മമ്മൂട്ടി അവരെ ചേര്‍ത്ത് നിര്‍ത്തി! ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിൽ കണ്ണീരണിഞ്ഞ് താരങ്ങള്‍!! കാണൂ

വീണ്ടുമൊരു ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ചടങ്ങ് കഴിഞ്ഞിരിക്കുകയാണ്. അബുദാബിയില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം താരരാജാക്കന്മാരെല്ലാം താരനിശയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. താരങ്ങളെല്ലാം ഒത്ത് ചേര്‍ന്ന പരിപാടിയില്‍ നിന്നുള്ള ഫോട്ടോസും വീഡിയോസും സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്നിരുന്നു.

ഏപ്രില്‍ 6, 7 ശനി, ഞായര്‍ ദിവസങ്ങളിലാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് താരനിശ എത്തുക. ഇത്തവണ വികാരനിര്‍ഭരമായ പല നിമിഷങ്ങളും ഇത്തവണ വേദിയിലുണ്ടാവും. ഷോ യുടെ പ്രമോ വീഡിയോയില്‍ മമ്മൂട്ടി എത്തുന്നതാണ് ശ്രദ്ധേയം. മാസ് എന്‍ട്രിയോടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വരവായിരുന്നു ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്.

mammootty

പേരന്‍പെന്ന മമ്മൂട്ടി ചിത്രത്തിലേത് പോലെ വൈകല്യമുള്ള കുട്ടികളും വേദിയിലുണ്ടായിരുന്നു. അവരെ കെട്ടിപ്പിടിച്ചും വിശേഷങ്ങള്‍ പങ്കുവെച്ചും മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം പേരന്‍പിലഭിനയിച്ച നടി സാധാനയും ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ വാക്കുകള്‍ക്ക് ശേഷം സദസ്സിലിരിക്കുന്ന താരങ്ങളും ഈറനണിയുന്ന രസകരമായ കാഴ്ചയും വീഡിയോയിലുണ്ട്. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി മാത്രമല്ല മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, നിമിഷ സജയന്‍, തുടങ്ങി താരസമ്പന്നമായിരുന്നു പുരസ്‌കാര വേദി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X