»   » അബി മമ്മൂട്ടിയായപ്പോള്‍ ഒര്‍ജിനല്‍ മമ്മൂട്ടി വരെ തിരുത്തി! അബിയെ കുറിച്ച് മമ്മൂട്ടി പറയുന്നതിങ്ങനെ..

അബി മമ്മൂട്ടിയായപ്പോള്‍ ഒര്‍ജിനല്‍ മമ്മൂട്ടി വരെ തിരുത്തി! അബിയെ കുറിച്ച് മമ്മൂട്ടി പറയുന്നതിങ്ങനെ..

Posted By:
Subscribe to Filmibeat Malayalam
അബിയെ കണ്ട് മമ്മൂട്ടി പോലും തിരുത്തി! | filmibeat Malayalam

ബിഗ് സ്‌ക്രീനില്‍ തിളങ്ങാന്‍ മിമിക്രി താരം അബിയ്ക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും പല തരത്തിലും അദ്ദേഹം പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിയിരുന്നു. ഇന്ന് തീരാനഷ്ടമായി അബി വിടവാങ്ങിയപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ അബിയ്ക്ക് ആദാരാഞ്ജലി അര്‍പ്പിച്ച് എത്തിയതായിരുന്നു മമ്മൂക്ക.

അബിയുടെ ആ വലിയ നഷ്ടം ദിലീപ് കാരണമായിരുന്നോ? അബി നായകനാവേണ്ട സിനിമയിലൂടെയാണ് ദിലീപ് താരമായത്!

mammootty-abi

അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓര്‍മ്മകളില്‍ നില നില്‍ക്കും എന്നുമാണ് മമ്മൂട്ടി പറയുന്നത്. മമ്മൂട്ടി ചിത്രങ്ങളില്‍ ഡ്യൂപ്പിനെ ആവശ്യമായി വരുമ്പോഴും മറ്റും മമ്മൂട്ടിയുടെ ഇരട്ട കഥപാത്രങ്ങള്‍ക്ക് വേഷം കൊടുക്കുന്നതും അബിയായിരുന്നു.

വേദികളെ പുളകം കൊള്ളിച്ച മിമിക്രിയുടെ താരരാജാവ് അബി അന്തരിച്ചു!!

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാള സിനിമയിലെ പല താരങ്ങളും അബിയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. മിമിക്രിയുടെ രാജാവായ അബി ബാലചന്ദ്ര മേനോന്റെ നയം വ്യക്തമാക്കുന്നു എന്ന സിനിമയിലൂടെയാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചിരുന്നത്.

English summary
Mammootty saying about mimicry actor Abi's death
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam