കുട്ടികൾക്കൊപ്പം മമ്മൂട്ടി, സോഷ്യൽ മീഡിയയിൽ വൈറലാകുന്നു മെഗാസ്റ്റാറിന്റെ ഹാപ്പി ചിത്രം...

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂട്ടിയുടെ ശിശുദിന സ്പെഷൽ ചിത്രമാണ്. ഫേസ്ബുക്കിലൂടെയാണ് മമ്മൂക്ക കുഞ്ഞുമക്കൾക്ക് ശിശുദിന ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത് കുട്ടികൾക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തത്. ചെറിയ സമയത്തിനുള്ളിൽ തന്നെ ചിത്രം വൈറലാവുകയായിരുന്നു.
ഇതിനോടകം തന്നെ ആയിരകണക്കിന് കമന്‍റും ഷെയറും ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു. ആരാധകർ മാത്രമല്ല സഹപ്രവർത്തകരും മമ്മൂക്കയുടെ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്.

mammootty

സോഷ്യൽ മീഡിയയിൽ സജീവമാണ് മമ്മൂക്ക. തന്റെ സിനിമ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് താരം രംഗത്തെത്താറുണ്ട്. സിനിമ തിരക്കുകൾക്കിടയിലും ആരാധകരുമായി സംവദിക്കാൻ മെഗാസ്റ്റാർ സമയം കണ്ടെത്താറുണ്ട്. ദിവസങ്ങൾക്ക് മുൻപ് തന്റെ ആരാധകനെ തേടി മമ്മൂട്ടിയുടെ സന്ദേശം എത്തിയിരുന്നു. സെറിബ്രൽ പാൾസി ബാധിച്ച മലപ്പുറം സ്വദേശി ശഹീദിന്റെ അടുത്തേക്കാണ് അദ്ദേഹം ശബ്ദ സന്ദേശത്തിലൂടെ എത്തിയത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 'വീഡിയോ കണ്ടു. സെറിബ്രൽ പാൾസിയാണ് എന്നു കരുതി വിഷമിച്ചിരിക്കുകയോ പിന്നോട്ട് പോവുകയോ ചെയ്യരുത്. ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാനേ ബുദ്ധിമുട്ടുള്ളൂ. വലിയ വലിയ കാര്യങ്ങൾ ചെയ്യാൻ എളുപ്പമാണ്. ഇനിയും വിഡിയോ ചെയ്യണം. ഇൻഷാ അല്ലാഹ്.. ഒരിക്കൽ കാണാം.' എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

മമ്മൂട്ടി- മഞ്ജു വാര്യർ ചിത്രമായ പ്രീസ്റ്റിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ജനുവരിയിൽ ആരംഭിച്ച ചിത്രം കൊവിഡ് പശ്ചാത്തലത്തിൽ നിർത്തി വയ്ക്കുകയായിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ചിത്രീകരണം വീണ്ടും ആരംഭിച്ചത്. സിനിമയിലെ മമ്മൂട്ടിയുടെ ഭാഗം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. മഞ്ജു വാരിയരുടെ പോർഷനാണ് അവസാന ഷെഡ്യൂളിൽ പൂർത്തിയായത്. ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേർന്നാണ് സിനിമ നിർമിക്കുന്നത്.

മമ്മൂട്ടി, മഞ്ജുവാരിയർ എന്നീ താരങ്ങളെക്കൂടാതെ കൈതി ഫെയിം ബേബി മോണിക, ശ്രീനാഥ് ഭാസി, നിഖില വിമൽ ,ജഗദീഷ് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോഫിന്റെ കഥയ്ക്കു ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥയൊരുക്കുന്നത്. ഏറെ ആഘോഷിക്കപ്പെട്ട ഫസ്റ്റ് ലുക്കായിരുന്നു പ്രീസ്റ്റിന്റേത്. അതുകൊണ്ട് തന്നെ പ്രതീക്ഷകളും വാനോളമാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X