എനിയ്ക്ക് പാടാൻ അറിയില്ല!! പക്ഷെ ഞാൻ പാടും!! ജയചന്ദ്രനൊപ്പം വേദിയിൽ ഗാനമാലപിച്ച് മമ്മൂക്ക, വീഡിയോ
താരങ്ങൾ പിന്നണിഗായക രംഗത്തേയ്ക്കും എത്തുകയാണ്. മോഹൻലാൽ, ദുൽഖർ, ജയസൂര്യ, മനോജ് കെ ജയൻ എന്നീങ്ങനെ മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളും സിനിമയിലും സ്റ്റേജ് ഷോകളിലുമൊക്ക് ഗാനവുമായി എത്തയിട്ടുണ്ട്. എന്നാൽ അധികം സ്റ്റേജ് ഷോകളിലും മറ്റും കാണാത്ത താരമാണ് മമ്മൂക്ക. ഇപ്പോഴിത മമ്മൂക്ക മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകൻ ജയചന്ദ്രനോടൊപ്പം എത്തിയിരിക്കുകയാണ്. ബഹറിനിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച ഹാർമോണിസ് കേരള 2019 എന്ന പരിപാടിയിലാണ് പി ജയചന്ദ്രനോടൊപ്പം മമ്മൂക്കയും പാട്ട് പാടിയത്.

വൈശാഖ പൗർണമി നാളിൽ എന്ന പഴയ സിനിമ ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചത്. ദശാബ്ദങ്ങൾ പഴക്കമുള്ള ഈ ഗാനം ഏത് ചിത്രത്തിലേതാണെന്നും ഒർത്തെടുത്തു മമ്മൂക്ക പറയുന്നുണ്ട്. താരത്തിന്റെ ഓർമശക്തിയ്ക്ക് മുന്നിൽ പി ജയചന്ദ്രൻ അത്ഭുതപ്പെട്ട് നിൽക്കുകയാണ്. തനിയ്ക്ക് പാടാൻ അറിയില്ലെന്നും എന്നാൽ പാടില്ലെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും മമ്മൂട്ടി ആ വേദിയിൽ പറഞ്ഞു.. എന്റെ സ്വന്തം സന്തോഷത്തിനു വേണ്ടി മാത്രമാണ് പാട്ടു പാടുന്നതെന്നും താരം പറഞ്ഞു. കൂടാതെ ജയചന്ദ്രനോടൊപ്പമുളള സിനിമാനുഭവങ്ങളും താരം പങ്കുവെച്ചിരുന്നു.
ജയചന്ദ്രന്റെ സൂപ്പർ ഹിറ്റ് എവർ ഗ്രീൻ ഗാനമായ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന പാട്ട് ആദ്യമായി കേൾക്കുന്നത് സ്കൂളിൽ പോകുമ്പോഴാണ്. എന്റെ ചെറിയമ്മയുടെ വീട് എറണാകുളം പദ്മ തിയേറ്ററിനു അടുത്താണ്. ഒരു ദിവസം എറണകുളം പദേമ തിയേറ്ററിൽ പോയി കളിത്തോഴൻ സിനിമ കണ്ടു. നസീർ സാറാണ് ഈ പാട്ട് സിനിമയിൽ പാടുന്നത്. ഇതെക്കെ ഞാൻ നിങ്ങളോട് രഹസ്യം പറയുകയാണെന്നും താരം വേദിയിൽ നർമ രൂപേണേ പറഞ്ഞു.


Click it and Unblock the Notifications