മമ്മൂക്കയുടെ മിന്നുന്ന പ്രകടനത്തിന് വൻവരവേൽപ്പ്! 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ഷൈലോക്ക്...
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രമായിരുന്നു ഷൈലോക്ക്. അതീവ സ്റ്റൈലീഷ് ലുക്കിലായിരുന്നു ചിത്രത്തിൽ മമ്മൂക്ക പ്രത്യക്ഷപ്പെട്ടത്. ഇത് തുടക്കത്തിൽ തന്നെ പ്രേക്ഷകരിൽ അതീവ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. രാജാധിരാജ , മാസ്റ്റർപീസിന ശേഷം വീണ്ടും അജയ് വാസുദേവ്, മമ്മൂട്ടി കൂട്ട്ക്കെട്ടിൽ പിറന്ന ചിത്രമായിരുന്നു ഇത്. കാത്തിരിപ്പിനും ആകാംക്ഷയ്ക്കും ഒടുവിൽ ജനുവരി 23 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
പോയ വർഷം മമ്മൂട്ടിയെ സംബന്ധിച്ച് ഒരു മികച്ച വർഷമായിരുന്നു. 2019 ൽ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും മികച്ച കളക്ഷൻ നേടിയിരുന്നു. ഈ വർഷം തുടക്കത്തിലും ഇതു തന്നെ ആവർത്തിക്കുകയാണ്. തിയേറ്ററുകൾ ആഘോഷമാക്കിയ ഷൈലോക്ക് കളക്ഷനിലും വൻ മുന്നേറ്റം നടത്തുകയാണ്.

2020 ലെ മമ്മൂക്കയുടെ ആദ്യ ചിത്രമായിരുന്നു ഷൈലോക്ക്. ജനുവരി 23 ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിത മറ്റൊരു നേട്ടവുമായി ഷൈലോക്ക്. 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. ഷൈലോക്ക് ടീം തന്നെയാണ് തങ്ങളുടെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത് . പ്രേക്ഷകരോടുളള നന്ദിയും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ മാസ് ആക്ഷൻ ചിത്രമാണ് ഷൈലോക്ക്. ബോസ് എന്ന പലിശക്കാരനെയാണ് മമ്മൂക്ക അവതരിപ്പിച്ചത്. എല്ലാവിഭാഗത്തിലുമുള്ള പ്രേക്ഷകരെ ഒരുപോലെ എന്റടെയ്ൻ ചെയ്യാൻ ചിത്രത്തിനായിരുന്നു. പ്രദർശനത്തിനെത്തിയ ആദ്യ ദിനം മുതൽ തിയേറ്ററുകളിൽ നിറഞ്ഞ സദസുകളിലായിരുന്നു ചിത്രം പ്രദർശിപ്പിച്ചത്. കേരളത്തില്‍ നിന്നു മാത്രമായി ആദ്യ നാല് ദിവസം കൊണ്ട് ചിത്രം 14 കോടിക്കടുത്ത് നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

യുഎഇ-ജിസിയില്‍ നിന്നും 10 കോടിക്കടുത്ത് നേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മറ്റ് വിദേശ രാജ്യങ്ങളിലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഷൈലോക്കിന്റെ ആഗോള കളക്ഷന്‍ നാല് ദിവസം കൊണ്ട് 25-30 കോടിക്കടുത്താണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് മെഗാസ്റ്റാറിന്റെ ഷൈലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ കരിയറിൽ സ്റ്റൈലീഷ് കഥാപാത്രങ്ങൾ നൽകിയ സംവിധായകനാണ് അജയ് വാസുദേവ്. ചിത്രത്തിൽ രണ്ട് ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിക്കൊപ്പം തമിഴ് താരം രാജ്കിരണും സിനിമയില്‍ പ്രധാന വേഷത്തിയിരുന്നു. ചിത്രത്തിന്റെ ആദ്യം മുതൽ അവസാനം വരെ മമ്മൂക്ക ചിത്രത്തിൽ നിറഞ്ഞാടുകയായിരുന്നു.


Click it and Unblock the Notifications











