കരണത്തിട്ട് തന്നെ കിട്ടി.. ലൊക്കേഷനിലെ അടിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്? കാണൂ!
ചിത്രീകരണത്തിനിടയില്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് സ്ഥിരം സംഭവമാണ്. വേണ്ടത്ര സുരക്ഷയൊരുക്കിയാണ് പല കാര്യങ്ങളും ചെയ്യാറുള്ളതെങ്കിലും ഇടയ്ക്ക് അപ്രതീക്ഷിതമായി ചില സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. വില്ലനായി തുടക്കം കുറിച്ച മമ്മൂട്ടി ഇപ്പോള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ലഭിക്കാറുള്ളത്. കൈനിറയെ സിനിമകളുമായി ആകെ തിരക്കിലാണ് മമ്മൂട്ടി. വ്യത്യസ്തമാര്‍ന്ന സിനിമകളായിരിക്കണം തന്റേതെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധബുദ്ധിയുണ്ട്.
നവാഗതനായാലും അനുഭവസമ്പത്തുള്ളവരായാലും കഥ കേള്‍ക്കാന്‍ അദ്ദേഹം തയ്യാറാവാറുണ്ട്. അദ്ദേഹത്തെ നായകനാക്കി ഒട്ടേറെ സംവിധായകര്‍ സിനിമയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയില്‍ സിനിമാജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ അടിയെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ആവനാഴിയിലെ അടി
മദ്രാസില്‍ ആവനാഴിയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ തനിക്ക് കിട്ടിയ അടി ഇന്നും അദ്ദേഹം ഓര്‍ത്തിരിക്കുന്നുണ്ട്. ജനക്കൂട്ടം ആക്രമിക്കുന്ന രംഗമായിരുന്നു അപ്പോള്‍ ചിത്രീകരിച്ചത്. പരിചയമില്ലാത്ത ജൂനിയര്‍ ആര്‍ടിസ്റ്റ് അന്ന് കരണം പുകച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇത് കൂടാതെ അടികൊണ്ട് മൂക്കും കാലിലെ ലിഗമെന്റുമൊക്കെ പൊട്ടിയ അനുഭവം വേറെയുണ്ടെന്നും അദ്ദേഹം പറയുന്നു.

ട്രോളുകള്‍ കാണാറുണ്ട്
സോഷ്യല്‍ മീഡിയയിലെ ട്രോളുകളെല്ലാം താന്‍ ആസ്വദിക്കാറുണ്ടെന്ന് താരം പറയുന്നു. പുതിയ കാലത്തെ കാര്‍ട്ടൂണുകള്‍ കൂടിയാണല്ലോ ഇവ, അടുത്തിടെയാണ് ട്രോള്‍ ആപ് ഡൗണ്‍ലോഡ് ചെയ്തത്. സോഷ്യല്‍ മീഡിയ ശ്രദ്ധിക്കാറുണ്ടെങ്കിലും അത്രധികം ആക്റ്റീവ് അല്ല താനെന്നും അദ്ദേഹം പറയുന്നു. ഫാന്‍സ് പോരാട്ടങ്ങള്‍ തുടക്കം മുതലേയുണ്ടെങ്കിലും ഇടയ്ക്ക് മാന്യത കൈവിടുന്നതായി തോന്നിയിട്ടുണ്ട്. അതേക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണെന്നും മമ്മൂട്ടി പറയുന്നു.

ദുല്‍ഖറിനെക്കുറിച്ച് എന്ത് പറയാന്‍?
മമ്മൂട്ടിയുടെ അഭിമുഖങ്ങളിലെല്ലാം ദുല്‍ഖറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്. ദുല്‍ഖറിന്റെ കാര്യത്തില്‍ മമ്മൂട്ടിയെക്കുറിച്ചുള്ള ചോദ്യങ്ങളും കടന്നുവരാറുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഇരുവരും അധികം വാചാലരാവാറില്ല എന്നതാണ് മറ്റൊരു കാര്യം. അവനെക്കുറിച്ച് ഞാനെന്ത് പറയാനാണ്, അവനല്ലേ പറയേണ്ടതെന്നാണ് മമ്മൂട്ടിയുടെ ചോദ്യം. മകനെക്കുറിച്ച് വാചാലാവാനാന്‍ അത്ര താല്‍പര്യമില്ല ഇദ്ദേഹത്തിന്. തനിക്ക് പിന്നാലെ മകന്‍ സിനിമയിലെത്തുമ്പോള്‍ ശക്തമായ പിന്തുണ നല്‍കിയിരുന്നുവെങ്കിലും അത് പരസ്യമായിരുന്നില്ല.

സിനിമയുടെ പേരുകളെക്കുറിച്ച്
ലുക്കിലും ഗെറ്റപ്പിലും മാത്രമല്ല സിനിമയുടെ പേരിലും വ്യത്യസ്തത പ്രകടമാണ്. താന്‍ അഭിനയിക്കാത്ത സിനിമകളുടെ കഥ പോലും കേള്‍ക്കാറുണ്ടെന്നും വ്യത്യസ്തതയുള്ളതാണെങ്കില്‍ താന്‍ സ്വീകരിക്കാറുണ്ടെന്നും താരം പറയുന്നു. അടുത്തിടെ ഉണ്ട എന്ന ചിത്രത്തിന്റെ പേര് വന്‍വിവാദമായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം നിലപാട് വ്യക്തമാക്കിയത്.


Click it and Unblock the Notifications