മോഹന്‍ലാലിനെ പറ്റി അന്ന് തമാശയ്ക്ക് ഞാന്‍ പറഞ്ഞൊരു കാര്യമുണ്ട്, സംവിധായകനോട് വെളിപ്പെടുത്തി മമ്മൂട്ടി
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. വര്‍ഷങ്ങളായി മോളിവുഡിന്‌റെ അഭിമാനമായി മുന്നേറികൊണ്ടിരിക്കുന്ന താരങ്ങളാണ് ഇവര്‍. മലയാളികളെ ഒന്നടങ്കം വിസ്മയിപ്പിച്ച കഥാപാത്രങ്ങള്‍ ലാലേട്ടന്‌റെയും മമ്മൂക്കയുടെതുമായി പുറത്തിറങ്ങിയിരുന്നു. സിനിമകള്‍ക്കൊപ്പം തന്നെ ജീവിതത്തിലും അടുത്ത സൗഹൃദ കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് ഇരുവരും. അതേസമയം ലാലേട്ടന്‌റെ അറുപത്തിയൊന്നാം പിറന്നാള്‍ ദിവസമാണ് മേയ് 21.
ഗ്ലാമര്‍ ചിത്രങ്ങളുമായി തെലുങ്ക് നടി, എറ്റവും പുതിയ ഫോട്ടോസ് കാണാം
സൂപ്പര്‍താരത്തിന്‌റെ പിറന്നാള്‍ സമയത്ത് ലാലേട്ടനെ കുറിച്ച് മമ്മൂക്ക പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു. കൈരളി ടിവിയുടെ ഒരു പരിപാടിയിലായിരുന്നു. മോഹന്‍ലാലിനെ കുറിച്ചുളള ഓര്‍മ്മകള്‍ മമ്മൂക്ക പങ്കുവെച്ചത്. സംവിധായകന്‍ രഞ്ജിത്തായിരുന്നു ലാലേട്ടനെ കുറിച്ച് മമ്മൂക്കയോട് ചോദിച്ചത്.

അന്ന് ഞാന്‍ ലാലിനെ പറ്റി പറഞ്ഞൊരു കാര്യമുണ്ട് അടൂര്‍ ഭാസിക്ക് തിക്കുറിശ്ശിയിലുണ്ടായ മകനാണ് ലാലെന്ന് ഞാന്‍ തമാശയ്ക്ക് അയാളോട് പറഞ്ഞിട്ടുണ്ട്. അതിന് ശേഷം അത് മാറി. ലാല്‍ നായകനായി. ആക്ടര്‍ എന്ന നിലയില്‍ ഏറെ വലുതായി വളര്‍ന്നു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കണ്ടോണ്ടിരിക്കുവല്ലെ, മമ്മൂട്ടി പറയുന്നു.

മോഹന്‍ലാലും ഞാനും കൂടെ ആദ്യം അഭിനയിക്കുന്നത്, ഞാന്‍ മോഹന്‍ലാലിന്‌റെ അച്ഛനായിട്ടാണ്. അവിടെ വെച്ചാണ് അദ്ദേഹത്തെ കാണുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയ്യേറ്ററില്‍ കണ്ട ശേഷമാണ് ഇയാളെ കാണുന്നത്. അതിന് ശേഷം പടയോട്ടം സെറ്റില്‍ വെച്ചാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ആ ഒരു സൗഹൃദം ഞങ്ങള്‍ ഒരുമിച്ചുളള വളര്‍ച്ച, ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചു.

ലാല്‍ ആദ്യം വില്ലന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്യുന്നത്. അഹിംസയുടെ സമയത്ത് ഞാന്‍ മോഹന്‍ലാലിനെ പറ്റി പറയുകയും മോഹന്‍ലാലിനെ വിളിക്കുകയും ചെയ്തിട്ടുണ്ട്. പുളളിക്ക് ശശി സാറെയും ദാമോദരന്‍ സാറെയും ഒന്നും അറിയത്തില്ലായിരുന്നു. അപ്പോ അന്ന് എന്റെ കൂടെ ഒന്നോ രണ്ടോ പടത്തില്‍ വില്ലനായി അഭിനയിച്ചിട്ടുണ്ട് പുളളി.
Recommended Video

അങ്ങനെ ആ സൗഹൃദം വളര്‍ന്നുവളര്‍ന്നുവന്ന് ഏകദേശം പത്തറുപത് സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട് ഞങ്ങള്. നായകനും വില്ലനും മറ്റ് വേഷങ്ങളുമൊക്കെയായിട്ട്.
ലാല്‍ അഭിനയിച്ച സിനിമകള്‍ ലാലിനേക്കാള്‍ കൂടുതല്‍ ചിലപ്പോള്‍ ഞാനായിരിക്കും കണ്ടിട്ടുളളത്, മമ്മൂട്ടി പറഞ്ഞു. ലാല്‍ അധികം സിനിമ കാണാത്തയാളാണ്. ഞങ്ങള്‍ സിനിമകളെ കുറിച്ചൊക്കെ സംസാരിക്കാറുണ്ട്. ഞങ്ങള്‍ പിന്നീട് രണ്ട് നടന്മാരായി. രണ്ട് താരങ്ങളായി ഒരുപോലെ വളര്‍ന്നു. ചലച്ചിത്ര അവാര്‍ഡുകള്‍ പോലും ഒരു വര്‍ഷം എനിക്കാണെങ്കില്‍ അടുത്ത വര്‍ഷം ലാലിനായിരിക്കും. ദേശീയ അവാര്‍ഡുപോലും അങ്ങനെയായിരുന്നു,മമ്മൂട്ടി പറഞ്ഞു.


Click it and Unblock the Notifications