For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്രയും കരുതിയില്ല, ആകെ മൊത്തം ഇരുട്ട്, കോട്ടയം കുഞ്ഞച്ചനെ കുറിച്ചു മമ്മൂക്ക പറഞ്ഞത് ഇങ്ങനെ...

  |

  ഒരു കറുത്ത കണ്ണടയും കൈയിലൊരു ബാഗുമായി പള പളത്തു ജൂബ്ബയും ധരിച്ച് പ്രതൃക്ഷപ്പെടുന്ന കോട്ടയം കാരൻ അച്ചായനെ പ്രേക്ഷകർക്കാർക്കും അത്ര വേഗം മറക്കാൻ കഴിയില്ല.1990 ൽ ഡെന്നീസ് ജോസഫ് രചിച്ച് ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രം 28 വർഷങ്ങൾക്കു മുൻപ് മലയാള സിനിമ ലോകത്ത് തരംഗം സൃഷ്ടിച്ചിരുന്നു. വർഷങ്ങൾക്കപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുകയാണ്. ഓം ശാന്തി ഓശാന, ആട് ഒരു ഭീകര ജീവിയാണ്, എന്നീ ഹിറ്റു ചിത്രങ്ങൾ ഒരുക്കിയ മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ ആണ് രണ്ടാം ഭാഗം ഒരുക്കുന്നത്.

  mammootty

  തമിഴ് സൂപ്പർ താരത്തെ തല്ലേണ്ടി വന്നു, കാരണം മോശമായി സ്പർശിച്ചു, വെളിപ്പെടുത്തലുമായി രാധിക ആപ്തെ

  ഇക്കൂറിയും കോട്ടയം കുഞ്ഞച്ചനായി പ്രത്യേക്ഷപ്പെടുന്നത് മമ്മൂട്ടി തന്നെയാണ്. ആട് 2 വിന്റെ നൂറാം ദിന ആഘോഷ വേളയിലാണ് സർപ്രൈസ് പെട്ടിച്ചത്. എന്നാൽ ഇങ്ങനെയാരു സർപ്രൈസിന്റെ കാര്യം മമ്മൂട്ടിയെ പോലും അറിയിച്ചില്ല എന്നതാണ് ഏറെ രസകരമായ സംഭവം.

  അസിസ്റ്റന്റ് ആക്കാമോ എന്ന് അരുൺ ഗോപി, നീ വേണ്ട ഉഴപ്പനെന്ന് രഞ്ജിത് ശങ്കർ..

  മമ്മൂട്ടി വരെ ഞെട്ടി

  മമ്മൂട്ടി വരെ ഞെട്ടി

  കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം വരവിന്റെ പ്രഖ്യാപനം മമ്മൂട്ടിയെ ഞെട്ടിച്ചു എന്നു തന്നെ പറയാം.ചിത്രത്തിന്റെ രണ്ടാം വരവിനെ കുറിച്ച് പറയാം എന്നു മാത്രമാണ് പറഞ്ഞിനരുന്നത് ഇങ്ങനെയൊരു സർപ്രൈസ് നൽകുമെന്ന് ഒരിക്കൽ പോലും കരുതിയില്ലെന്നു താരം പറഞ്ഞു. ആകെ മൊത്തം ഇരുട്ട് കയറിയ അവസ്ഥയാണ്. എന്നെ കുറച്ചു നേരം ഇരുട്ടത്ത് നിർത്തിയപ്പോൾ കുറച്ചു പേടിച്ചു പോയി. എന്തായാലും സംഭവം കൊളളാമെന്നും മമ്മൂക്ക പറഞ്ഞു. ഇത്രയും മനോഹരമായ ഒരു സ്വീകരണം കോട്ടയം കുഞ്ഞച്ചൻ 2 ന് ലഭിച്ചതിൽ സന്തോഷമുണ്ട്. ഇപ്പോൾ പുതിയ തരം സിനിമകളുടെ കാലമാണ്. എല്ലാക്കാലത്തും പുതിയ തരം സിനിമകൾ ഉണ്ടാകുന്നുണ്ട്. ചലച്ചിത്ര മേഖലയിലേയ്ക്ക് പുതിയ പുതിയ ആളുകൾ വരുമ്പോൾ പുതിയ ചിത്രങ്ങൾ ഉണ്ടാകുന്നുണ്ട്. നമ്മളും അക്കാലത്ത് പുതിയ ആളുകളായിരുന്നു ഇപ്പോഴും അത് നിലനിർത്താൻ ശ്രമിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

   ആരാധകരെ അറിയിച്ചത് ഫേസ്ബുക്കിലൂടെ

  ആരാധകരെ അറിയിച്ചത് ഫേസ്ബുക്കിലൂടെ

  പ്രിയരേ,കാലമെന്ന മഹാപ്രവാഹത്തിന് പരകോടി നന്ദി..!!! ഇതിഹാസം മുട്ടത്തു വർക്കിയിലൂടെ ഉരുത്തിരിഞ്ഞ്, അനുഗ്രഹീത ചലച്ചിത്രകാരൻ ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടനവിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ, മണി എന്ന പ്രശസ്ത നിർമ്മാതാവിലൂടെ കാൽനൂറ്റാണ്ടിനും മുൻപ് കേരളക്കര ഒന്നാകെയുള്ള സിനിമാകൊട്ടകകളിൽ ആരവങ്ങൾ തീർത്ത പ്രതിഭാസം, കോട്ടയം കുഞ്ഞച്ചനെ, തുടക്കക്കാരനായ എന്നിലേയ്ക്ക് എത്തിച്ചതിന്..!! ഇതുവരെയുള്ള യാത്രയിൽ ആശ്വാസമായ തണൽ മരങ്ങൾക്കു നന്ദി, വെളിച്ചം വിതറിയ വിളക്കുകാലുകൾക്ക് നന്ദി, സിനിമയെ സ്വപ്നം കണ്ടു നടന്നവനെ തീരത്തടുപ്പിച്ച പായ്‌വഞ്ചികൾക്ക് നന്ദി.. കൈവിടാതെ കൂടെ നിൽക്കുന്ന പ്രേക്ഷക ലക്ഷങ്ങൾക്ക് നന്ദി. ഫ്രൈഡേ ഫിലിം ഹൌസിനോടൊപ്പം ചേർന്ന് സവിനയം, സസന്തോഷം, സസ്നേഹം അവതരിപ്പിക്കുന്നു.. കോട്ടയം കുഞ്ഞച്ചൻ 2. എന്ന് മിഥുൻ ഫേസ്ബുക്കിൽ കുറിച്ചു.

  മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റ്

  മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റ്

  ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ

  ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ

  വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിംസാണ് കോട്ടയം കുഞ്ഞച്ചൻ 2 നിർമ്മിക്കുന്നത്. മലയാള സിനിമയിൽ ഹിറ്റുകൾ വാരിക്കൂട്ടിയ നിർമ്മാണ കമ്പനിയാണ് ഫ്രൈഡേ. ഫിലിപ്സ് ആൻഡ് മങ്കി പെൻ, ആട് ഒരു ഭീകര ജീവിയല്ല, ആട് 2 എന്നീ ഹിറ്റുകൾ സമ്മാനിച്ച വിജയ് ബാബുവും മമ്മൂട്ടിയും ആദ്യമായി കൈകോർക്കുന്ന ചിത്രമാണിത്. ഒരു കാലത്തെ ജനങ്ങളുടെ ആവേശമായിരുന്നു കോട്ടയം കുഞ്ഞച്ചൻ.രണ്ടാം ഭാഗത്തിനായുള്ള കട്ട കാത്തിരിപ്പിലാണ് ജനങ്ങൾ.

   പ്രേക്ഷകർക്ക് ആവേശം

  പ്രേക്ഷകർക്ക് ആവേശം

  ഇപ്പോൾ കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോൾ എല്ലായിടത്തും കുഞ്ഞച്ചൻ മയം എന്നു തന്നെ പറയാം. കേട്ടയം കുഞ്ഞച്ചന്റെ രണ്ടാം വരവ് മെഗാസ്റ്റാർ മമ്മൂട്ടിയും, ദുൽഖറും പങ്കുവെച്ചിട്ടുണ്ട്. ആശാനേ ജോഷി ചതിച്ചു. എന്നുള്ള കുറിപ്പോടു കൂടിയാണ് ദുൽഖർ പോസ്റ്റ് പങ്കുവെച്ചത്. ഇതു പ്രേക്ഷകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

  മമ്മൂക്കയുടെ ഫേസ്ബുക്ക് പോസ്റ്റ്

  മമ്മൂക്കയുടെ ഫേസ്ബുക്ക് പോസ്റ്റ്

  ദുൽഖർ ഫേസ്ബുക്ക് പോസ്റ്റ്

  ദുൽഖർ ഫേസ്ബുക്ക് പോസ്റ്റ്

  വീഡിയോ കണാം

  English summary
  mammmootty says about kottayam kunjachan 2 part
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X