂക്കയുടെ ഭാഗ്യ വർഷം

2019 മമ്മൂക്കയുടെ ഭാഗ്യ വർഷം

2019 മമ്മൂക്കയുടെ ഭാഗ്യ വർഷമാണ്. പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യഭഷ ചിത്രങ്ങൾ പോലും മികച്ച വിജയയമായിരുന്നു നേടിയത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂക്ക ചിത്രമായിരുന്നു വൈശാഖ് സംവിധാനം ചെയ്ത മധുരരാജ. വിഷു റിലീസായി എത്തിയ ചിത്രം വൻ വിജയമായിരുന്നു കേരളത്തിന് അകത്തും പുറത്തും നേടിയത്.

 പേരൻപ്

പേരൻപ്

ലോക സിനിമ ലോകം മമ്മൂട്ടി എന്ന നടനെ വാഴ്ത്തി പാടിയ ചിത്രമായിരുന്നു പേരൻപ്. മമ്മൂട്ടിയുടെ പ്രകടനത്തിനു മുന്നിൽ ലോക സിനിമ ലോകം തന്നെ കൈകൂപ്പി നിൽക്കുന്ന കാഴ്ച യായിരുന്നു കണ്ടത്. അഭിനയക്കുകയല്ല കഥാപാത്രമായി അദ്ദേഹം ജീവിക്കുകയായിരുന്നു. കോളിവുഡിൽ പുറത്തിറങ്ങിയ ചിത്രമാണെങ്കിലും ഇന്ത്യൻ സിനിമ ലോകത്ത് പേരൻപ് വലിയൊരു ചർച്ചയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X