മമ്മൂട്ടി ശരിക്കും അത്ഭുതമായത് ഇപ്പോഴാണ്! യാത്ര കാണാന്‍ സീറ്റില്ല, ആരാധകര്‍ ചെയ്ത പരിപാടി ഇങ്ങനെ!

Recommended Video

തീയറ്ററിൽ നിന്ന് കൊണ്ട് മമ്മൂക്കയെ കാണാൻ തെലുങ്ക് ജനത | filmibeat Malayalam

മലയാള സിനിമയുടെ മെഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും നല്ല വര്‍ഷങ്ങളില്‍ ഒന്നാണ് 2019. ഫെബ്രുവരിയിലെത്തിയ രണ്ട് സിനിമകളിലൂടെ അദ്ദേഹം വിസ്മയമായി മാറി കൊണ്ടിരിക്കുകയാണ്. തമിഴില്‍ നിര്‍മ്മിച്ച പേരന്‍പ് തിയറ്ററുകളിലേക്ക് എത്തിയതിന് പിന്നാലെ തന്നെ തെലുങ്കിലൊരുക്കിയ യാത്രയും റിലീസ് ചെയ്തു. രണ്ട് സിനിമകളും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നതാണ്. റിലീസ് ദിവസം മുതല്‍ പിന്നീടിങ്ങോട്ട് പ്രേക്ഷകരെ കൈയിലെടുത്തിരിക്കുകയാണ് ഇരു ചിത്രങ്ങളും.

ഒരേ പ്രധാന്യത്തോടെ ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളിലാണ് മമ്മൂട്ടി നിറഞ്ഞ് നില്‍ക്കുന്നതെന്നുള്ളതാണ് ശ്രദ്ധേയം. പേരന്‍പിന്റെ റിലീസിന് ശേഷം ഒരാഴ്ച കഴിഞ്ഞെത്തിയ യാത്രയാണിപ്പോള്‍ തരംഗം സൃഷ്ടിക്കുന്നത്. തെലുങ്ക് നാട്ടില്‍ യാത്ര കാണാന്‍ ആരാധകരുടെ തിക്കും തിരക്കുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഹൈദരാബാദിലെ ഒരു തിയറ്ററില്‍ യാത്ര കാണാന്‍ വന്ന പ്രേക്ഷകര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

 എങ്ങും യാത്രയുടെ തരംഗം

എങ്ങും യാത്രയുടെ തരംഗം

മമ്മൂട്ടി രണ്ട് പതിറ്റാണ്ടിന് ശേഷം തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് യാത്ര. മഹി രാഘവ് സംവിധാനം ചെയ്ത് 70 എംഎം എന്റര്‍ടെയിന്‍മെന്റ്‌സ് നിര്‍മ്മിച്ച യാത്ര ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയാണ് പറയുന്നത്. തെലുങ്കില്‍ നിര്‍മ്മിച്ച സിനിമ മലയാളത്തിലും തമിഴിലുമടക്കം തെന്നിന്ത്യന്‍ സിനിമ ലോകത്ത് യാത്ര തരംഗമായി കൊണ്ടിരിക്കുകയാണ്. റിലീസിന് മുന്‍പ് പല പ്രതിസന്ധികള്‍ ഉടലെടുത്തിരുന്നെങ്കിലും ഫെബ്രുവരി എട്ടിന് തന്നെ ചിത്രം തിയറ്ററുകളിലേക്ക് എത്തി.

വൈറലാവുന്ന ചിത്രം

വൈറലാവുന്ന ചിത്രം

സോഷ്യല്‍ മീഡിയ വഴി ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു യാത്ര പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നത്. സിനിമ കാണാന്‍ തിയറ്ററിലെത്തിയ പ്രേക്ഷകരില്‍ പലര്‍ക്കും സീറ്റ് ലഭിച്ചിരുന്നില്ല. ഇതോടെ ഒരുവിധം ആളുകളും സിനിമ നിന്ന് കൊണ്ട് കാണുകയായിരുന്നു. ആരാധകര്‍ ഏറ്റെടുത്ത ചിത്രം വലിയ പ്രചാരത്തോടെയാണ് വൈറലായി കൊണ്ടിരിക്കുന്നത്. തെലുങ്ക് നാടിന്റെ പ്രിയപ്പെട്ട നേതാവ് വൈഎസ്ആറിന് പുതിയ രൂപം നല്‍കിയ മമ്മൂട്ടിയ്ക്കും വമ്പന്‍ കൈയടിയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

 യാത്രയുടെ റിലീസ്

യാത്രയുടെ റിലീസ്

യാത്രയുടെ റിലീസ് കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നെങ്കിലും നീണ്ട് പോവുകയായിരുന്നു. ഒടുവില്‍ വിദേശ രാജ്യങ്ങളിലും തുല്യ പ്രധാന്യത്തോടെ യാത്ര എത്തിയിരിക്കുകയാണ്. യുഎഇ, ജിസിസി സെന്ററുകളില്‍ 60 ലൊക്കേഷനുകളിലായി 500 ഷോ ആണ് റിലീസ് ദിവസം ലഭിച്ചിരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒരേടാണ് വൈഎസ്ആര്‍ റെഡ്ഡിയുടേത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ കാര്യമാണ് പറയുന്നത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം.

 കളക്ഷന്‍ മിന്നിക്കുന്നു

കളക്ഷന്‍ മിന്നിക്കുന്നു

മമ്മൂട്ടി തന്റെ കരിയറിലെ ആദ്യ നൂറ് കോടി ക്ലബ്ബിലെത്താന്‍ പോവുന്നത് യാത്രയിലൂടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 6.90 കോടി രൂപയാണ് യാത്രയുടെ ആദ്യദിനം ആഗോളതലത്തില്‍ നിന്നും നേടിയത്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, യുഎഇ, ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. യുഎസ് ബോക്‌സോഫീസില്‍ ഏറ്റവും കരുത്തുറ്റ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. കേരളത്തിലും സിനിമ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X