തിരക്കഥ കീറി ലോഹിയുടെ മുഖത്തേക്ക് എറിഞ്ഞു! അന്ന് ലൊക്കേഷനിലുണ്ടായ സംഭവത്തെ കുറിച്ച് പറഞ്ഞ് മമ്മൂട്ടി
ഹിറ്റ് സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നും തിരക്കഥ ഒരുക്കുന്ന ലോഹിയെ കണ്ടത് മുതലുള്ള അനുഭവങ്ങളായിരുന്നു സംവിധായകന്‍ രഞ്ജിത്തുമായി ചേര്‍ന്നൊരു അഭിമുഖത്തിനിടെ മെഗാസ്റ്റാര്‍ പങ്കുവെച്ചിരുന്നത്.
വര്‍ഷങ്ങള്‍ പഴക്കമുള്ള വീഡിയോ വീണ്ടും പ്രചരിക്കാന്‍ തുടങ്ങിയതോടെ ലോഹിതദാസിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവാന്‍ തുടങ്ങി. അങ്ങനെ ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിച്ചതിനെ കുറിച്ച് മമ്മൂട്ടി പറയുന്നതിങ്ങനെയാണ്.

എനിക്ക് ഇടക്കാലത്ത് കുറച്ച് സിനിമകള്‍ മോശമായി വന്നു. മലയാള സിനിമയില്‍ നിന്ന് തള്ളി എന്ന് പറയുമ്പോഴും എനിക്ക് പത്ത് മുപ്പത് സിനിമയുള്ള കാലം ആണ്. അങ്ങനെ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സ്ഥലത്താണ് ലോഹിതദാസിനെ ആദ്യമായി കാണുന്നത്. അതും വേറൊറാല്‍ടെ പേരില്‍. ലോഹിതദാസ് ആ സിനിമയുടെ ബിനാമി എഴുത്തുകാരന്‍ ആണ്. ഒരുപാട് നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. പിന്നീടാ ഞാന്‍ അറിഞ്ഞേ ആ ആളാണ് ഇതെന്ന്. ആ സിനിമയില്‍ ഞാന്‍ ചെറിയ വേഷം ചെയ്യുന്നുണ്ട്.

അതിന്റെ സംവിധായകന്‍ വളരെ പ്രസിദ്ധനായ ഒരു നോവലിസ്റ്റാണ്. അയാള്‍ എഴുതി കൊണ്ട് വന്നത് ലോഹി തിരുത്തുകയാണ്. എന്തിന് ലോഹിതദാസ് അത് ചെയ്തതെന്ന് എനിക്ക് അറിഞ്ഞൂടാ. ആ തിരുത്തി കൊണ്ട് വരുന്ന സ്‌ക്രിപ്റ്റ് ഈ സംവിധായകന്‍ വലിച്ച് കീറി ലോഹിയുടെ മുഖത്ത് എറിഞ്ഞു. ആ ലോഹിതദാസിന്റെ മുഖം ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്. ഒന്നും അറിയാതെ ലോഹി ഇങ്ങനെ നില്‍ക്കുകയാണ്.

ഞാനെന്ത് ചെയ്തിട്ടാണ് ഈ പേപ്പര്‍ എന്റെ മുഖത്ത് വലിച്ചെറിഞ്ഞത്. ഞാനൊരു സഹായം ചെയ്യാന്‍ വന്നയാളല്ലേ. ഞാനെന്ത് ദ്രോഹം ഈ സിനിമയ്ക്ക് ചെയ്തു... എന്നൊക്കെ ഒരുപാട് കാര്യങ്ങള്‍ ആലോചിച്ചിട്ടുണ്ടാകും. ആ സിനിമ ഇടയ്ക്ക് നിന്നു. പിന്നീട് സിനിമകള്‍ മാറി. ഞാന്‍ ന്യൂഡല്‍ഹിയ്ക്ക് ശേഷം തനിയാവര്‍ത്തനം ചെയ്യുന്നു. അതിന്റെ സ്‌ക്രിപ്റ്റ് ലോഹിതദാസ് ആണ്. അപ്പോ മറ്റേ സിനിമക്കാരന്‍ വന്നു. അതിന്റെ സംവിധായകനും നിര്‍മാതവും കൂടി വന്നു. മമ്മൂക്ക അത് ബാക്കി ഒന്ന് ചെയ്യണം.
Recommended Video

ഞാന്‍ പറഞ്ഞു ബാക്കി ചെയ്യാം. പക്ഷേ ഇയാള്‍ എഴുതണമെന്ന്. ലോഹി അതിനും ഹോസ്റ്റ് ആയിട്ട് എഴുതി കൊടുത്തു. അതാണ് ഞാനും ലോഹിതദാസും തമ്മിലുള്ള ആദ്യത്തെ ബന്ധം. പ്രൊക്ട്ടക്ടര്‍ ആയിട്ട് നില്‍ക്കുകയായിരുന്നു. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഒരു ന്യൂയറിനാണ്... വാത്സല്യം സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിന്റെ രാത്രി ന്യൂയര്‍ ആഘോഷിക്കുകയാണ് സെറ്റില്‍. 12 മണിക്ക് ന്യൂയര്‍ വിഷ് ചെയ്തിട്ട് ഹാപ്പി ന്യൂയര്‍ പറഞ്ഞ് ലോഹി എന്നെ കെട്ടിപിടിച്ചിട്ട് ഏങ്ങി ഏങ്ങി കരഞ്ഞു. ഈ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ വരും. എഴുത്തിന് കഥ കിട്ടാതെ ആവുമ്പോള്‍ വരും.

അവസാന കാലത്ത് ലോഹിയ്ക്ക് സുഖമില്ലെന്ന് പറഞ്ഞിട്ട് അയാളത് സമ്മതിക്കുന്നില്ല. മൂന്ന് ബ്ലോക്ക് ഉണ്ട്. ഓപ്പറേഷന് സമ്മതിക്കുന്നില്ല. ഞാന്‍ വിളിച്ച് ചീത്ത പറഞ്ഞു. ഞാന്‍ ഏര്‍പ്പാട് ചെയ്യാമെന്ന് പറഞ്ഞു. പലപ്പോഴും നമുക്ക് വിഷമം വന്നിട്ട് എന്ത് പറയാന്‍ പറ്റും. ഭയമാണ് പുള്ളിക്ക്. ആദ്യ സിനിമ സംവിധാനം ചെയ്തത്. ആ കഥ ഞാന്‍ ഡയറക്ട് ചെയ്യണം എന്ന് പറഞ്ഞു. ഭൂതക്കണ്ണാടി. രജനികാന്തിനോടൊക്കെ കഥ പറഞ്ഞു. അദ്ദേഹം അഭിനയിക്കാമെന്നും പറഞ്ഞു. അതൊക്കെ വലിയ വാര്‍ത്തയായി. കുറേ കഴിഞ്ഞപ്പോ ഡയറക്ടറിന്റെ ആവേശം എനിക്ക് ഒതുങ്ങി. അപ്പോ ലോഹി പറഞ്ഞു, ഇനിയിപ്പോള്‍ നിങ്ങള്‍ തന്നെ അഭിനയിക്ക്. അങ്ങനെ ഞാന്‍ അഭിനയിച്ചു. ലോഹി സംവിധാനം ചെയ്തു.
ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം


Click it and Unblock the Notifications