ഷേക്‌സ്പിയറിന്‍റെ ഷൈലോക്കല്ല ഇത്! ഈ പേരിന് പിന്നിലൊരു കാരണമുണ്ട്! ഷൈലോക്കിനെക്കുറിച്ച് മമ്മൂട്ടി
Recommended Video
ഷേക്‌സ്പിയറിന്റെ നാടകമായ മര്‍ച്ചന്റ് ഓഫ് വെനീസിലെ ഷൈലോക്കായാണോ മമ്മൂട്ടി ഇനി എത്തുന്നതെന്ന ആകാംക്ഷയിലാണ് ആരാധകര്‍. അജയ് വാസുദേവ് ചിത്രത്തിന്റെ പേര് കേട്ടതിന് പിന്നാലെയായാണ് എല്ലാവരും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചത്. ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം വ്യക്തമാക്കിയത് മമ്മൂട്ടിയായിരുന്നു. ഷൈലോക്ക് എന്നല്ല കഥാപാത്രത്തിന്റെ പേര്, കഴുത്തറപ്പന്‍, അറുത്ത് കൈയ്ക്ക് ഉപ്പ് തേക്കാത്തവന്‍ അങ്ങനെയൊക്കെയാണ് ഷൈലോക്കിന്റെ അര്‍ത്ഥം. അത്തരത്തിലുള്ള വാക്കുകള്‍ സിനിമയ്ക്കായി ഉപയോഗിച്ചാല്‍ ശരിയാവില്ല. അതാണ് ഈ പേര് നല്‍കിയതെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. പൂജ ചടങ്ങിനിടയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
പിശുക്കനായ പലിശക്കാരന്റെ കഥയാണ് ഷൈലോക്ക് പറയുന്നത്. രാജ് കിരണ്‍ സാറാണ് ചിത്രത്തിലെ നായകന്‍ എന്നും മമ്മൂട്ടി പറയുന്നുയ സിനിമയിലെത്തി 35 വര്‍ഷം കഴിഞ്ഞുവെങ്കിലും 22 സിനിമകളിലാണ് അദ്ദേഹം ഇതുവരെയായി അഭിനയിച്ചത്. ഞങ്ങളെപ്പോലെ 400 ഒന്നും തികയ്ക്കാന്‍ അദ്ദേഹം നോക്കിയിട്ടില്ല. സാധാരണയില്‍ ഇടി കൂടുന്നതിനും മറ്റുമായാണ് അന്യഭാഷയില്‍ നിന്നും താരങ്ങളെ കൊണ്ടുവരുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ വരവ് അത്തരത്തിലുള്ളതല്ല, ഈ സിനിമയില്‍ വലിയൊരു കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. തമിഴനായിത്തന്നെയാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.

മലയാളത്തില്‍ മാത്രമല്ല തമിഴിലും ചിത്രം ഒരുക്കുന്നുണ്ട്. മീനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മമ്മൂട്ടിയുടെ നായികയായല്ല താരമെത്തുന്നത്. മീനയെ സിനിമയില്‍ പരിചയപ്പെടുത്തിയത് കിരണ്‍ രാജായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. ഡിസംബറില്‍ റിലീസ് ചെയ്യുന്ന തരത്തിലാണ്മ സിനിമയൊരുക്കുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











