twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് ലാലിന് പറ്റിയ റോള്‍ അല്ലെ എന്ന് മമ്മൂക്ക പറഞ്ഞ സിനിമ,മെഗാസ്റ്റാര്‍ ചെയ്തപ്പോള്‍ സംഭവിച്ചത്‌

    By Prashant V R
    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമകള്‍ക്കെല്ലാം എന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. നിരവധി മുന്‍നിരസംവിധായകര്‍ക്കൊപ്പവും പുതിയ സംവിധായകര്‍ക്കൊപ്പവും എല്ലാം നടന്‍ സിനിമകള്‍ ചെയ്തിരുന്നു. മമ്മൂക്കയുടെതായി പുറത്തിറങ്ങിയ സിനിമകളും കഥാപാത്രങ്ങളും എല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. മമ്മൂട്ടിയെ നായകനാക്കി വിഎം വിനു സംവിധാനം ചെയ്ത സിനിമകളില്‍ ഒന്നായിരുന്നു പല്ലാവൂര്‍ ദേവനാരായണന്‍.

    1999ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് മമ്മൂക്ക എത്തിയത്. വിഎം വിനു തന്‌റെ കരിയറിന്റെ തുടക്കത്തില്‍ ചെയ്ത സിനിമകളില്‍ ഒന്നുകൂടിയായിരുന്നു പല്ലാവൂര്‍ ദേവനാരായണന്‍. ഗിരീഷ് പുത്തഞ്ചേരിയുടെ തിരക്കഥയിലായിരുന്നു ഈ മമ്മൂട്ടി ചിത്രം ഒരുങ്ങിയിരുന്നത്. മമ്മൂക്കയ്‌ക്കൊപ്പം നെടുമുടി വേണു, ദേവന്‍, ജഗദീഷ്, കവിയൂര്‍ പൊന്നമ്മ, കലാഭവന്‍ മണി, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

    പല്ലാവൂര്‍ ദേവനാരായണന്റെ

    പല്ലാവൂര്‍ ദേവനാരായണന്റെ റോള്‍ ആദ്യം മമ്മൂട്ടിയിലേക്കാണ് എത്തിയതെങ്കിലും അന്ന് മമ്മൂക്ക മോഹന്‍ലാലിന്റെ പേരായിരുന്നു ഈ റോളിനായി നിര്‍ദ്ദേശിച്ചത്. സിനിമയെകുറിച്ചും കഥാപാത്രത്തെ കുറിച്ചും പറഞ്ഞപ്പോള്‍ ഇത് ലാലിന് പറ്റിയ റോള്‍ അല്ലേ എന്നായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി. എന്നാല്‍ സംവിധായകന്‍ വിഎം വിനുവിന് ഈ റോള്‍ മമ്മൂക്ക തന്നെ ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

    അങ്ങനെ

    അങ്ങനെ മാസും ക്ലാസും നിറഞ്ഞ പല്ലാവൂര്‍ ദേവനാരായണനെ മെഗാസ്റ്റാര്‍ തന്നെ അവതരിപ്പിക്കുകയായിരുന്നു. സിനിമ ബോക്‌സോഫീല്‍ അത്ര വിജയമായില്ലെങ്കിലും പിന്നീട് മിനിസ്‌ക്രീനില്‍ വന്നപ്പോള്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. പല്ലാവൂര്‍ ദേവനാരായണന് പുറമെ ബസ് കണ്ടക്ടര്‍, വേഷം, ഫേസ് ടു ഫേസ് തുടങ്ങിയ സിനിമകളും മമ്മൂട്ടി വിഎം വിനു കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.

    ഇതില്‍ വേഷം,

    ഇതില്‍ വേഷം, ബസ് കണ്ടക്ടര്‍ തുടങ്ങിയ സിനിമകളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ വിജമായി മാറിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ബാലേട്ടന്‍ എന്ന ചിത്രമാണ് വിഎം വിനു സംവിധാനം ചെയ്തിരുന്നത്. 2003ലാണ് ബാലേട്ടന്‍ പുറത്തിറങ്ങിയിരുന്നത്. കുടുംബ പ്രേക്ഷകരും യുവാക്കളും ഒന്നടങ്കം ഒരേപോലെ ഏറ്റെടുത്ത ചിത്രമായിരുന്നു ബാലേട്ടന്‍. തിയ്യേറ്ററുകളില്‍ ലഭിച്ച അതേ സ്വീകരണം സിനിമ ചാനലില്‍ വന്നപ്പോഴും ലഭിച്ചിരുന്നു.

    മമ്മൂട്ടി, മോഹന്‍ലാല്‍

    മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്ക് പുറമെ ശ്രീനിവാസന്‍, ജയറാം, ജഗദീഷ് തുടങ്ങിയവരെയും നായകന്മാരാക്കി സിനിമകള്‍ ചെയ്ത സംവിധായകനാണ് വിഎം വിനു. 2004ലാണ് മമ്മൂട്ടി വിഎം വിനു കൂട്ടുകെട്ടില്‍ വേഷം പുറത്തിറങ്ങിയത്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വേഷത്തിന്‌റെ വിജയത്തിന് പിന്നാലെയാണ് ബസ് കണ്ടക്ടര്‍ എന്ന ചിത്രവും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്. മമ്മൂട്ടി കണ്ടക്ടര്‍ വേഷത്തില്‍ എത്തിയ ചിത്രവും തിയ്യേറ്ററുകളില്‍ വിജയമായിരുന്നു.

    Read more about: mammootty
    English summary
    Mammootty Suggested Mohanlal For Pallavur Devanarayanan Title Role, Later Megastar Reprise It
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X