For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മനു അങ്കിളിലെ കുര്യച്ചന്‍, മമ്മൂട്ടിയെ വട്ടം കറക്കിയ പയ്യന്‍ ഇത്രയും വളര്‍ന്നോ? പുത്തന്‍ വിശേഷങ്ങളുമായി ഡാനി

  |

  മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിങ്ങനെ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളെല്ലാം ഒരുമിച്ചെത്തിയ ചിത്രമാണ് മനു അങ്കിള്‍. മമ്മൂട്ടി നായനകായി അഭിനയിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലാണ് എത്തിയത്. സുരേഷ് ഗോപി കിടിലനൊരു പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയും മിന്നുന്ന പ്രകടനം കാഴ്ച വെച്ചു.

  എന്നാല്‍ ഇവരെക്കാളും തിളങ്ങി നിന്നത് സിനിമയില്‍ ബാലതാരങ്ങളായി അഭിനയിച്ച കുട്ടികളാണ്. മനു അങ്കിളിന് ശേഷം ആ കുട്ടികളെ പുറംലോകം കണ്ടില്ലെങ്കിലും ഇപ്പോഴിതാ അതിലൊരാള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. മനു അങ്കിളിലെ കുര്യച്ചന്‍ എന്ന കഥാപാത്രം ചെയ്ത ഡാനിയാണ് വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

  Also Read: പുരുഷന്‍ നോക്കി നില്‍ക്കുന്നത് പോലൊന്നും എന്റെ ശരീരത്തിലില്ല; നോ പറയാനുണ്ടായ കാരണത്തെ കുറിച്ച് മഞ്ജു പിള്ള

  മനു അങ്കിളിൽ മാത്രം അഭിനയിച്ചതിന് ശേഷം പിന്നെ എവിടെയും ഡാനിയെ ആരും കണ്ടിരുന്നില്ല. പത്ത് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി വെള്ളക്ക എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ച് വരവ് നടത്തുകയാണ് താരം. സിനിമയുടെ വിശേഷങ്ങള്‍ക്കൊപ്പം മനു അങ്കിളിനെ കുറിച്ചും നടന്‍ പറയുന്നു.

  dani

  മനു അങ്കിള്‍ കഴിഞ്ഞതിന് ശേഷം മൂന്നാല് തവണ മമ്മൂക്കയെ കണ്ടിട്ടുണ്ട്. എന്നെ പെട്ടെന്ന് തിരിച്ചറിയുകയും വിശേഷങ്ങളൊക്കെ ചോദിക്കുകയും ചെയ്തിരുന്നു. പലരും മമ്മൂട്ട ദേഷ്യക്കാരനാണെന്ന് പറയുമെങ്കിലും മനു അങ്കിളിന്റെ ലൊക്കേഷനില്‍ അങ്ങനെ ഉണ്ടായിട്ടില്ല. ഞങ്ങളുമായിട്ട് മമ്മൂക്ക ഭയങ്കര കമ്പനിയായിരുന്നു. എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു.

  മനു അങ്കിളിന് ശേഷം പത്ത്, പന്ത്രണ്ട് കൊല്ലം കഴിഞ്ഞിട്ടാണ് ഞാന്‍ മമ്മൂക്കയെ വീണ്ടും കാണുന്നത്. കുറച്ച് ദൂരത്ത് നിന്ന് കണ്ടപ്പോള്‍ തന്നെ നിന്റെ മുടിയൊക്കെ എവിടെ പോയെന്നാണ് ചോദിച്ചത്. അത്രയ്ക്കും മമ്മൂക്ക ശ്രദ്ധിച്ചിരുന്നു. ആ നിരീക്ഷണം വേറെ ആര്‍ക്കും ഉണ്ടാവില്ല. അത് സമ്മതിച്ച് കൊടുക്കേണ്ടതാണെന്ന് ഡാനി പറയുന്നു.

  Also Read: ആരോടും പ്രണയമില്ല, അതുകൊണ്ട് കല്യാണം കഴിക്കാന്‍ ആഗ്രഹവുമില്ല; ഒടുവില്‍ വിവാഹത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

  മനു അങ്കിളിലേക്ക് എത്തുന്നത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ പത്രത്തിലെ പരസ്യത്തിലൂടെയാണ്. ജൂബിലി പ്രൊഡക്ഷന്‍സിന്റേതായിരുന്നു മനു അങ്കിള്‍. അന്നവര്‍ ബാല താരങ്ങളെ കണ്ടെത്തുന്നതിനായി പത്രത്തില്‍ പരസ്യം കൊടുത്തു. സൈക്കിള്‍ ചവിട്ടാന്‍ അറിയുന്ന കുട്ടികളെ വേണമെന്നാണ് പരസ്യത്തിലുണ്ടായിരുന്നത്. അത് കണ്ടിട്ടാണ് ഇന്റര്‍വ്യൂവിന് പോയത്. അഭിനയിച്ച് നോക്കുകയൊക്കെ ചെയ്തിന് ശേഷമാണ് എന്നെ തിരഞ്ഞെടുത്തത്.

  manu-uncle-

  സിനിമയില്‍ കസിന്‍സായി ഒരുമിച്ചഭിനയിച്ച മറ്റുള്ളവരുമായി ഇപ്പോള്‍ കോണ്‍ടാക്ട് ഒന്നുമില്ല. അന്ന് മൊബൈലോ സോഷ്യല്‍ മീഡിയയോ ഒന്നും ഉണ്ടായിരുന്നില്ലല്ലോ, ആകെ ഫോണ്‍ മാത്രമേയുള്ളു. പിന്നെ ഞങ്ങളെല്ലാവരും എട്ടിലോ ഒന്‍പതിലോ ഒക്കെ പഠിക്കുന്ന കുട്ടികളായിരുന്നു. സിനിമ ഇറങ്ങിയതിന് പിന്നാലെ എല്ലാവരും പല വഴിയ്ക്കായി. പിന്നെ അങ്ങനൊരു ടച്ചേ ഇല്ലാതായി പോയെന്ന് ഡാനി പറയുന്നു.

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഓണ്‍ലൈന്‍ മീഡിയ എന്നെ വിളിച്ച് അഭിമുഖം എടുത്തിരുന്നു. ആ സമയത്ത് മനു അങ്കിളിലെ ബാക്കിയുള്ളവരെ ഒക്കെ അവര്‍ തപ്പി കണ്ടുപിടിച്ച് എനിക്ക് നമ്പര്‍ തന്നിരുന്നു. അതിന് ശേഷം രണ്ട് മൂന്ന് പ്രാവിശ്യം ഞങ്ങള്‍ സംസാരിക്കുകയൊക്കെ ചെയ്തിട്ടുണ്ട്.

  സോണിയ ആണ് അതിലൊരാള്‍, അവരിപ്പോഴും തമിഴില്‍ അഭിനയിക്കുന്നുണ്ട്. പിന്നെ അനൂപ് എന്ന കഥാപാത്രം ചെയ്ത ആളെ ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. അമിത്ത് എന്നോ മറ്റോ ആണ് അവന്റെ പേര്. കര്‍ണാടകയില്‍ നിന്ന് വന്നതായിരുന്നു.

  ഇത്രയും കാലം എവിടെയായിരുന്നുവെന്ന് ചോദിച്ചാല്‍ ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു. പഠിത്തം കഴിഞ്ഞതിന് ശേഷം കുറച്ച് ബിസിനസുകളൊക്കെ ഉണ്ടായി. അതൊക്കെ ചെയ്ത് പോവുന്നു. എറണാകുളത്താണ് ഞാന്‍ ജനിച്ചത്. ഇപ്പോഴും എറണാകുളത്ത് തന്നെ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ ഒട്ടും ആക്ടീവല്ല, അതുകൊണ്ടാവും പലരും എന്നെ കാണാത്തത്.

  ആദ്യ സിനിമയ്ക്ക് ശേഷം ഞാന്‍ കാര്യമായി ഒന്നിനും ശ്രമിച്ചിട്ടില്ല. കോണ്‍ടാക്ട് സൂക്ഷിക്കാനൊക്കെ ഞാന്‍ ഭയങ്കര മോശമായിരുന്നു. ഡെന്നീസ് അങ്കിളുമായിട്ട് ഇടയ്ക്ക് ബന്ധപ്പെട്ടിരുന്നു. മമ്മൂക്കയെ പോയി കാണാനും, അദ്ദേഹം അന്വേഷിക്കുന്നുണ്ടെന്ന് ഡെന്നീസ് അങ്കിള്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ പേടിയാണെന്ന് പറഞ്ഞ് പോയില്ലെന്ന് ഡാനി പറയുന്നു.

  English summary
  Mammootty Starrer Manu Uncle Fame Dany Opens Up About His First Movie Experience. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X