മമ്മൂട്ടി - സുല്‍ഫത്ത് ചില അപൂര്‍വ്വ ചിത്രങ്ങള്‍; വിവാഹ വാര്‍ഷികം സ്‌പെഷ്യല്‍

By Aswathi

മലയാള സിനിമയ്ക്കകത്തെ മാതൃകാ ദമ്പതികളാണ് മമ്മൂട്ടിയും സല്‍ഫത്തും. മെയ് ആറിന് ഈ ദാമ്പത്യം മുപ്പത്തിയാറാം വാര്‍ഷികം ആഘോഷിച്ചു. മകന്‍ ദുല്‍ഖര്‍ സല്‍മാന് ഉള്‍പ്പടെ മലയാളത്തിലെ ഒത്തിരി യുവാക്കള്‍ക്ക് മാതൃകയാണ് മമ്മൂട്ടി-സുല്‍ഫത്ത് ദാമ്പത്യ ജീവിതം.

1979 ന് വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചതുപ്രകാരമുള്ള ഒരു അറേഞ്ച് മാരേജായിരുന്നു സുല്‍ഫത്തിന്റെയും മമ്മൂട്ടിയുടെയും. വിവാഹ ശേഷം മമ്മൂട്ടിയ്ക്ക് സിനിമയില്‍ അവസരം ലഭിയ്ക്കുകയും അദ്ദേഹം പെട്ടന്ന് തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

സുല്‍ഫത്ത് തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നതിലുപരി തനിക്കുള്ള ഒരേയൊരു പെണ്‍സുഹൃത്താണെന്നാണ് മമ്മൂട്ടി പറയാറുള്ളത്. കുടുംബത്തിലേക്ക് കടക്കുമ്പോള്‍ ഒരു 'പെര്‍ഫക്ട് ഫാമിലി മാനാ'ണ് മമ്മൂട്ടി. കുടുംബത്തിലെ മൂത്ത കുട്ടിയാണ് തനിക്ക് മമ്മൂട്ടിയെന്നാണ് സുല്‍ഫത്ത് പറയാറുള്ളത്. ഇനി കുറച്ചു കാര്യങ്ങള്‍ ചിത്രങ്ങള്‍ പറയും, തുടര്‍ന്ന് വായിക്കൂ...

വിവാഹം

മമ്മൂട്ടി - സുല്‍ഫത്ത് ചില അപൂര്‍വ്വ ചിത്രങ്ങള്‍; വിവാഹ വാര്‍ഷികം സ്‌പെഷ്യല്‍

പൂര്‍ണമായുമൊരു അറേഞ്ച് മാരേജായിരുന്നു. 1979 ലാണ് മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം നടന്നത്. ആ വര്‍ഷം തന്നെ മമ്മൂട്ടി സിനിമയിലേക്കും കടന്നു.

സുറുമിയും ദുല്‍ഖറും

മമ്മൂട്ടി - സുല്‍ഫത്ത് ചില അപൂര്‍വ്വ ചിത്രങ്ങള്‍; വിവാഹ വാര്‍ഷികം സ്‌പെഷ്യല്‍

സുറുമിയും ദുല്‍ഖര്‍ സല്‍മാനുമാണ് മമ്മൂട്ടിയുടെയും സല്‍ഫത്തിന്റെയും മക്കള്‍. 1982 ന് സുറുമിയും 1986 ന് ദുല്‍ഖര്‍ സല്‍മാനും പിറന്നു.

ചെന്നൈയില്‍ താമസം

മമ്മൂട്ടി - സുല്‍ഫത്ത് ചില അപൂര്‍വ്വ ചിത്രങ്ങള്‍; വിവാഹ വാര്‍ഷികം സ്‌പെഷ്യല്‍

മമ്മൂട്ടി കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു. സുറുമിയുടെയും ദുല്‍ഖറിന്റെയും പ്രഥമ വിദ്യാഭ്യാസം അവിടെയായിരുന്നു. പിന്നീട് കൊച്ചി, പനമ്പള്ളി നഗറിലേക്ക് മാറി.

കംപ്ലീറ്റ് ഫാമിലി മാന്‍

മമ്മൂട്ടി - സുല്‍ഫത്ത് ചില അപൂര്‍വ്വ ചിത്രങ്ങള്‍; വിവാഹ വാര്‍ഷികം സ്‌പെഷ്യല്‍

കുടുംബത്തിലേക്കെത്തുമ്പോള്‍ മമ്മൂട്ടി ഒരു 'കംപ്ലീറ്റ് ഫാമിലി മാന്‍' ആണ്. മലയാളത്തിലെ യുവ സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും മാതൃകയാണ് സുല്‍ഫത്ത്-മമ്മൂട്ടി ദാമ്പത്യം

സുറുമിയുടെ വിവാഹം

മമ്മൂട്ടി - സുല്‍ഫത്ത് ചില അപൂര്‍വ്വ ചിത്രങ്ങള്‍; വിവാഹ വാര്‍ഷികം സ്‌പെഷ്യല്‍

സുറുമിയുടെ വിവാഹത്തിനിടെ എടുത്ത ഫോട്ടോയാണിത്. ഡോ. മുഹമ്മജ് റഹാന്‍ സയ്ദാണ് സുറുമിയെ വിവാഹം ചെയ്തത്. ഇരുവരും ഇപ്പോള്‍ കുടുംബത്തോടൊപ്പം ബാംഗ്ലൂരില്‍ സെറ്റില്‍ഡ് ആണ്.

മമ്മൂട്ടിയുടെ കുടുംബം

മമ്മൂട്ടി - സുല്‍ഫത്ത് ചില അപൂര്‍വ്വ ചിത്രങ്ങള്‍; വിവാഹ വാര്‍ഷികം സ്‌പെഷ്യല്‍

കുടുംബത്തിലെ മൂത്ത പുത്രനാണ് മമ്മൂട്ടി. രണ്ട് അനുജന്മാരും മൂന്ന് സഹോദരികളുമുണ്ട്. ഈ ചിത്രത്തില്‍ മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനുമൊപ്പം മമ്മൂട്ടിയുടെ അനുജന്മാരായ ഇബ്രാഹിം കുട്ടിയെയും സക്കറിയെയും കാണാം

ഇതാണ് മമ്മൂട്ടി ഫാമിലി

മമ്മൂട്ടി - സുല്‍ഫത്ത് ചില അപൂര്‍വ്വ ചിത്രങ്ങള്‍; വിവാഹ വാര്‍ഷികം സ്‌പെഷ്യല്‍

മമ്മൂട്ടി കുടുംബത്തിന്റെ ലേറ്റസ് ഫോട്ടോയാണ്. ചിത്രത്തില്‍ മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനുമൊപ്പം സുറുമിയും ദുല്‍ഖര്‍ സല്‍മാനും ഉണ്ട്

മാതൃകാ ദമ്പതികള്‍

മമ്മൂട്ടി - സുല്‍ഫത്ത് ചില അപൂര്‍വ്വ ചിത്രങ്ങള്‍; വിവാഹ വാര്‍ഷികം സ്‌പെഷ്യല്‍

മലയാള സിനിമാ ഇന്റസ്ട്രിയിലെ മാതൃകാ ദമ്പതികളായാണ് മമ്മൂട്ടിയെയും സുല്‍ഫത്തിനെയും കാണുന്നത്

ദുല്‍ഖറിന്റെ കല്യാണം

മമ്മൂട്ടി - സുല്‍ഫത്ത് ചില അപൂര്‍വ്വ ചിത്രങ്ങള്‍; വിവാഹ വാര്‍ഷികം സ്‌പെഷ്യല്‍

ദുല്‍ഖര്‍ സല്‍മാന്റെ വിവാഹത്തിനിടെ എടുത്ത ചിത്രമാണിത്. ചെന്നൈയില്‍ ആര്‍ക്കിടെക്ടറായി ജോലി നോക്കുന്ന അമാല്‍ സൂഫിയയാണ് ദുല്‍ഖറിന്റെ ഭാര്യ

വിവാഹ വാര്‍ഷികാശംസകള്‍

മമ്മൂട്ടി - സുല്‍ഫത്ത് ചില അപൂര്‍വ്വ ചിത്രങ്ങള്‍; വിവാഹ വാര്‍ഷികം സ്‌പെഷ്യല്‍

മലയാളത്തിന്റെ മാതൃകാ ദമ്പതികള്‍ക്ക് ഞങ്ങളുടെ വിവാഹവാര്‍ഷികാശംസകള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X