മാമാങ്കത്തിനെതിരെ ഡീഗ്രേഡിംഗ് പ്രതീക്ഷിച്ചിരുന്നോ? ഫൈന്‍ഡ് ഇറ്റ് ഔട്ട്! താരത്തിന്റെ മറുപടി വൈറൽ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു മമ്മൂട്ടി ചിത്രമായിരുന്നു മാമാങ്കം. ഡിസംബർ 12 ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിരുന്നു. എന്നാൽ റിലീസിന് തൊട്ട് മുൻപെ തന്നെ ചിത്രത്തെ ഡീഗ്രേഡിങ് ചെയ്യാനുളള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കാണിച്ച് അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ഇതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് മമ്മൂട്ടി. ചിത്രത്തിനെതിരെ നടക്കുന്ന ഡീഗ്രേഡിംഗിനെ കുറിച്ച് മുന്‍ധാരണയുണ്ടായിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

mamagam-mammootty

മാമാങ്കത്തിനെതിരെ ഡീ ഗ്രേഡിംഗ് നടക്കുമോ എന്ന മുന്‍ധാരണ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഡീ ഗ്രേഡിംഗ് ഉണ്ടാകും എന്നൊന്നും ധാരണ ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ധാരണയുണ്ടാകുമോ. സിനിമ വലുതായത് കൊണ്ട് പ്രമോഷനിറങ്ങിയെന്നേയുളളൂ എന്നായിരുന്നു മമ്മൂട്ടി നല്‍കിയ മറുപടി.കൊച്ചിയില്‍ ടീം മാമാങ്കവുമായി ഒരുമിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

നിരവധി ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇനിയും പുറത്തു വരാനുണ്ട്. അങ്ങനെയുളള ചിത്രങ്ങള്‍ നടക്കാതിരിക്കാന്‍ ഒരു ഇന്റേണല്‍ പൊളിറ്റിക്സ് ഇതിന്റെ പിറകില്‍ നടക്കുന്നുണ്ടോ, എന്നുളള ചോദ്യവും മമ്മൂട്ടിയോട് ചോദിച്ചിരുന്നു. , അതൊക്കെ നിങ്ങള്‍ കണ്ടുപിടിക്ക്. അതിനല്ലേ നിങ്ങള്‍. ഇന്റേണല്‍ പൊളിറ്റിക്സ് ഉണ്ടെങ്കില്‍ കണ്ടുപിടിക്ക്. തമാശ പറഞ്ഞതല്ല, നിങ്ങളെ പോലുളള ആള്‍ക്കാര്‍ക്ക് അങ്ങനെ തോന്നുവാണെങ്കില്‍ ഫൈന്‍ഡ് ഇറ്റ് ഔട്ട്. അതൊരു വലിയ കാര്യമായിരിയ്ക്കുമെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ 2019 അവസാന റിലീസാണ് മാമാങ്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X