ദിലീപും കാവ്യ മാധവനും വന്നത് പോലെ ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂട്ടിയും; ഒരു ദിവസം വൈറലായ 2 താരദമ്പതിമാര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ ഏറ്റവും പുതിയ ഫോട്ടോസ് അതിവേഗമാണ് വൈറലായി മാറുന്നത്. അടുത്തിടെ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു കാലങ്ങള്‍ക്ക് ശേഷം താരരാജാക്കന്മാര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്ക് കാണാന്‍ സാധിച്ചത്. മമ്മൂട്ടിയുടെ പുതിയ ലുക്കിനെ കുറിച്ചും വലിയ ചര്‍ച്ചകളായിരുന്നു.

ഇപ്പോഴിതാ വീണ്ടും മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. തൊട്ട് പിന്നാലെ ഭാര്യ സുല്‍ഫത്തിനൊപ്പം നില്‍ക്കുന്ന മെഗാസ്റ്റാറിന്റെ ഫോട്ടോയും ഇന്റര്‍നെറ്റിനെ നിശ്ചലമാക്കി. മമ്മൂട്ടി-സുല്‍ഫത്ത് ദമ്പതിമാര്‍ മാത്രമല്ല കഴിഞ്ഞ ദിവസം മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട മറ്റൊരു താരദമ്പതിമാരും സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു.

താരദമ്പതിമാരുടെ പുത്തന്‍ ചിത്രങ്ങള്‍

ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ഇരുന്ന മമ്മൂട്ടി 275 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. പിന്നാലെ കല്യാണങ്ങള്‍ക്കും മറ്റ് ആഘോഷങ്ങളിലുമൊക്കെ പങ്കെടുത്ത് സജീവമാവുകയാണ്. മുടിയും താടിയും വളര്‍ത്തി വീണ്ടുമൊരു ചുള്ളന്‍ ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജീന്‍സും ഡെനിം ഷര്‍ട്ടും ധരിച്ച് സിംപിള്‍ ലുക്കിലായിരുന്നു താരരാജാവ് എത്തിയത്.

 താരദമ്പതിമാരുടെ പുത്തന്‍ ചിത്രങ്ങള്‍

മമ്മൂട്ടിയുടെ സിംഗിള്‍ ഫോട്ടോസ് വന്നതിന് പിന്നാലെ ഭാര്യ സുല്‍ഫത്തിനൊപ്പമുള്ളതും എത്തി. മമ്മൂട്ടിയോട് ചേരുന്നത് പോലെ കറുപ്പ് നിറമുള്ള ചുരിദാറും തട്ടവുമൊക്കെ ഇട്ടാണ് താരപത്‌നി ചിത്രങ്ങളിലുള്ളത്. ഒരു വിവാഹ വിരുന്നില്‍ പങ്കെടുക്കാനായി എത്തിയതാണ് ഇരുവരുമെന്നാണ് റിപ്പോര്‍ട്ടകളില്‍. വിംഗ്‌സ് മീഡിയയാണ് ഫോട്ടോസ് പകര്‍ത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്ക് തൊട്ട് മുന്‍പ് നടന്‍ ദിലീപും കാവ്യ മാധവനും ഒന്നിച്ചുള്ളതും പ്രചരിച്ചിരുന്നു.

 താരദമ്പതിമാരുടെ പുത്തന്‍ ചിത്രങ്ങള്‍

നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ദിലീപിനെയും കാവ്യ മാധവനെയും ഏറെ കാലത്തിന് ശേഷം ആരാധകര്‍ കാണുന്നത്. ഇപ്പോള്‍ വീണ്ടും ഇരുവരുടെയും അടുത്ത സുഹൃത്തിന്റെ വിവാഹചടങ്ങിനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. കറുപ്പ് നിറമുള്ള കുര്‍ത്തയാണ് ദിലീപിന്റെ വേഷം. അതേ തുണിയില്‍ ഒരുക്കിയ ചുരിദാറും ചുവപ്പ് നിറമുള്ള ഷാളുമായിരുന്നു കാവ്യയുടെ വേഷം. ഇരുവരും കൈ ചേര്‍ത്ത് പിടിച്ച് നടന്ന് വരുന്ന ഫോട്ടോസാണ് ആദ്യം പുറത്ത് വന്നത്.

താരദമ്പതിമാരുടെ പുത്തന്‍ ചിത്രങ്ങള്‍

പിന്നാലെ വിവാഹവേദിയില്‍ നിന്നും സംസാരിക്കുന്നതും ആരാധകര്‍ക്കൊപ്പം എടുത്ത സെല്‍ഫി ചിത്രങ്ങളുമെല്ലാം ഫാന്‍സ് പേജുകളില്‍ നിറഞ്ഞു. കൊവിഡ് കാലമായതിനാല്‍ മക്കളെ കൂട്ടാതെ താരദമ്പതിമാര്‍ മാത്രമാണ് ചടങ്ങിനെത്തിയത്. അങ്ങനെ ഒരു ദിവസം രണ്ട് താരദമ്പതിമാര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നിന്നു എന്ന സവിശേഷതയും കഴിഞ്ഞ ദിവസമുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X