ചെറുപ്പം മുതൽ കണ്ട ഒരു സ്വപ്നം ഇനിയും ബാക്കി!!വല്ലാതെ ആഗ്രഹിച്ചിരുന്നു,വെളിപ്പെടുത്തലുമായി മമ്മൂക്ക

ഒരു വ്യക്തിയെ സന്തോഷവാനോ സന്തോഷവതിയോ ആക്കുന്നത് സമൂഹമോ കൂടെയുളേള ആളുകളൊയല്ല അല്ല

Recommended Video

പഴയകാല സിനിമ സ്വപ്നം പങ്കുവെച്ച് മമ്മൂട്ടി

ലോകത്തിൽ എവിടെ മലയാളികളുണ്ടോ അവിടെയെല്ലാം മമ്മൂക്ക ആരാധകരുമുണ്ട്. മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് താരം. മലയാളത്തിൽ എത്ര ജനറോഷൻ മാറി വന്നാലും ഇക്ക എന്നും പ്രേക്ഷകർക്ക് ഇക്ക തന്നെയായിരിക്കും. മലയാള സിനിമയിലേയ്ക്ക് ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ച് സൂപ്പർ സ്റ്റാർ പദവി ലഭിച്ചതല്ല. കഠിനമായ പ്രയത്നത്തിന്റെ ഫലമാണ് ഇന്ന് അദ്ദേഹത്തിനു ലഭിക്കുന്ന പ്രേക്ഷക പിന്തുണ.

തന്റെ സിനിമ ജീവിതത്തിൽ താൻ കടന്നു പോയ വഴികളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും അദ്ദേഹം തുറന്നു പറയുകയാണ്. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന നക്ഷത്രത്തിളക്കം എന്ന പരിപാടിയിലായിരുന്നു അദ്ദേഹം ഈക്കാര്യം തുറന്നു പറഞ്ഞത്. ഇത്രയും ഉയരത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ചോ എന്ന അവതാരകയുടെ ചോദ്യത്തിലൂടെയാണ് തുടക്കം.

പ്രതീക്ഷിച്ചിരുന്നില്ല

പ്രതീക്ഷിച്ചിരുന്നില്ല

സിനിമ എന്നത് തന്റെ ഒരു വികാരമായിരുന്നു. വില്ലന്റെ കൂടെ നിന്ന് യെസ് ബോസ് എന്നു പറയുന്ന രംഗം മാത്രമേ തന്റെ മനസിൽ ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ അതൊക്കെ എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് തനിയ്ക്ക് സിനിമയിൽ നിന്ന് ലഭിച്ചതെല്ലാം ഭാഗ്യം കൊണ്ട് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് വേണ്ടി കൈയും കാലും വരെ തല്ലിയൊടിക്കാൻ വരെ താൻ തയ്യാറായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നാടക നടനാകാൻ ആഗ്രഹം

നാടക നടനാകാൻ ആഗ്രഹം

വലിയ നടൻ ആകണമെന്നൊന്നും തനിയ്ക്ക് ആഗ്രഹമില്ലായികരുന്നു. ഒരു നാടക നടനാകാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോഴും അത് ആഗ്രഹമായി തന്നെ അവശേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണല്ലോ. അതേസമയം സിനിമയിൽ‌ എത്താതെ വെറെ വല്ലയിടത്തും എത്തിരുന്നെങ്കിൽ തലതെറിച്ചു പോയേനെ എന്നും അദ്ദേഹം പറഞ്ഞു.

ബാല താരമാകാൻ ആഗ്രഹിച്ചു

ബാല താരമാകാൻ ആഗ്രഹിച്ചു

സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് സ്വപ്നം കണ്ട വ്യക്തിയായിരുന്നു അദ്ദേഹം. എട്ട്, ഒൻപത് വയസിൽ തന്നെ സിനിമയിൽ കയറണമെന്ന് ആഗ്രഹിച്ചിരുന്നു. ബാലതാരമാകാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നുവത്രെ. അതിനായി സകല സിനിമകളും കാണുകയും സിനിമ മാസികകളും വായിക്കുമായിരുന്നു. അന്ന് പുറത്തു വരുന്ന എല്ലാ പാട്ടു കളും ഒന്നുവിടാതെ കേൾക്കുമായിരുന്നു. കൂടാതെ സിനിമയെ കുറിച്ച് എവിടെന്നാല്ലാം വിവരം ലഭിക്കുമോ അതൊക്കെ ശേഖരിക്കുമായിരുന്നെന്നും മമ്മൂട്ടി പറഞ്ഞു.

 പോസിറ്റീവ് എനർജി

പോസിറ്റീവ് എനർജി

എപ്പോഴും ചിരിച്ച് സന്തോഷവനായി നിൽക്കുന്ന താരത്തിനെയാണ് കാണുന്നത്. പെതു വേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ മുഖത്ത് ഒരു ചിരിയും സന്തോഷവും എപ്പോഴും ഉണ്ടാകാറുണ്ട്. ഇതിന്റെ ഹഹസ്യമെന്താണെന്ന് എല്ലാവരും ചോദിക്കാറുണ്ട്. ഇതിനും മറുപടി അദ്ദേഹം നൽകിയിട്ടുണ്ട്. ഒരു വ്യക്തിയെ സന്തോഷവാനോ സന്തോഷവതിയോ ആക്കുന്നത് സമൂഹമോ കൂടെയുളേള വ്യക്തിയോ അല്ല. പകരം തങ്ങള തന്നെയാണ് ജീവിതത്തിൽ സന്തോഷം കൊണ്ടു വരുന്നതെന്നും മമ്മൂക്ക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X