സുരാജിനെ പൊളിച്ചടുക്കിയ മമ്മൂട്ടിയുടെ ഇന്റര്‍വ്യൂ! വൈറല്‍ വീഡിയോ
ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. സൂപ്പര്‍ താര ചിത്രങ്ങളിലൂടെയാണ് സുരാജ് മോളിവുഡില്‍ തിളങ്ങിയത്. കോമഡി വേഷങ്ങള്‍ക്കൊപ്പമാണ് സീരിയസ് റോളുകളും സുരാജ് വെഞ്ഞാറമൂട് ചെയ്തുതുടങ്ങിയത്. തിരുവനന്തപുരം ഭാഷ കൊണ്ടാണ് സുരാജ് സിനിമയില്‍ കൂടുതല്‍ തിളങ്ങിയിരുന്നത്. രാജമാണിക്യം എന്ന ഹിറ്റ് ചിത്രത്തിനായി മമ്മൂട്ടിയെ തിരുവനന്തപുരം ഭാഷ പഠിപ്പിച്ചത് സുരാജായിരുന്നു. ടെലിവിഷന്‍ പരിപാടികളില്‍ സുരാജിന്റെ പ്രകടനം കണ്ട മെഗാസ്റ്റാര്‍ നടനെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു.
2005ല്‍ പുറത്തിറങ്ങിയ രാജമാണിക്യം തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. രാജമാണിക്യത്തിന് പിന്നാലെയാണ് സുരാജും സിനിമകളില്‍ സജീവമായത്. മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ സഹനടനായി സുരാജ് തിളങ്ങിയിരുന്നു. മമ്മൂട്ടിയും സുരാജും തമ്മിലുളള ഒരു അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു. സുരാജിനെ പൊളിച്ചടുക്കി കൊണ്ടാണ് വീഡിയോയില്‍ മമ്മൂട്ടി സംസാരിക്കുന്നത്.

അഭിമുഖത്തിന്റെ തുടക്കത്തില്‍ തന്നെ മമ്മൂക്കയ്ക്ക് പണി കൊടുത്തുകൊണ്ടാണ് സുരാജ് തുടങ്ങുന്നത്. വളരെയേറെ തിരക്കുകള്‍ മാറ്റിവെച്ചുകൊണ്ടാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. എന്നെക്കുറിച്ച് എന്താണ് പറയാനുളളത് മമ്മൂക്ക എന്ന് ചോദിച്ചുകാണ്ടാണ് സുരാജ് തുടങ്ങുന്നത്. സുരാജിന്റെ ചോദ്യത്തില്‍ ഞെട്ടിയ മമ്മൂട്ടി ശരിക്കും സുരാജേട്ടന്റെ സ്ഥലം എവിടെയാണെന്ന് ചോദിക്കുന്നു.

ഞാന്‍ വെഞ്ഞാറമൂട് കാരനാണെന്നായിരുന്നു സുരാജിന്റെ മറുപടി. ഇത് കേട്ട് സുരാജേട്ടന്റെ വീട്ടുപേരായിരിക്കും വെഞ്ഞാറമൂടെന്ന് കരുതിയതായി മമ്മൂട്ടി പറഞ്ഞു. ആളുകളെ വെച്ച് നോക്കുമ്പോള്‍ വെഞ്ഞാറമൂട് എന്ന് വീട്ടുപേര് എന്നായിരിക്കും എന്ന് കരുതിയതായി സുരാജിനെ കളിയാക്കി മമ്മൂട്ടി പറഞ്ഞു. വെഞ്ഞാറമൂട് ശരിക്കും എവിടെയാണെന്ന് ആയിരുന്നു മമ്മൂട്ടിയുടെ അടുത്ത ചോദ്യം.

ശരിക്കു പറഞ്ഞാല്‍ തിരുവനന്തപുരത്തിന്റെ ഒരു ബൃഹത്തായ ഒരു സ്ഥലമാണെന്ന് സുരാജ് പറയുന്നു. കലാപരമായും സാഹിത്യപരമായും സാംസ്‌കാരികപരമായുമൊക്കെ കേരളത്തിനൊക്കെ തന്നെ മാതൃകയായി കൊണ്ടിരിക്കുന്ന സ്ഥലമാണ് വെഞ്ഞാറമൂട്. തുടര്‍ന്ന് ഇത്രയും സാംസ്‌കാരികവും കലാപരമായും ഉളള ആള്‍ക്കാര് ജനിച്ചുവളര്‍ന്ന നാട്ടില് സുരാജ് ജനിച്ചത് വളരെ കഷ്ടമായി പോയി. ആ നാടിന് ഒരു അപമാനമായി താങ്കള്‍ എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇതിന് ചിരിച്ചുകൊണ്ടായിരുന്നു സുരാജിന്റെ മറുപടി വന്നത്.

ഞാന്‍ അപമാനമാണെന്ന് ആരും പറയുന്നില്ലെന്നും ശരിക്കും വെഞ്ഞാറമൂടിനെ പ്രശസ്തിയിലേക്ക് നയിപ്പിച്ചത് താനാണെന്നാണ് പലരും പറയുന്നത്. സുരാജ് പറഞ്ഞു. തുടര്‍ന്ന് വെഞ്ഞാറമൂടിലെ പ്രശസ്തരായ ആളുകള്‍ ആരൊക്കെയാണെന്ന് മമ്മൂട്ടി ചോദിച്ചു. ഇതിന് മറുപടിയായി മൂന്ന് ആളുകളുടെ പേരുകള്‍ സുരാജ് പറഞ്ഞു. തുടര്‍ന്ന് മമ്മൂക്കയെ ആദ്യമായി കണ്ടത് എവിടെ വെച്ചാണെന്ന് സുരാജ് പറഞ്ഞൂ.

നേരിട്ട് കണ്ടത് കൈരളി ടിവിയില്‍ വെച്ചാണെന്ന് നടന്‍ പറയുന്നു. ഇത് കേട്ട് ഇപ്പോഴും കാണുന്നത് കൈരളി ടിവിയില്‍ വെച്ചായിരുന്നു എന്നാണ് മമ്മൂട്ടിയുടെ മറുപടി. ജഗപൊഗ പരിപാടിയില്‍ വെച്ചാണ് മമ്മൂക്ക തന്നെ കണ്ടെത്തിയതെന്നും സുരാജ് ഓര്‍ക്കുന്നു. ഇത് കേട്ട് ഏത് നേരത്താണോ എനിക്ക് അത് കാണാന്‍ തോന്നിയതെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. തുടര്‍ന്ന് തന്റെ പരിപാടി കണ്ടിട്ടാണ് മമ്മൂക്കയ്ക്ക് കൂടുതല്‍ കോമഡിയൊക്കെ കിട്ടിയെതെന്ന് സുരാജ് പറഞ്ഞു.


Click it and Unblock the Notifications