മമ്മൂട്ടിയും ലാലു അലക്‌സും തമ്മില്‍?
ലാലു അലക്‌സും മമ്മൂട്ടിയും തമ്മില്‍ അധികാമരും അറിയാത്ത ഒരു സൗഹൃദ ബന്ധത്തിന്റെ കഥയുണ്ട്. ആ ബന്ധത്തിന്റെ ആഴം വെളിവായത് 1993 ല്‍ പുറത്തിറങ്ങിയ പാഥേയം എന്ന ചിത്രത്തിന്റെ കാസ്റ്റിങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ്.
തുടക്കകാലത്ത് മലയാള സിനിമയിലെ കൊടും വില്ലനായിരുന്നു ലാലു അലക്‌സ്. പതിറ്റാണ്ടുകളോളം അദ്ദേഹം നായകന്മാരുടെ അടിവാങ്ങിയും നായികമാരെ ബലാത്സംഗം ചെയ്തും മലയാളത്തിലെ വില്ലനിസവുമായി മുന്നോട്ടുപോകുകയായിരുന്നു.

കാലം പോകെ സ്ഥിരം വല്ലിന്‍ വേഷങ്ങളില്‍ ലാലുവിന് മടുപ്പുവന്നു തുടങ്ങി. അങ്ങനെ സിനിമയില്‍ നിന്ന് മാറി നില്‍ക്കാല്‍ ലാലു ആഗ്രഹിച്ചു. സിനിമകളൊന്നുമില്ലാതെ കുടുംബവും കൃഷയുമൊക്കെയായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ലാലു അലക്‌സ്.
പാഥേയം എന്ന ചിത്രത്തിലൂടെ ലാലു അലക്‌സിനെ വീണ്ടും തിരിച്ചുവിളിച്ചത് മമ്മൂട്ടിയാണ്. സംവിധായകന്‍ ഭരതന്‍ ആ വേഷം മറ്റൊരു നടന് വേണ്ടി ഒരുക്കിയതായിരുന്നു. കഥ കേട്ട മമ്മൂട്ടിയാണ് അത് തന്റെ തുടക്കകാല സുഹൃത്തായ ലാലു അലക്‌സിന് വേണ്ടി മാറ്റിവയ്ക്കണമെന്ന് ഭരതനോട് ആവശ്യപ്പെട്ടത്.
അത് ലാലു അലക്‌സിന്റെ പുനര്‍ജന്മമായിരുന്നു. ഹരികുമാരന്‍ മേനോന്‍ എന്ന വേഷത്തിലൂടെ വില്ലനില്‍ നിന്ന് മലയാളി മനസ്സിലേക്ക് നല്ലവനായി ചേക്കേറുകയായിരുന്നു ലാലു. പിന്നീട് ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിലുള്‍പ്പടെ നെഗറ്റീവ് ഷെയിഡുള്ള വേഷങ്ങള്‍ ചെയ്‌തെങ്കിലും വില്ലന്‍ ഗണത്തില്‍ മാത്രമായി കെട്ടികിടന്നില്ല.


Click it and Unblock the Notifications











