ബിഗ് ബജറ്റിലെത്തുന്ന മമ്മൂട്ടിയുടെ മാസ്! മാമാങ്കം അതിശയിപ്പിക്കുന്നത് ആക്ഷനിലൂടെ, ഇക്ക മിന്നിക്കും
Recommended Video

മമ്മൂട്ടിയുടെ ഭാഗ്യ വര്‍ഷങ്ങളിലൊന്നായി 2019 എഴുതി ചേര്‍ക്കാം. പുതിയ വര്‍ഷം തുടങ്ങിയത് തന്നെ രണ്ട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് കൊണ്ടായിരുന്നു. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത രണ്ട് സിനിമകളും ശ്രദ്ധേയമായതോടെ ഇനി വരാനിരിക്കുന്ന സിനിമകളെ കുറിച്ചാണ് ആരാധകര്‍ക്ക് ആശങ്ക. നിരവധി സിനിമകള്‍ അണിയറയിലുണ്ടെങ്കിലും ബിഗ് ബജറ്റ് ചിത്രമായ മാമാങ്കമാണ് ആശങ്കകള്‍ക്ക് വഴിയൊരുക്കുന്ന ചിത്രം.
എന്നാല്‍ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് മാമാങ്കത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കാന്‍ പോവുകയാണ്. ബിഗ് ബജറ്റില്‍ ഒരുക്കുന്നു എന്നത് മാത്രമല്ല മാമാങ്കം അതിശയിപ്പിക്കാന്‍ പോവുന്നത് ആക്ഷന്‍ രംഗങ്ങളിലൂടെയായിരിക്കും. മാമാങ്കത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മാമാങ്കം
പ്രഖ്യാപനം മുതല്‍ മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മാമാങ്കം. സജീവ് പിള്ള തിരക്കഥ എഴുതി സംവിധാനം ചെയ്യാന്‍ ആരംഭിച്ച സിനിമയായിരുന്നു മാമാങ്കം. നിര്‍മാതാവുമായിട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് സജീവ് സംവിധാനത്തില്‍ നിന്നും മാറുകയായിരുന്നു. ഒടുവില്‍ എം പത്മകുമാറിന്റെ സംവിധാനത്തിലാണ് മാമാങ്കമൊരുങ്ങുന്നത്. ഷൂട്ടിംഗ് അടുത്തിടെ കണ്ണൂരില്‍ ആരംഭിച്ചിരുന്നു. മാര്‍ച്ച് പകുതിയോടെയായിരിക്കും മാമാങ്കത്തിന്റെ ഷൂട്ടിംഗില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.

ആക്ഷനില്‍ മിന്നിക്കും..
മാമാങ്കത്തിന് ആക്ഷനൊരുങ്ങുന്നത് പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫറായ ശ്യാം കൗശല്‍ ആണ്. മാമാങ്കത്തില്‍ പ്രേക്ഷകരെ ഏറ്റവുമധികം ത്രസിപ്പിക്കുന്നത് സംഘട്ടന രംഗങ്ങളായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ചിത്രത്തില്‍ ഒരുപാട് ആക്ഷന്‍സ് ഉണ്ട്. എന്നാല്‍ അതെല്ലാം കഥയ്ക്ക് ആവശ്യമായിട്ടുള്ളതാണ്. ഒരു ചെറിയ സംഘട്ടനം പോലും ആക്ഷന്‍ രംഗം ഉണ്ടാക്കുന്നതിന് വേണ്ടിയായി എടുത്തിട്ടില്ലെന്നാണ് ശ്യാം പറയുന്നത്.

കൊറിയോഗ്രാഫര്‍ ചില്ലറക്കാരനല്ല
മാമാങ്കത്തിന് വേണ്ടി ആക്ഷനൊരുക്കുന്ന കൊറിയോഗ്രാഫര്‍ ചില്ലറക്കാരനല്ലെന്നാണ് ശ്യാം കൗശലിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ബോളിവുഡിലെ ഹിറ്റ് സിനിമകളായ ദംഗല്‍, ബജ്‌റാവോ മസ്താനി, ധൂം 3 തുടങ്ങിയ സിനിമകള്‍ക്ക് ആക്ഷനൊരുക്കിയത് അദ്ദേഹമായിരുന്നു. അതേ സമയം മാമാങ്കം അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയല്ല. നേരത്തെ യോദ്ധ, ഇന്ദ്രജാലം തുടങ്ങിയ സിനിമകളിലൂടെയും ശ്യാം മലയാളത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം ഉണ്ട യിലും ശ്യാമിന്റെ സാന്നിധ്യമുണ്ട്.

ഇതാണ് ചിത്രത്തിന്റെ പ്രമേയം
12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളുടെ കഥയാണ് ഇതിലൂടെ പറയുന്നത്. കളരിയടക്കമുള്ള ആയോധന കലയാണ് മാമാങ്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയ്ക്ക് 50 കോടിയോളം രൂപയാണ് മുടക്ക് മുതല്‍ വരുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വമ്പന്‍ താരനിര
ചിത്രത്തില്‍ ഒന്നിലധികം വേഷങ്ങള്‍ മമ്മൂട്ടിയ്ക്കുണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതില്‍ സ്‌ത്രൈണതയുള്ള കഥാപാത്രമടക്കം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡ് നടി പ്രാചി ദേശായിയാണ് നായിക. തമിഴ് നടന്‍ അരവിന്ദ് സ്വാമി, സുദേവ് നായര്‍, നീരജ് മാധവ്, ഉണ്ണി മുകുന്ദന്‍, അനുശ്രീ, കനിഹ, മാളവിക മേനോന്‍, തുടങ്ങി എണ്‍പതോളം താരങ്ങള്‍ സിനിമയിലുണ്ടാവും. സിനിമയുടെ ചിത്രീകരണം സംബന്ധിച്ച് വലിയ പ്രതിസന്ധികള്‍ തലപൊക്കിയിരുന്നു. എന്നാല്‍ അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോവുകയാണെന്നാണ് നിര്‍മാതാവ് അടുത്തിടെ പറഞ്ഞത്.


Click it and Unblock the Notifications