twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നെ,നിങ്ങളിന്ന് കാണുന്ന പദവിയിലെത്തിച്ചത് അദ്ദേഹമാണ്! തന്റെ ജീവിതത്തിലെ ഹീറോയെക്കുറിച്ച് മമ്മൂക്ക

    By Midhun
    |

    Recommended Video

    തന്റെ ജീവിതത്തിലെ ഹീറോയെക്കുറിച്ച് മമ്മൂക്ക

    മലയാളത്തില്‍ മമ്മൂക്കയുടെ സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വാക്കുകള്‍തീതമാണ്. വര്‍ഷങ്ങളായി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ് കീഴടക്കികൊണ്ടിരിക്കുകയാണ്. പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ കിടക്കുന്ന മികച്ച കഥാപാത്രങ്ങള്‍ അദ്ദേഹം മലയാളത്തില്‍ ചെയ്തിരുന്നു.

    രണം ട്രെയിലര്‍ പൊളിച്ചെന്ന് നിവിന്‍! നന്ദി പറഞ്ഞും കൊച്ചുണ്ണിക്കായി കാത്തിരിക്കുന്നുവെന്നും പൃഥ്വി!രണം ട്രെയിലര്‍ പൊളിച്ചെന്ന് നിവിന്‍! നന്ദി പറഞ്ഞും കൊച്ചുണ്ണിക്കായി കാത്തിരിക്കുന്നുവെന്നും പൃഥ്വി!

    മമ്മൂക്കയുടെതായി പുറത്തിറങ്ങുന്ന എല്ലാ ചിത്രങ്ങള്‍ക്കും ഇപ്പോഴും മികച്ച സ്വീകാര്യത മലയാളി പ്രേക്ഷകര്‍ നല്‍കാറുണ്ട്. അടുത്തിടെയായിരുന്നു തന്റെ ജീവിതത്തിലെ ഹീറോയെക്കുറിച്ച് ഒരഭിമുഖത്തില്‍ മമ്മൂക്ക പറഞ്ഞത്. തന്നെ മറ്റുളളവര്‍ ബഹുമാനിക്കുന്ന ഒരു പദവയില്‍ എത്തിച്ചതിന് കാരണക്കാരനായ ആളെക്കുറിച്ചാണ് മമ്മൂക്ക മനസു തുറന്നത്. അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

    മമ്മൂക്ക പറഞ്ഞത്

    മമ്മൂക്ക പറഞ്ഞത്

    തന്റെ പിതാവിനെക്കുറിച്ചായിരുന്നു അഭിമുഖത്തില്‍ മമ്മൂക്ക സംസാരിച്ചത്. അദ്ദേഹത്തിന്റെ സ്‌നേഹവും പ്രോല്‍സാഹനവും കൊണ്ടാണ് ഇന്ന് മറ്റുളളവര്‍ ബഹുമാനിക്കുന്ന പദവിയിലേക്ക് താനെത്തിയതെന്ന് മമ്മൂക്ക പറയുന്നു. തന്റെ ജീവിതത്തിലെ എറ്റവും വലിയ ഹീറോ ബാപ്പയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകനായ ശേഷമായിരുന്നു മമ്മൂക്ക മലയാളത്തില്‍ നായക നടനായി ഉയര്‍ന്ന്. കെഎസ് സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച നടന്‍ ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി.

    വാപ്പയാണ് ഹീറോ

    വാപ്പയാണ് ഹീറോ

    പിതാവാണ് തന്റെ ജീവിതത്തിലെ ഹീറോയെന്ന് മമ്മൂക്ക പറഞ്ഞിരുന്നു. പിതാവുളളപ്പോള്‍ മാത്രമാണ് മകനാകുന്നത്. പിതാവ് നഷ്ടമായാല്‍ പിന്നെ മകനല്ല.നമ്മള്‍ പിതാവാണ്.വാപ്പ എന്നെ വിട്ടുപോയി, ചെറുപ്പത്തിലെ എന്റെ എറ്റവും വലിയ ഹീറോ വാപ്പയായിരുന്നു പിതാവിനെ പോലെ ആകണമെന്ന് ആഗ്രഹിക്കാത്ത മക്കളുണ്ടാവില്ല. നല്ലതായാലും ചീത്തയായാലും നല്ല അച്ഛനുണ്ടാവുകയാണ് നല്ല മക്കളുണ്ടാകാന്‍ എറ്റവും നല്ല മാര്‍ഗം ,മമ്മൂക്ക പറയുന്നു.

    കുട്ടിക്കാലം

    കുട്ടിക്കാലം

    തന്റെ കുട്ടിക്കാലത്ത് വാപ്പയോടൊത്തുളള ഒരനുഭവത്തെക്കുറിച്ചും മമ്മൂക്ക അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് കലാരംഗത്തേക്കുളള തന്റെ ചുവടുവെയ്പ്പിന്റെ സമയത്തെ അനുഭവമാണ് മമ്മൂക്ക പറഞ്ഞത്. ടാബ്ലോയിലായിരുന്നു അന്ന് മല്‍സരിച്ചിരുന്നത്. ടാബ്ലോയില്‍ പട്ടാളക്കാരനായി നില്‍ക്കാന്‍ അന്ന് എനിക്കൊരു കാവി യൂണിഫോം വേണം. മിലിട്ടിറി ഗ്രീനൊന്നും അന്നില്ലായിരുന്നു. എന്‍സിസിയും സ്‌കൂളിലെത്തിയിട്ടില്ലായിരുന്നു, മമ്മൂക്ക പറയുന്നു.

    ആറു മണിയായിട്ടും അദ്ദേഹമെത്തിയില്ല

    ആറു മണിയായിട്ടും അദ്ദേഹമെത്തിയില്ല

    യൂണിഫോമിനായി മണിക്കൂറുകള്‍ കടന്നുപോയിട്ടും വാപ്പയെ കാണുന്നില്ല. യൂണിഫോം കൊണ്ടുതരാമെന്ന് വാക്ക് തന്നിട്ട് പോയതാണ്. എഴുമണിക്കായിരുന്നു പ്രോഗ്രാം. ആറു മണിയായിട്ടും അദ്ദേഹമെത്തിയില്ല. ഒടുവില്‍ ആറരയായപ്പോഴാണ് വാപ്പ സ്‌കൂളിലെത്തിയത്. അദ്ദേഹത്തിന്റെ നിഴല്‍ സ്‌കൂളിന്റെ പടിക്കല്‍ കണ്ടു. അദ്ദേഹം ഓടിവരികയായിരുന്നു.മമ്മൂക്ക പറയുന്നു

    പിതാവിന്റെ പിന്തുണ

    പിതാവിന്റെ പിന്തുണ

    യൂണിഫോം എന്റെ കൈയ്യില്‍ തരുമ്പോള്‍ അദ്ദേഹം ആകെപാടെ വിയര്‍ത്തിരുന്നു. വാപ്പ സ്‌കുളിലെത്താന്‍ വൈകിയതിന്റെ കാരണം പിന്നീടാണ് മനസിലായത്. കാക്കിതുണി വാങ്ങി ചെമ്പിലെ തയ്യല്‍കടയില്‍ കൊടുത്ത് തുന്നികിട്ടാന്‍ വൈകിയത് കൊണ്ടായിരുന്നു താമസിച്ചത്. ബസ് കയറി ഓടിപിടിച്ചു വരികയായിരുന്നു. കലാ രംഗത്തേക്കുളള ചുവടുവെയ്പ്പിനു അദ്ദേഹം നല്‍കിയ ആദ്യ പിന്തുണ അങ്ങനെയായിരുന്നു . അഭിമുഖത്തില്‍ മമ്മൂക്ക പറഞ്ഞു.

    ചരിത്ര വിജയത്തിലേക്ക് കുതിച്ച് അബ്രഹാമിന്റെ സന്തതികള്‍! കേരളത്തില്‍ മാത്രം 16950 ഷോ പൂര്‍ത്തിയാക്കി!ചരിത്ര വിജയത്തിലേക്ക് കുതിച്ച് അബ്രഹാമിന്റെ സന്തതികള്‍! കേരളത്തില്‍ മാത്രം 16950 ഷോ പൂര്‍ത്തിയാക്കി!

    പ്രണവിന്റെ പ്രതിഫലം രണ്ട് കോടിയോ? ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി നടന്‍ തന്നെ രംഗത്ത്! കാണൂപ്രണവിന്റെ പ്രതിഫലം രണ്ട് കോടിയോ? ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി നടന്‍ തന്നെ രംഗത്ത്! കാണൂ

    English summary
    mammootty says about his father
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X