'ചാക്കോച്ചൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടി'; ഭാ​ഗ്യയുടെ റിസപ്ഷനെത്തി മമ്മൂട്ടി അടക്കമുള്ള താരനിര!

ഏറെ നാളുകളായി സുരേഷ് ​ഗോപി കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു മൂത്ത മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹത്തോടെ പൂവണിഞ്ഞത്. കഴിഞ്ഞ ദിവസം അത്യാഡംബരപൂർവം ​ഗുരുവായൂർ ക്ഷേത്ര നടയിലായിരുന്നു ഭാ​ഗ്യ സുരേഷിന്റെ താലികെട്ട്. ശേഷം ​ഗുരുവായൂരുള്ള ഒരു ഹാളിൽ വെച്ച് വിവാഹവിരുന്ന് നടന്നു. മമ്മൂട്ടി, മോഹൻലാൽ, നരേന്ദ്രമോദി, ജയറാം, ദിലീപ് തുടങ്ങി മലയാള സിനിമയിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലേയും ഒട്ടനവധി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

ജനുവരി 17ന് ​ഗുരുവായൂരിൽ വെച്ചായിരുന്നു ഭാ​ഗ്യ സുരേഷിന്റെ വിവാഹം. ശ്രേയസാണ് ഭാഗ്യയുടെ ഭര്‍ത്താവ്. ഗോകുല്‍ സുരേഷിന്‍റെ സുഹൃത്തും വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനുമാണ് ശ്രേയസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭാ​ഗ്യയ്ക്കും ശ്രേയസിനും വരണമാല്യം വിവാഹ ദിവസം എടുത്ത് നൽകിയത്.

suresh gopi

പ്രിയ കൂട്ടുകാരന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി തലേദിവസം തന്നെ മമ്മൂട്ടിയും മോഹൻലാലും ജയറാമും ദിലീപും അടക്കമുള്ള താരങ്ങൾ എത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽമീഡിയയിൽ ട്രെന്റിങും സുരേഷ് ​ഗോപിയും കുടുംബവുമാണ്. വിവാഹത്തിൽ പങ്കെടുക്കാൻ മലയാളത്തിലെ എല്ലാ താരങ്ങളും എത്തിയിരുന്നില്ല.

അതുകൊണ്ട് തന്നെ എളുപ്പത്തിൽ എല്ലാവർക്കും എത്തിച്ചേരാനായി കൊച്ചിയിൽ കഴിഞ്ഞ ദിവസം ഒരു വിവാഹ റിസപ്ഷൻ തന്റെ സിനിമാ സുഹൃത്തുക്കൾക്കായി സുരേഷ് ​ഗോപി സംഘടിപ്പിച്ചിരുന്നു. താരനിബിഢമായ വിവാഹസൽക്കാരത്തിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാണ്. റോയൽ ലുക്കിലാണ് സുരേഷ് ​ഗോപിയും കുടുംബവും വിവാഹ റിസ്പഷന് ഒരുങ്ങിയത്.

വെളുത്ത നിറത്തിലുള്ള ല​ഹങ്കയും അതിനോട് ഇണങ്ങുന്ന ജുവലറിയുമായിരുന്നു ഭാ​ഗ്യയുടെ വേഷം. കറുത്ത സ്യൂട്ടാണ് ശ്രേയസ് ധരിച്ചത്. ​ഗോകുലും മാധവും സ്യൂട്ട് ധരിച്ചപ്പോൾ മുണ്ടും ഷർട്ടും തന്നെയാണ് സുരേഷ് ​ഗോപി റിസപ്ഷനും ചൂസ് ചെയ്തത്.

മമ്മൂട്ടിയും ദുൽഖറും കുടുംബവും, ശ്രീനിവാസനും കുടുംബവും കുഞ്ചാക്കോ ബോബനും കുടുംബവും, ഹണി റോസ്, നടി മീന, ജോജു ജോർജ്, സാനിയ ഇയ്യപ്പൻ, നടി ആനി, വിന്ദുജ മേനോൻ തുടങ്ങി ഒട്ടനവധി താരങ്ങൾ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു. മലൈകോട്ടൈ വാലിബൻ പ്രമോഷൻ തിരക്കായിരുന്നതിനാൽ മോഹൻലാൽ എത്തിച്ചേർന്നിരുന്നില്ല. റിസപ്ഷനിടെ മകളെ കുറിച്ച് സുരേഷ് ​ഗോപി നടത്തിയ പ്രസം​ഗവും വൈറലാണ്.

bhagya suresh gopi

കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നതെന്നാണ് ഭാ​ഗ്യയെ കുറിച്ച് സംസാരിച്ച് സുരേഷ് ​ഗോപി പറഞ്ഞത്. ഭാ​ഗ്യയ്ക്കും ശ്രേയസിനും ആശംസ അറിയിക്കാൻ കുഞ്ചാക്കോ ബോബനും കുടുംബവും വേദിയിൽ എത്തിയപ്പോഴാണ് മകളുടെ ചെറുപ്പത്തിലെ സെലിബ്രിറ്റി ക്രഷ് കുഞ്ചാക്കോ ബോബനായിരുന്നുവെന്ന് സുരേഷ് ​ഗോപി വെളിപ്പെടുത്തിയത്.

ചടങ്ങിൽ പങ്കെടുക്കാനും അനു​ഗ്രഹിക്കാനും വന്നവർക്കും വരാനിരിക്കുന്നവർക്കും നന്ദി അറിയിക്കുന്നു. ചാക്കോച്ചനെ ഹാർട്ട് ത്രോബായി സ്വീകരിച്ചിരുന്ന കുട്ടിയാണ് ഭാ​ഗ്യ സുരേഷ്. പ്രിയയെ ചാക്കോച്ചൻ മിന്നുകെട്ടിയ ദിവസം ഭാ​ഗ്യ ഒരുപാട് കരഞ്ഞിരുന്നു. ആ പെൺകുട്ടിയാണ് വിവാഹിതയായി ഇന്ന് ശ്രേയസിന്റെ കൂടെ ഇവിടെ നിൽക്കുന്നത്.

ഏറ്റവും സന്തോഷവാനായിട്ടാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നതെന്നും മകളെ കുറിച്ച് സംസാരിച്ച് സുരേഷ് ​ഗോപി പറഞ്ഞു. അതുപോലെ തന്നെ വയ്യായ്കയിലും തന്റെ മകളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ ഓടിയെത്തിയ ശ്രീനിവാസനെയും മനംനിറഞ്ഞ് സുരേഷ് ​ഗോപി സ്വീകരിച്ചു. ഇരുവരും തമാശകൾ പറഞ്ഞും വേദിയെ ആഘോഷമയമാക്കി.

നല്ല സ്റ്റൈലന്‍ ലുക്കിലാണ് മമ്മൂട്ടി എത്തിച്ചേര്‍ന്നത്. മമ്മൂട്ടിക്കൊപ്പം ഭാര്യ സുൾഫത്ത്, മക്കളായ സുറുമി, ദുൽഖർ സൽമാൻ, മരുമകൾ അമാൽ എന്നിവരും ഉണ്ടായിരുന്നു. ഏറെ നാളുകൾക്കുശേഷമാണ് മമ്മൂട്ടിയും ദുൽഖറഖും ഒരു വേദിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്. അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തും ഒരു വിവാഹ സൽക്കാരം ഉണ്ടായിരിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X