മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ വരവ്! മാമാങ്കം ഡബ്ബിംഗ് തുടങ്ങി! റിലീസ് ഡേറ്റും പുറത്തുവിട്ടു! എന്നെത്തും?

Recommended Video

മാമാങ്കത്തിന്റെ റിലീസിങ്ങ് തീയതി പുറത്ത് | filmibeat Malayalam

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ഒട്ടനവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമ തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടി ചരിത്ര സിനിമയുമായി എത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ അദ്ദേഹത്തിനൊപ്പമായിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണത്തെ വരവും കലക്കുമെന്ന അഭിപ്രായങ്ങളാണ് തുടക്കം മുതലേ പുറത്തുവന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയപ്പോള്‍ ആരാധകരുടെ ആവേശം ഇരട്ടിക്കുകയായിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഡബ്ബിംഗ് തുടങ്ങിയെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതോടൊപ്പം തന്നെ സിനിമയുടെ റിലീസ് തീയതിയെക്കുറിച്ചുള്ള വിവരങ്ങളും തിയേറ്റര്‍ ചാര്‍ട്ടിംഗും സജീവമായി നടക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസേന തന്നിലേക്ക് ആവാഹിക്കാറുണ്ട് മമ്മൂട്ടി. ആ പതിവ് ഇത്തവണയും അദ്ദേഹം തെറ്റിക്കില്ലെന്നും ആരാധകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള ചിത്രം തന്നെയാണ് മാമാങ്കമെന്ന് താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ വ്യക്തമാക്കിയിരുന്നു. ഇടയ്ക്ക് ചില അസ്വരാസ്യങ്ങളൊക്കെ അരങ്ങേറിയിരുന്നുവെങ്കിലും അതൊന്നും ചിത്രത്തെ ബാധിച്ചിരുന്നില്ല. അടുത്തിടെയായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തിയത്. ഉണ്ണി മുകുന്ദനും മമ്മൂട്ടിയും ചാവേറായി നില്‍ക്കുന്ന പോസ്റ്റര്‍ ക്ഷണനേരം കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്. മാമാങ്കവുമായി ബന്ധപ്പെട്ട ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഡബ്ബിംഗ് തുടങ്ങി

ഡബ്ബിംഗ് തുടങ്ങി

മാമാങ്കത്തിന്‍റെ ഡബ്ബിംഗ് തുടങ്ങിയെന്ന വിവരമാണ് ഒടുവിലായി പുറത്തുവന്നിട്ടുള്ളത്. അനു സിത്താര, ഉണ്ണി മുകുന്ദന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. വീണ്ടും മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്‍റെ സന്തോഷം പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് ഡബ്ബിംഗിലേക്ക് കടന്നുവെന്നുള്ള വിവരമെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. എന്നായിരിക്കും ചിത്രമെത്തുകയെന്നായിരുന്നു എല്ലാവരും ചോദിച്ചത്.

റിലീസ് തീയതി പുറത്തുവിട്ടു

റിലീസ് തീയതി പുറത്തുവിട്ടു

പൂജ റിലീസായി ചിത്രം എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ ഒക്ടോബര്‍ 31നാണ് സിനിമ എത്തുന്നതെന്നാണ് പുതിയ വിവരം. എല്ലാ വിപണികളിലുമായി ബിഗ് റിലീസും റെക്കോര്‍ഡുകളും ലക്ഷ്യമാക്കിയാണ് ഇത്തരത്തിലൊരു തീരുമാനം. കേരളത്തില്‍ 400 ല്‍ അധികം തിയേറ്ററില്‍ സിനിമ എത്തുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. തിയേറ്റര്‍ ചാര്‍ട്ടിംഗ് സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ബ്രഹ്മാണ്ഡ ചിത്രമായാണ് സിനിമയെത്തുന്നത്. ചിത്രത്തിന് ലഭിച്ചേക്കാവുന്ന റെക്കോര്‍ഡുകളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ് സോഷ്യല്‍ മീഡിയയില്‍.

മമ്മൂട്ടി ഞെട്ടിക്കും

മമ്മൂട്ടി ഞെട്ടിക്കും

മാമാങ്കത്തിലൂടെ മമ്മൂട്ടി ആരാധകരെ ഞെട്ടിക്കുമെന്ന് അണിയറപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തിയിരുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി താരം നടത്തിയ തയ്യാറെടുപ്പുകള്‍ പുതുതലമുറയ്ക്ക് പ്രചോദനമേകുന്നതാണെന്നും ജികെ ഗോപകുമാര്‍ വ്യക്തമാക്കിയിരുന്നു. വാള്‍ കൊണ്ടുള്ള രംഗം ചിത്രീകരിക്കുന്നതിനിടയില്‍ മമ്മൂട്ടിക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ആ പരിക്ക് വകവെക്കാതെയാണ് അദ്ദേഹം ആ രംഗം പൂര്‍ത്തിയാക്കിയത്. പൂര്‍ണ്ണതയ്ക്ക് വേണ്ടി ഒരു രംഗം റീ ഷൂട്ട് ചെയ്യുന്നതിനിടയിലായിരുന്നു ഈ സംഭവം. മലയാളത്തിലെ ഏറ്റവും വലിയ സിനിമയായി മാറുന്ന മാമാങ്കം ഇന്ത്യന്‍ സിനിമയുടെ അഭിമാന ചിത്രമായി മാറുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയതാണ്.

കരിയര്‍ ബെസ്റ്റ്

കരിയര്‍ ബെസ്റ്റ്

മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രമായി മാമാങ്കം മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നായിരുന്നു മമ്മൂട്ടി ഈ സിനിമയെ വിശേഷിപ്പിച്ചത്.ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മെഗാസ്റ്റാറിനോളം പോന്ന മറ്റൊരു താരമില്ലെന്നാണ് ആരാധകരുടെ അവകാശ വാദം. ഈ വാദം ശരിയാണെന്ന് സാധൂകരിക്കുന്ന തരത്തിലുള്ള നിരവധി പ്രകടനങ്ങള്‍ മെഗാസ്റ്റാര്‍ കാഴ്ചവെച്ചിട്ടുണ്ടെന്നത് മറ്റൊരു കാര്യം. ഒരു സംവിധായകനെ സംബന്ധിച്ച് ഏറ്റവും ആവശ്യമായ കാര്യമാണ് നിര്‍മ്മാതാവിന്റെ ശക്തമായ പിന്തുണ. സാമ്പത്തിക കാര്യങ്ങള്‍ക്ക് പുറമേ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചെലവുകള്‍ താങ്ങാന്‍ പോലും കെല്‍പ്പുള്ളയാളാണ് നിര്‍മ്മാതാവെങ്കില്‍ അത് സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യമാണ്. മാമാങ്കത്തിന്റെ കാര്യത്തിലെ ആദ്യ പ്ലസ് പോയന്റ് ഇതാണ്. ലോക സിനിമയോട് കിടപിടിക്കുന്ന തരത്തിലാവണം മാമാങ്കമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഗ്ലാഡിയേറ്ററും ട്രോയും പോലെയുള്ള സിനിമയ്ക്ക് മുന്നില്‍ വെക്കാന്‍ കഴിയുന്ന ചിത്രമായിരിക്കണമെന്ന് നിര്‍മ്മാതാവ് പറഞ്ഞതായുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

അടുത്ത റെക്കോര്‍ഡ്

അടുത്ത റെക്കോര്‍ഡ്

ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടിയുടെ സ്ഥാനം. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരേ പോലെ തിളങ്ങിനില്‍ക്കുകയാണ് അദ്ദേഹം. തമിഴിലേയും തെലുങ്കിലേയും ഇടവേള അവസാനിപ്പിച്ച അദ്ദേഹത്തിന് ശക്തമായ സ്വീകരണമാണ് അവരും നല്‍കിയത്. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും വ്യത്യസ്തത നിലനിര്‍ത്തിയാണ് അദ്ദേഹം മുന്നേറുന്നത്. മാമാങ്കത്തിലൂടെ അദ്ദേഹത്തെ കാത്തിരിക്കുന്ന നേട്ടത്തെക്കുറിച്ചും ബോക്‌സോഫീസ് റെക്കോര്‍ഡുകളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ ആരാധകര്‍ തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X