അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

By Aswathi

മലയാളികളുടെ അഭിമാനമായ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയം ജീവിതം തുടങ്ങിയിട്ട് 35 വര്‍ഷം പിന്നിടുന്നു. പുറമെ ഗൗരവവും ഉള്ളില്‍ എന്നും കുട്ടിത്തവും സൂക്ഷിയ്ക്കുന്ന മമ്മൂട്ടി ഒരു കലാകാരന്‍ എന്ന നിലയിലും മനുഷ്യനെന്ന നിലയിലും നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്നത് പറയാതെ വയ്യ.

ഗൗരവമാണെങ്കിലും, ഹാസ്യമാണെങ്കിലും നൃത്തമാണെങ്കിലും അങ്ങനെ അഭിനയത്തിന്റെ ഏത് മേഖലയാണെങ്കിലും മമ്മൂട്ടിയ്‌ക്കെന്നും മമ്മൂട്ടിയുടെ സ്റ്റൈലുണ്ട്. പനപ്പറമ്പില്‍ ഇസ്മയിലിന്റെയും ഫാത്തിമയുടെയും ഇളയ മകന്‍ ഇന്ന് ഇന്ത്യകണ്ട മികച്ച മഹാനടന്മാരില്‍ ഒരാളാണ്.

നിയമബിരുദം നേടിയ മുഹമ്മദ്കുട്ടി ഇസ്മായില്‍ എന്ന മമ്മൂട്ടി രണ്ട് വര്‍ഷം അഭിഭാഷകനായി ജോലി നോക്കിയ ശേഷമാണ് ഭാര്യ സുല്‍ഫത്തിന്റെ പൂര്‍ണപിന്തുണയോടെ സിനിമയിലെക്കിയത്. 1979 ലായിരുന്നു ആ അരങ്ങേറ്റം. ആ യാത്ര ഇപ്പോള്‍ 35 വര്‍ഷം പിന്നിടുന്നു. ഈ കാലത്തിനിടെ ആരാധകര്‍ കണ്ടതും കാണാത്തതുമായി മമ്മൂട്ടിയുടെ ചില അപൂര്‍വ്വ ഫോട്ടോകള്‍ കാണൂ...

പ്രേം നസീറിനൊപ്പം

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

എന്‍ നാട് എന്ന പൊളിട്ടിക്കല്‍ ത്രില്ലര്‍ ചിത്രം 125 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയതിന്റെ വിജയാഘോഷത്തിനിടെയുള്ളതാണ് ഈ ചിത്രം. നിത്യഹരിത നായരകന്‍ പ്രേം നസീറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

പുള്ളിപ്പുലിയും മമ്മൂട്ടിയും

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രമായ മൃഗയയുടെ ഷൂട്ടിങ് സ്റ്റില്ലാണിത്. പുള്ളിപ്പുലിയ്‌ക്കൊപ്പം മമ്മൂട്ടി.

ഒരു രസം

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

ഷൂട്ടിങ് സമയത്ത് ചെറിയൊരു ഇടവേള കിട്ടിയപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും. ഏതോ മാഗസിന്‍ നോക്കുകയാണെന്ന് തോന്നുന്നു.

ഇതാണ് കുടുംബം

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

മമ്മൂട്ടിയും കുടുംബവും ഒരു പഴയ ചിത്രം. ഭാര്യ സുല്‍ഫത്തും മകള്‍ സുറുമിയും മകനും മലയാളത്തിന്റെ യങ് സ്റ്റാറുമായ ദുല്‍ഖര്‍ സല്‍മാനും.

പോസ് കൊടുക്കുന്നു

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

മൂന്നും മൂന്ന് കാലഘട്ടത്തില്‍ മമ്മൂട്ടി നല്‍കിയ ഫോട്ടോ ഷൂട്ടുകളാണ്.

 ആ ഒരു കാലം

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

ഒരു സിനിമയുടെ ലൊക്കേഷനിടെ എടുത്ത ഫോട്ടോയാണിത്. സുകുമാരന്‍, മല്ലിക സുകുമാരന്‍, സുല്‍ഫത്ത്, മമ്മൂട്ടി, ബാബു ആന്റണി, കുഞ്ചന്‍ തുടങ്ങിയവര്‍ക്കൊപ്പം നില്‍ക്കുന്ന കുഞ്ഞു കുട്ടികള്‍ ഇന്നത്തെ മലയാളത്തിലെ വളരുന്ന സൂപ്പര്‍സ്റ്റാറുകളാണ്. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍

മുകേഷിനൊപ്പം

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

മുകേഷിന്റെ അരങ്ങേറ്റ ചിത്രമായ ബലൂണിലെ ഒരു രംഗമാണിത്.

ബേപ്പൂര്‍ സുല്‍ത്താനൊപ്പം

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

ബഷീറിന്റെ മതിലുകളും ബാല്യകാലസഖിയുമൊക്കെ വെള്ളിത്തിരയിലെത്തിയത് മമ്മൂട്ടിയിലൂടെയാണ്. ബേപ്പൂര്‍ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിനൊപ്പം മമ്മൂട്ടി.

കൂട്ടുകാര്‍ക്കൊപ്പം

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

ഇതില്‍ ആദ്യത്തെ ചിത്രം ഒരു പൊതുപരിപാടിയില്‍ മധുവിനും മോഹന്‍ലാലിനുമൊപ്പം മമ്മൂട്ടി ഇരിക്കുന്നതാണ്. പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ റഹ്മാനും മോഹന്‍ലാലിനുമൊപ്പമുള്ള ഫോട്ടോയാണ് രണ്ടാമത്തേത്.

നായനാര്‍ക്കൊപ്പം

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

മികച്ച നടനുള്ള കേരള സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ മമ്മൂട്ടി മുന്‍ കേരള മുഖ്യമന്ത്രി ഇകെ നായനാര്‍ക്കൊപ്പം

മഹാനടന്മാര്‍ക്കൊപ്പം

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

മഹാനടന്മാരായ അടൂര്‍ ഭാസിയ്ക്കും ചന്ദ്രജിയ്ക്കുമൊപ്പം മമ്മൂട്ടി.

സ്‌പെഷ്യല്‍

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

ആദ്യത്തെ ചിത്രം മമ്മൂട്ടിയുടെ പ്രിയപ്പെട്ട നടിമാരായ സുകുമാരിയ്ക്കും സീമയ്ക്കുമൊപ്പമുള്ളതാണ്. ഭരതന്‍, ഭരത് ഗോപി, നെടുമുടി വേണു എന്നിവര്‍ക്കൊപ്പമുള്ളതാണ് രണ്ടാമത്തെ ചിത്രം

പാഥേയത്തിനിടെ

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

പാഥേയം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെടുത്ത ചിത്രമാണിത്. ഭരത് ഗോപിയ്‌ക്കൊപ്പം മമ്മൂട്ടി.

കൂടെവിടെ

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

കൂടെവിടെ എന്ന ക്ലാസിക് ചിത്രത്തിന്റെ ലൊക്കേഷനില്‍ പത്മരാജന്‍ മമ്മൂട്ടിയ്ക്കും സുഹാസിനിയ്ക്കും രംഗം വിശദമാക്കി കൊടുക്കുന്നു.

നില്‍ക്ക്, സുന്ദരനാക്കട്ടെ

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

കൊച്ചിന്‍ ഹനീഫയെ സുന്ദരനാക്കുന്ന മമ്മൂട്ടി. ഒരു ചിരിയുണര്‍ത്തുന്ന ചിത്രം

ചില കാലം അങ്ങനെ

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

ബിഗ് ബി അമിതാഭ് ബച്ചനൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും ഒരു ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുന്നതാണ് ആദ്യത്തെ ചിത്രം. അഴകന്‍ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങിനിടെ എടുത്ത ചിത്രമാണ് രണ്ടാമത്തേത്.

യങ്‌സ്‌റ്റേഴ്‌സിനൊപ്പം

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

കമ്മത്ത് ആന്റ് കമത്ത് എന്ന ചിത്രത്തില്‍ അഭിനയിക്കാനായി ധനുഷ് എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ആദ്യത്തേത്. ഒരു സ്റ്റേജ് ഷോയ്ക്കിടെ ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമൊപ്പമെടുത്ത ചിത്രമാണ് രണ്ടാമത്തേത്.

കാണാത്ത മമ്മൂട്ടി

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

അസുഖബാധിതനായി കിടക്കുന്ന ജഗതിയ്‌ക്കൊപ്പമുള്ളതാണ് ഒന്നാമത്തെ ചിത്രം. നസീറുദ്ദീന്‍ ഷായ്‌ക്കൊപ്പമുള്ളതാണ് രണ്ടാമത്തെ ചിത്രം. ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ തന്റെ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിയ്ക്കുന്ന ചിത്രമാണ് മൂന്നാമത്തേത്.

പത്മശ്രീ ലഭിച്ചപ്പോള്‍

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

1998 ല്‍ മമ്മൂട്ടിയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചപ്പോള്‍ എടുത്ത ഫോട്ടോ

പോസ് കൊള്ളാമോ

അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍

ഛായാഗ്രഹകനും സംവിധായകനുമായ വേണുവിനും അദ്ദേഹത്തിന്റെ അസിസ്റ്റന്റിനുമൊപ്പമുള്ളതാണ് ആദ്യത്തെ ചിത്രം. അടുത്ത കൂട്ടുകാരായ പ്രഭുവിനും മോഹന്‍ലാലിനുമൊപ്പമുള്ളതാണ് രണ്ടാമത്തേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X